PSC EXAM
Live
wb_sunny

തലച്ചോറിലെ പ്രധാന ഭാഗങ്ങൾ

തലച്ചോറിലെ പ്രധാന ഭാഗങ്ങൾ


 സെറിബ്രം

• തലച്ചോറിൻ്റെ ഏറ്റവും വലിയ ഭാഗം.

• നാം സ്വബോധത്തോടെ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം.

• കാഴ്ച, കേൾവി, ഗന്ധം, രുചി, സ്പർശം എന്നിവയെക്കുറിച്ച് ബോധമുളവാക്കുന്ന ഭാഗം.

• ഭാവന, ചിന്ത, ഓർമ്മ, സ്വബോധം, യുക്തിചിന്ത, ബുദ്ധി എന്നിവയുടെ കേന്ദ്രം.

• സെറിബ്രത്തിൻ്റെ രണ്ട് അർദ്ധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം :

കോർപ്പസ് കലോസം

• സെറിബ്രത്തിൻ്റെ ഉപരിഭാഗം :

സെറിബ്രൽ കോർട്ടക്സ് (ഗ്രേമാറ്റർ)

• സെറിബ്രത്തിൻ്റെ ഉള്ളിലുള്ള ഭാഗം :

മെഡുല (വൈറ്റ് മാറ്റർ)

• സംസാരഭാഷയ്ക്കുള്ള സെറിബ്രത്തിലെ ഭാഗം :

ബ്രോക്കാസ് ഏരിയ (Broca's Area)

• പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുന്ന മാത്രയിൽ അതിൻ്റെ ചിത്രം മനസ്സിൽ തെളിയുന്ന സെറിബ്രത്തിൻ്റെ ഭാഗം :

വെർണിക്കിസ് ഏരിയ (Werenike's Area)

സെറിബെല്ലം

• തലച്ചോറിലെ രണ്ടാമത്തെ വലിയ ഭാഗം.

• ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്നു.

• ശരീരത്തിൻ്റെ തുലനാവസ്ഥയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം.

• പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഭാഗം.

• മദ്യപിക്കുമ്പോൾ ലഹരി ബാധിക്കുന്ന മസ്തിഷ്ക ഭാഗം.

മെഡുല ഒബ്ലോംഗേറ്റ

• മസ്തിഷ്കത്തിൻ്റെ ഏറ്റവും ചുവട്ടിലുള്ള ഭാഗം.

• അനൈച്ഛിക പ്രവർത്തനങ്ങളായ ചുമ, തുമ്മൽ, ഛർദ്ദി, ശ്വാസോച്ഛ്വാസം, രക്തക്കുഴലുകളുടെ സങ്കോചം, ഹൃദയസ്പന്ദനം, തുടങ്ങിയവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം.

• മെഡുല ഒബ്ലോംഗേറ്റയ്ക്ക് ഏൽക്കുന്ന ക്ഷതം പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നു.

തലാമസ്

• സെറിബ്രത്തിന് തൊട്ട് താഴെ കാണപ്പെടുന്നു.

• നിദ്രാവേളയിൽ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്നു.

• മോർഫിൻ, ആസ്പിരിൻ തുടങ്ങിയ വേദന സംഹാരികൾ പ്രവർത്തിക്കുന്ന മസ്തിഷ്ക ഭാഗം.

ഹൈപ്പോതലാമസ്

• വിശപ്പ്, ദാഹം, താപനില, ലൈംഗികാസക്തി, സുഖാനുഭൂതി എന്നിവ നിയന്ത്രിക്കുന്നു.

• തലാമസിന് തൊട്ടുതാഴെ കാണപ്പെടുന്ന ഭാഗം.

• ആന്തര സമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്ക് വഹിക്കുന്നു.

• നാഡീവ്യവസ്ഥയുടെ ഭാഗമായ അന്തഃസ്രാവി ഗ്രന്ഥി.

• പീയൂഷഗ്രന്ഥിയുടെ ഹോർമോൺ ഉൽപാദനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം.

ഹൈപ്പോതലാമസ് ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകൾ:

• ഓക്സിടോസിൻ, വാസോപ്രസിൻ

• ഗർഭപാത്രം സങ്കോചിക്കാൻ സഹായിക്കുന്ന ഹോർമോൺ:

   ഓക്സിടോസിൻ

• ശരീരത്തിലെ ജലത്തിൻ്റെ പുനരാഗിരണം തോത് നിയന്ത്രിക്കുന്ന ഹോർമോൺ:

    വാസോപ്രസിൻ

• വാസോപ്രസിൻ്റെ അഭാവം മൂലം മൂത്രം അമിതമായി പോകുന്ന രോഗം:

    ഡയബറ്റിസ് ഇൻസിപിഡസ്

• മൂത്രവിസർജ്ജ്യ ഹോർമോൺ (Anti Diuretic Hormone-ADH) എന്നറിയപ്പെടുന്നത്:

    വാസോപ്രസിൻ

---

ഓർമ്മിക്കാൻ:
• ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗം:

   സെറിബ്രം

• അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗം:

   മെഡുല ഒബ്ലോംഗേറ്റ

• ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്നത്:

    സെറിബെല്ലം

• റിലേ സ്റ്റേഷൻ എന്നറിയപ്പെടുന്നത്:

    തലാമസ്

---

• ഏറ്റവും വലിയ തലച്ചോറുള്ള ജീവി:

    Sperm whale

• കരയിലെ ഏറ്റവും വലിയ തലച്ചോറുള്ള ജീവി:

    ആന

Tags

Post a Comment