മഹാസമുദ്രങ്ങൾ
മഹാസമുദ്രങ്ങൾ
• ഭൂഗോള വിസ്തൃതിയുടെ ഏതാണ്ട് 71 ശതമാനം ജലഭാഗമാണ്.
• 29 ശതമാനം മാത്രമാണ് കരഭാഗമുള്ളത്.
• കരഭാഗങ്ങൾക്കിടയിലായി സമുദ്രങ്ങൾ കാണപ്പെടുന്നു.
• സമുദ്ര ജലത്തിൻ്റെ ശരാശരി ഊഷ്മാവ് 17 ഡിഗ്രി സെൽഷ്യസ്.
• സമുദ്രങ്ങളെ കുറിച്ചുള്ള പഠനം : ഓഷ്യാനോഗ്രാഫി
• പെസഫിക് സമുദ്രം, അറ്റ്ലാൻ്റിക് സമുദ്രം, ഇന്ത്യൻ മഹാ സമുദ്രം, ആർട്ടിക് സമുദ്രം, അൻ്റാർട്ടിക് സമുദ്രം എന്നിവയാണ് പ്രധാന സമുദ്രങ്ങൾ.
• മൂന്നു വശങ്ങൾ കരയാൽ ചുറ്റപ്പെട്ട സമുദ്ര ഭാഗമാണ് ഉൾക്കടൽ (Bay).
• രണ്ട് കരകൾക്കിടയിലെ ഇടുങ്ങിയ സമുദ്ര ഭാഗമാണ് കടലിടുക്ക് (Strait).
• സമുദ്രത്തിൻ്റെ കരയോടു ചേർന്ന ഭാഗമാണ് കടൽ.
പസഫിക് സമുദ്രം
• ഏറ്റവും വലുതും ഏറ്റവും ആഴം കൂടിയതും (11,034 മീ) ഏറ്റവും കൂടുതൽ ദ്വീപുകൾ ഉള്ളതുമായ സമുദ്രം.
• ത്രികോണാകൃതിയിലുള്ള സമുദ്രം.
• ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന സമുദ്രം.
• ആകെ വിസ്തീർണ്ണം 165.2 ലക്ഷം ച.കി.മീ.
• സ്പാനിഷ് നാവികനായ വാസ്കോഡ ബാൽബോ യാണ്‍ പസഫിക്കിനെക്കുറിച്ച് ആദ്യമായി വിവരം നൽകിയത്.
• പസഫിക് സമുദ്രത്തിന് ശാന്ത സമുദ്രം എന്ന പേരു നൽകിയ വ്യക്തി :
ഫെർഡിനൻ്റ് മെഗല്ലൻ
• പസഫിക്കിൻ്റെ ഭൂപടം ആദ്യമായി തയ്യാറാക്കിയത്:
അബ്രഹാം ഓർടെലിയസ് (ഫ്ലെമിഷ് കാർട്ടോഗ്രാഫർ).
• പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതം:
തമുമാസിഫ്.
• പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ ഏറ്റവും ആഴം കൂടിയ ഭാഗം:
ചലഞ്ചർ ഗർത്തം (മരിയാന ട്രഞ്ച്, 11033 മീ).
• പസഫിക് സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്:
പാപ്പുവ ന്യൂഗിനിയ.
• പസഫിക്കിൻ്റെ താക്കോൽ എന്നറിയപ്പെടുന്ന രാജ്യം:
സിംഗപ്പൂർ.
• പസഫിക്കിൻ്റെ കവാടം എന്നറിയപ്പെടുന്നത്:
പനാമ കനാൽ.
• പസഫിക് സമുദ്രം ഏകയായി തുഴഞ്ഞ് റെക്കോർഡിട്ട ബ്രിട്ടിഷ് വനിത:
റോസ് സാവേജ്.
• ചലഞ്ചർ ഗർത്തത്തിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ആദ്യ വ്യക്തി:
ജയിംസ് കാമറൂൺ (ഹോളിവുഡ് സംവിധായകൻ).
• ഭൂമിയിലെതന്നെ ഏറ്റവും കൂടുതൽ അഗ്നി പർവ്വതങ്ങൾ കാണപ്പെടുന്ന പസഫിക്കിലെ ഭാഗം അറിയപ്പെടുന്നത്:
Rings of Fire.
• ചലഞ്ചർ ഗർത്തം പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു.
• എൽ നിനോ (ഉണ്ണിയേശു), ലാ നിനാ (ചെറിയ പെൺകുട്ടി) എന്നീ പ്രതിഭാസങ്ങൾ അനുഭവപ്പെടുന്നത് പസഫിക് സമുദ്രത്തിലാണ്.
