Tissue
കലകൾ (Tissue)
• പൊതുവായ ഘടനയും ധർമ്മവുമുള്ള കോശ സമൂഹങ്ങളാണ്
കലകൾ (Tissue)
• കലകളെക്കുറിച്ചുള്ള പഠനം :
ഹിസ്റ്റോളജി
• സംരക്ഷണം, ആഗിരണം, സ്രവങ്ങളുടെ ഉത്പാദനം എന്നീ
ധർമ്മങ്ങൾ നിർവ്വഹിക്കുന്ന കല :
ആവരണ കല (Epithelial Tissue)
• ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും
ചെയ്യുകയും ശരീരത്തിനകത്തും പുറത്തുണ്ടാകുന്ന മാറ്റങ്ങൾ
തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സഹായിക്കുകയും ചെയ്യുന്ന
കല :
നാഡീ കല (Nervous Tissue)
• മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയും അവയ്ക്ക്
താങ്ങായി വർത്തിക്കുകയും ചെയ്യുന്ന
കല :
യോജക കല (Connective Tissue)
• തരുണാസ്ഥി (cartilage), നാരുകല (fibrous tissue), രക്തം
(blood) തുടങ്ങിയവ യോജക കലകളാണ്.
• മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഏറ്റവും
വൈവിധ്യമാർന്നതുമായ കലകൾ :
യോജക കല
• സങ്കോചിക്കാനും പൂർവ്വ സ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങൾ അടങ്ങിയിരിക്കുന്ന കലകൾ :
പേശീകല (Muscular Tissue)
നാഡീവ്യവസ്ഥ (Nervous System)
• നാഡീവ്യവസ്ഥയുടെ രണ്ട് വിഭാഗങ്ങൾ :
1. കേന്ദ്രനാഡീവ്യവസ്ഥ
2. പെരിഫറൽ നാഡീവ്യവസ്ഥ
• കേന്ദ്രനാഡീവ്യവസ്ഥയുടെ ഭാഗങ്ങൾ :
മസ്തിഷ്കം, സുഷുമ്ന
• പെരിഫറൽ നാഡീവ്യവസ്ഥയുടെ ഭാഗങ്ങൾ :
ശിരോ നാഡികൾ, സുഷുമ്ന നാഡികൾ
• മനുഷ്യ ശരീരത്തിലുള്ള ശിരോനാഡികളുടെ എണ്ണം :
12 ജോഡി (24 എണ്ണം)
• മനുഷ്യ ശരീരത്തിലുള്ള സുഷുമ്ന നാഡികളുടെ എണ്ണം :
31 ജോഡി (62 എണ്ണം)
• നാഡീവ്യൂഹയുടെ കേന്ദ്രം :
മസ്തിഷ്കം
• സുഷുമ്ന നാഡിയുടെ നീളം :
45 സെ.മീ
• നാഡീവ്യൂഹയുടെ അടിസ്ഥാന ഘടകം :
നാഡീകോശം (ന്യൂറോൺ)
• കോശശരീരം, ആക്സോൺ, ഡെൻഡ്രോൺ എന്നിവ നാഡീകോശത്തിന്റെ ഭാഗമാണ്.
• വിഭജിക്കാത്ത കോശങ്ങളാണ് നാഡീകോശങ്ങൾ
QUICK TIPS
• സ്വയം നശീകരണ രോഗം :
അൽഷിമേഴ്സ്
• ചലനശേഷി പാർശ്വവൽക്കരണം :
പാർക്കിൻസൺസ് രോഗം
• ഹൈഡ്രോഫോബിയ എന്നറിയപ്പെടുന്നത് :
പേവിഷബാധ
• മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം :
നാഡീകോശം
• നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങൾ :
അപസ്മാരം, അൽഷിമേഴ്സ്, പാർക്കിൻസൺസ്, പോളിയോ, പേവിഷം
• തലച്ചോറിലെ ന്യൂറോണുകളുടെ ക്രമാതീതമായ നശീകരണമോ, ജനിതക തകരാറോ മൂലം ഉണ്ടാകുന്ന അസാധാരണമായ ഓർമ്മക്കുറവ്:
അൽഷിമേഴ്സ്
• ശരീരത്തിലെ പ്രത്യേക ന്യൂറോണുകൾക്ക് നാശം സംഭവിച്ചതിനാലും പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥ :
പാർക്കിൻസൺസ്
• എൻഡോപ്പ മരുന്ന് ബന്ധപ്പെട്ടിരിക്കുന്ന രോഗം :
പാർക്കിൻസൺസ്
• നാഡീവ്യൂഹത്തെ ബാധിക്കുന്ന സാംക്രമിക രോഗം :
പോളിയോ മൈലിറ്റിസ്
• ദുർബല പാമ്പിന്റെ വിഷം ബാധിക്കുന്ന ശരീരഭാഗം :
നാഡീവ്യൂഹം
• നാഡീകോശത്തിൽ നിന്ന് ആവേഗങ്ങളെ സ്വീകരിക്കുന്നത് :
ആക്സോൺ
• ആക്സോണിനെ പൊതിഞ്ഞ് കാണുന്ന വെളുത്ത നിറത്തിലുള്ള ആവരണം :
മയലിൻ ഷീത്ത്
• ആക്സോണിനെ മർദ്ദം, ക്ഷതം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നത് :
മയലിൻ ഷീത്ത്
• തലച്ചോറിലും സുഷുമ്നയിലും മയലിൻ ഉള്ള നാഡിനന്തക്കൽ ഒരുമിച്ചു കൂടിയ ഭാഗം :
വൈറ്റ് മാറ്റർ
• കോശ ശരീരവും മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശ ഭാഗങ്ങളും ഒരുമിച്ച് ചേർന്ന ഭാഗം :
ഗ്രേ മാറ്റർ
• ആക്സോണിന്റെ അഗ്രഭാഗത്ത് കാണപ്പെടുന്നത് :
സിനാപ്റ്റിക് നോബ്
• ആവേഗങ്ങളെ സ്വീകരിച്ച് കോശ ശരീരത്തിൽ എത്തിക്കുന്നത് :
ഡെൻഡ്രോണുകൾ
• ആക്സോണിന്റെ അഗ്രം ആക്സോണൈറ്റുകൾ എന്ന ശാഖകളായും, ഡെൻഡ്രോൺ ഡെൻഡ്രൈറ്റുകൾ എന്ന ശാഖകളായും പിരിയുന്നു.
