PSC EXAM
Live
wb_sunny

പേശീവ്യവസ്ഥ (Muscular System)

പേശീവ്യവസ്ഥ (Muscular System)


 

പേശീവ്യവസ്ഥ
(Muscular System)

• മനുഷ്യശരീരത്തിന്റെ ചലനം സാധ്യമാക്കുന്ന ശരീര ഭാഗം : പേശികൾ

• പേശികളെക്കുറിച്ചുള്ള പഠനം : മയോളജി

• മനുഷ്യശരീരത്തിലെ ആകെ പേശികളുടെ എണ്ണം : 639

• ഏറ്റവും ചലനശേഷിയുള്ള പേശി : കൺപോളകളിലെ പേശി

• വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന പേശി : ഹൃദയപേശി

• ജീവിതകാലം മുഴുവൻ ഒരേപോലെ പ്രവർത്തിക്കുന്ന പേശി : ഹൃദയപേശി

• ഹൃദയ പേശികൾക്കുണ്ടാകുന്ന വേദന : ആൻജിന

• ഏറ്റവും ബലിഷ്ഠമായ പേശി : ഗർഭാശയ പേശി

• പേശികളില്ലാത്ത അവയവം : ശ്വാസകോശം

• കൈയ്യിലെ പ്രധാന പേശികൾ : ബൈസപ്സ്, ട്രൈസപ്സ്

• പേശീ സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം : കൈമോഗ്രാഫ്

• പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ലോഹം : കാൽസ്യം

• പേശികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോൺ : ഓക്സിടോസിൻ

• പേശികളിൽ കാണപ്പെടുന്ന പ്രോട്ടീനുകൾ : ആക്ടിൻ, മയോസിൻ

• ശിശുക്കളുടെ പേശികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മാംസ്യം : ഓസിൻ

• പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന വിറ്റാമിൻ : ബി 1 (തയാമിൻ)

• ഓക്സിജൻ വേണ്ടത്ര അളവിൽ ലഭിക്കാതെ വന്നാൽ പേശികൾക്കുണ്ടാകുന്ന തളർച്ച : പേശീക്ഷീണം (Muscle fatigue)

• പേശീക്ഷീണത്തിന് കാരണമാകുന്ന രാസവസ്തു : ലാക്ടിക് ആസിഡ്

• രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞാൽ പേശികൾക്ക് ഉണ്ടാകുന്ന രോഗം : ടെറ്റനി

• പേശിക്ക് നിറം നൽകുന്നത് : മയോഗ്ലോബിൻ

• മരണശേഷം പേശികൾ ദൃഢമാകുന്ന അവസ്ഥ : റിഗർ മോർട്ടിസ്

---

• മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി : ഗ്ലൂട്ടിയസ് മാക്സിമസ് (പൃഷ്ഠ ഭാഗം)

• മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി : സ്റ്റേപിഡിയസ് (ചെവി)

• മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള പേശി : സാർട്ടോറിയസ് (തുടയിലെ പേശി)

---

• പേശികളെയും അസ്ഥികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം : ടെൻഡൻ

• അസ്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചരടുപോലുള്ള ഭാഗം : സ്നായുക്കൾ (ligaments)

അസ്ഥികൾ (Bones)

• അസ്ഥികളെക്കുറിച്ചുള്ള പഠനം: ഓസ്റ്റിയോളജി

• അസ്ഥികൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന കോശങ്ങൾ: ഓസ്റ്റിയോബ്ലാസ്റ്റുകൾ

• അസ്ഥികോശങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോൺ: ഓസ്റ്റിയോ കാൽസിൻ

• മനുഷ്യ ശരീരത്തിന് ആകൃതിയും ബലവും നൽകുന്നത്: അസ്ഥികൾ

• മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം: 206

• നവജാതശിശുക്കളുടെ അസ്ഥികളുടെ എണ്ണം: 300

• മനുഷ്യ അസ്ഥികൂടത്തിൻ്റെ പ്രധാനഭാഗങ്ങളാണ് അക്ഷാസ്ഥികൂടവും (Axial Skeleton), അനുബന്ധ അസ്ഥികൂടവും (Appendicular Skeleton)

• തലയോട്, നട്ടെല്ല്, മാറല്ല്, വാരിയെല്ലുകൾ എന്നിവ ഉൾപ്പെടുന്നതാണ് അക്ഷാസ്ഥികൂടം.

---

• ഏറ്റവും ബലമേറിയ അസ്ഥി: കീഴ്ത്താടിയെല്ല്

• ഏറ്റവും നീളം കൂടിയ അസ്ഥി: തുടയെല്ല് (ഫീമർ)

• ഏറ്റവും ചെറിയ അസ്ഥി: സ്റ്റേപ്പിസ് (ചെവി)


• കൈകാലുകളിലെ അസ്ഥികൾ, തോളെല്ല്, ഇടുപ്പെല്ല് എന്നിവ ഉൾപ്പെടുന്നതാണ് അനുബന്ധ അസ്ഥികൂടം.

• അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം: 80

• അനുബന്ധാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം: 126

• തലയോട്ടിയിലെ ചലിപ്പിക്കാൻ കഴിവുള്ള ഏക അസ്ഥി: കീഴ്ത്താടി

• പള്ളി ബോൺ കാണപ്പെടുന്ന ശരീരഭാഗം: കൈ

• മുട്ടുചിരട്ടയുടെ ശാസ്ത്രീയ നാമം: പാറ്റെല്ല

• നട്ടെല്ലിലെ ആദ്യത്തെ കശേരു (മുകളിൽ): അറ്റ്ലസ്

• നട്ടെല്ലിലെ അവസാന കശേരു: കോക്സിക്സ്

• എല്ലുകളിൽ 50 ശതമാനവും ജലമാണ്.

• എല്ലാ സസ്തനികളുടെയും കഴുത്തിൽ ഏഴ് അസ്ഥികളാണുള്ളത്.

• അസ്ഥികൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന രാസവസ്തുക്കൾ: കാത്സ്യം ഫോസ്ഫേറ്റും കാത്സ്യം കാർബണേറ്റും

• അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംയുക്തം: കാത്സ്യം ഫോസ്ഫേറ്റ് (85%)

• എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ ലോഹം: കാത്സ്യം

• ചലിക്കുന്ന അസ്ഥികളുടെ ചലനം സുഗമമാക്കുവാൻ സഹായിക്കുന്ന ദ്രവം: സിനോവിയൽ ദ്രവം

• അരുണരക്താണുക്കൾ, ശ്വേതരക്താണുക്കൾ, പ്ലേറ്റ്ലറ്റുകൾ എന്നിവ നിർമ്മിക്കപ്പെടുന്നത്: അസ്ഥിമജ്ജയിൽ

Tags

Post a Comment