പസഫിക്കിലെ പ്രധാന കടലുകൾ
• കോറൽ കടൽ
• ബൊഹായി കടൽ
• കിഴക്കൻ ചൈനാക്കടൽ
• കോറോ കടൽ
• ഫിലിപ്പൈൻ കടൽ
• ജപ്പാൻ കടൽ
• സോളമൻ കടൽ
• മഞ്ഞക്കടൽ
• ഓക്കോട്സ്ക് കടൽ
പസഫിക്കിലെ പ്രധാന ഉൾക്കടലുകൾ
• അലാസ്കാ ഉൾക്കടൽ
• കാലിഫോർണിയ ഉൾക്കടൽ
അറ്റ്ലാന്റിക് സമുദ്രം
• ഏറ്റവും വലിയ രണ്ടാമത്തെ സമുദ്രം.
• ആകെ വിസ്തീർണ്ണം 82.4 ലക്ഷം ച.കി.മീ.
• 'S' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം.
• ഗ്രീനിച്ച് രേഖയും ഭൂമദ്ധ്യരേഖയും സംഗമിക്കുന്ന സമുദ്രം.
• കരീബിയൻ കടൽ അറ്റ്ലാന്റിക് സമുദ്രത്തിൻ്റെ ഭാഗമാണ്.
• ഏറ്റവും തിരക്കേറിയ സമുദ്രം.
• ഹെറിംങ്ങ് പോണ്ട് സമുദ്രം എന്നറിയപ്പെടുന്നു.
• അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം :
പ്യൂട്ടോറിക്കോ ഗർത്തം (8648 മീറ്റർ).
• ചെകുത്താൻ്റെ ത്രികോണം എന്നറിയപ്പെടുന്ന അറ്റ്ലാന്റിക് സമുദ്രത്തിലെ ഭാഗം :
ബർമുഡാ ട്രയാംഗിൾ.
• അറ്റ്ലാന്റിക് സമുദ്രത്തിൻ്റെ മദ്ധ്യത്തിലൂടെ കടന്നു പോകുന്ന ഭൂമിയിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര :
മദ്ധ്യ അറ്റ്ലാന്റിക് പർവ്വതനിര (14000 കി.മീ).
• കപ്പലുകളുടെ ശ്മശാനം, ജൈവ മരുഭൂമി എന്നീങ്ങനെ അറിയപ്പെടുന്ന അറ്റ്ലാന്റിക് സമുദ്രത്തിലെ ഭാഗം :
സർഗാസോ കടൽ.
• ഏറ്റവും കൂടുതൽ മത്സ്യസമ്പത്തുള്ള ചാളക്കടൽ (Herring Pond) അറ്റ്ലാന്റിക് സമുദ്രത്തിൻ്റെ ഭാഗമാണ്.
• 1912 ഏപ്രിൽ 14 ന് അറ്റ്ലാന്റിക് സമുദ്രത്തിൽ വച്ചാണ് ടൈറ്റാനിക് കപ്പൽ ദുരന്തം സംഭവിച്ചത്.
• അമേരിക്കയേയും ബ്രിട്ടനേയും ബന്ധിപ്പിച്ച് കൊണ്ടുള്ള ആദ്യ ടെലഗ്രാഫ് ലൈൻ 1865-ൽ അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ സ്ഥാപിച്ചു.
• അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഉൾക്കടൽ :
ഹഡ്സൺ ഉൾക്കടൽ.
• അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഗൾഫ് :
മെക്സിക്കൻ ഗൾഫ്.
• മെഡിറ്ററേനിയൻ കടലിനെയും (മധ്യധരണ്യാഴി) അറ്റ്ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കടലിടുക്ക് :
ജിബ്രാൾട്ടർ കടലിടുക്ക്.
• ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻ്റ് അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു.
• അറ്റ്ലാന്റിക് സമുദ്രവുമായി ഏറ്റവും അധികം അതിർത്തി പങ്കുവയ്ക്കുന്ന തെക്കേ അമേരിക്കൻ രാജ്യം :
ബ്രസീൽ.
• അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദ്വീപ് :
സെൻ്റ് ഹെലേന ദ്വീപ്.