• ഒരു ന്യൂറോണിന്റെ ആക്സോണൈറ്റുകളും മറ്റൊരു ന്യൂറോണിന്റെ ഡെൻഡ്രൈറ്റുകളും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം :
സിനാപ്സ്
• സിനാപ്സിൽ ഉൽപാദിക്കപ്പെടുന്ന രാസവസ്തു :
അസറ്റൈൽ കൊളിൻ
• നാഡീ തന്തുക്കളുടെ കൂട്ടം അറിയപ്പെടുന്നത് :
ഗാങ്ക്ലിയോൺ
• ഗാങ്ക്ലിയോണുകളുടെ ആകൃതി :
ഗോളാകൃതി
• സ്വഭാവമനുസരിച്ച് നാഡീതന്തുക്കളെ സംവേദനനാഡി (Afferent nerve), പ്രേരകനാഡി (Efferent nerve), സമിശ്ര നാഡി (Mixed nerve) എന്നിങ്ങനെ മൂന്നായി തിരിക്കുന്നു.
• കേന്ദ്രീയ നാഡീവ്യൂഹത്തിൽ നിന്ന് ആവേഗങ്ങളെ സ്വീകരിച്ച് തലച്ചോറ്, സുഷുമ്ന എന്നിവിടങ്ങളിൽ എത്തിക്കുന്ന നാഡി :
സംവേദനനാഡി
• തലച്ചോറ്, സുഷുമ്ന എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന പ്രേരക ആവേഗങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുകയാണ് പ്രേരക നാഡികളുടെ ധർമ്മം.
• പ്രേരക നാഡിത്തന്തുക്കളും സംവേദ നാഡിത്തന്തുക്കളും ചേർന്നതാണ് :
സമിശ്ര നാഡി
• നാഡീ ആവേഗങ്ങളുടെ വേഗത :
സെക്കൻഡിൽ 0.5 മീറ്റർ മുതൽ 100 മീറ്റർ വരെ
• നാഡിത്തന്തുവിനുള്ളിലെ ചാർജ്ജ് വ്യത്യാസം :
-70 മില്ലി വോൾട്ട്
• മനുഷ്യശരീരത്തിലെ ഏറ്റവും വലിയ നാഡി :
വാഗസ് നാഡി (സമിശ്ര നാഡി)
• മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ നാഡി :
പട്രോക്ലിയർ നാഡി
• മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി :
സയാറ്റിക് നാഡി
• സുഷുമ്ന, വാഗസ് ശിരോനാഡി എന്നിവ ഉദാഹരണമാണ് :
സമിശ്ര നാഡികൾക്ക്
• നേത്രനാഡി ഉദാഹരണമാണ് :
സംവേദന നാഡീക്ക്
• നാഡീവ്യൂഹയുടെ തകരാറുകൾ കണ്ടെത്താൻ ഉപയോഗിക്കുന്നത് :
ഈ.ഇ.ജി (Electro Encephalo Gram), സി.ടി.സ്കാൻ (Computerised Tomographic Scan), എം.ആർ.ഐ (Magnetic Resonance Imaging)
മസ്തിഷ്കം (Brain)
• തലച്ചോറിനെക്കുറിച്ചുള്ള പഠനം :
ഫ്രിനോളജി
• മസ്തിഷ്കത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന അസ്ഥിനിർമ്മിതമായ കവചം :
കപാലം (Cranium)
• കപാലത്തിലെ അസ്ഥികളുടെ എണ്ണം :
8
• മസ്തിഷ്കത്തെ പൊതിഞ്ഞിട്ടുള്ള പാളി :
മെനിഞ്ചസ്
• മെനിഞ്ചസിനെ ബാധിക്കുന്ന രോഗം :
മെനിഞ്ചൈറ്റിസ്
• മെനിഞ്ചസിന്റെ അകത്തെ പാളികൾക്കിടയിൽ കാണപ്പെടുന്ന ദ്രാവകം :
സെറിബ്രോസ്പൈനൽ ദ്രാവകം

Post a Comment