അറ്റ്ലാന്റിക്കിലെ പ്രധാന കടലുകൾ
• സർഗാസോ കടൽ
• ബാൾട്ടിക് കടൽ
• ഐറിഷ് കടൽ
• കരീബിയൻ കടൽ
• വടക്കൻ കടൽ
• മെഡിറ്ററേനിയൻ കടൽ
• അഡ്രിയാറ്റിക് കടൽ
അറ്റ്ലാന്റിക്കിലെ പ്രധാന ഉൾക്കടലുകൾ
• ഫിൻലാൻ്റ് ഉൾക്കടൽ
• ഫണ്ടി ഉൾക്കടൽ
• മെക്സിക്കോ ഉൾക്കടൽ
• ഹഡ്സൺ ഉൾക്കടൽ
ഇന്ത്യൻ മഹാസമുദ്രം
• വലുപ്പത്തിൽ മൂന്നാം സ്ഥാനം.
• പ്രാചീന കാലത്ത് രത്നാകര എന്നറിയപ്പെട്ടിരുന്നു.
• ആകെ വിസ്തീർണ്ണം 73.4 ലക്ഷം ച.കി.മീ.
• ഒരു രാജ്യത്തിൻ്റെ പേരിൽ അറിയപ്പെടുന്ന സമുദ്രം.
• 'M' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം.
• സുമാത്ര, ജാവ എന്നീ ദ്വീപുകൾ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു.
• ഗൾഫ് ഓഫ് ഏദൻ, ഗൾഫ് ഓഫ് പേർഷ്യൻ, ഗൾഫ് ഓഫ് ഒമാൻ, ചെങ്കടൽ എന്നിവ സ്ഥിതി ചെയ്യുന്ന സമുദ്രം.
• ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ ഭാഗമായ ഏറ്റവും വലിയ ദ്വീപ്:
മഡഗാസ്കർ.
• ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ചെറിയ ദ്വീപ്:
മാലിദ്വീപ്.
• ഏറ്റവും ആഴം കൂടിയ ഭാഗം:
വാർട്ടൺ ഗർത്തം (7725 മീ) / ഡയമൻ്റിന കിടങ്ങ് / ജാവ ട്രഞ്ച്.
• ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം:
ശ്രീലങ്ക.
• ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ താക്കോൽ എന്നറിയപ്പെടുന്നത്:
മൗറീഷ്യസ്.
ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന കടലുകൾ
• അറബിക്കടൽ
• ചെങ്കടൽ
ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന ഉൾക്കടലുകൾ
• ബംഗാൾ ഉൾക്കടൽ
• ഏദൻ ഉൾക്കടൽ
• ഒമാൻ ഉൾക്കടൽ
അന്റാർട്ടിക് സമുദ്രം
• വലുപ്പത്തിൽ നാലാം സ്ഥാനമുള്ള സമുദ്രം.
• ആകെ വിസ്തീർണ്ണം 32 ലക്ഷം ച.കി.മീ.
• ഏറ്റവും പ്രായം കുറഞ്ഞ സമുദ്രം.
• ശക്തമായ കാറ്റ് വീശുന്നതിനാൽ കപ്പിത്താന്മാരുടെ പേടി സ്വപ്നം എന്നു വിളിക്കുന്നു.
• അന്റാർട്ടിക് വൻകരയെ ചുറ്റിക്കാണപ്പെടുന്ന സമുദ്രം.
• ദക്ഷിണസമുദ്രം എന്നറിയപ്പെടുന്നു.
• സമുദ്രോപരിതലം മഞ്ഞുകട്ടകളാൽ മൂടപ്പെട്ടിരിക്കുന്നു.
• ഏറ്റവും ആഴം കൂടിയ ഭാഗം:
സൗത്ത് സാൻവിച്ച് ഗർത്തം.
ആർട്ടിക് സമുദ്രം
• ഏറ്റവും ചെറിയ സമുദ്രം.
• ആകെ വിസ്തീർണ്ണം 14.09 ലക്ഷം ച.കി.മീ.
• 'D' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം.
• ഏറ്റവും ലവണത്വം കുറഞ്ഞ സമുദ്രം.
• ആഴം കുറഞ്ഞ സമുദ്രം.
• ഭൂമിയുടെ ഉത്തരധ്രുവത്തിൽ സ്ഥിതി ചെയ്യുന്ന സമുദ്രം.
• ഏറ്റവും ആഴം കൂടിയ ഭാഗം:
ആർട്ടിക് ബേസിൻ (5180 മീറ്റർ).
• ആർട്ടിക് സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്:
ബാഫിൻ.
• ഇന്ത്യയുടെ ആദ്യത്തെ ആർട്ടിക് ഗവേഷണ കേന്ദ്രം:
ഹിമാദ്രി (2008, നോർവെ).
• ആർട്ടിക് സമുദ്രത്തിലെ ഉത്തരധ്രുവത്തിൽ ആദ്യമായി എത്തിയത്:
റോബർട്ട് പിയറി (1909, അമേരിക്ക).
.jpg)
Post a Comment