PSC EXAM
Live
wb_sunny

ഉപഗ്രഹാധിഷ്ഠിത ഗതിനിർണ്ണയം

ഉപഗ്രഹാധിഷ്ഠിത ഗതിനിർണ്ണയം


 

ഉപഗ്രഹാധിഷ്ഠിത ഗതിനിർണ്ണയം (Satellite based Navigation)

• ഭൗമോപരിതലത്തിലെ വസ്തുക്കളുടെ സ്ഥാനവും ഗതിയും കണ്ടെത്താനാണ് ഉപഗ്രഹാധിഷ്ഠിത ഗതി നിർണ്ണയ സംവിധാനം ഉപയോഗിക്കുന്നത്.

• ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ - രേഖാംശ സ്ഥാനം, ഉയരം, സമയം എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്ന സംവിധാനം: 

GPS (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം)

• അമേരിക്കയുടെ ഗതിനിർണ്ണയ സംവിധാനം:

 GPS

• ഭൗമോപരിതലത്തിൽ നിന്നും 20000 മുതൽ 20200 കിലോമീറ്റർ വരെയുള്ള ഉയരത്തിൽ 6 വ്യത്യസ്ത ഭ്രമണപഥങ്ങളിലായി 24 ഉപഗ്രഹങ്ങളുടെ ഒരു ശ്രേണി ആണ് സ്ഥാനനിർണ്ണയത്തിന് ഉപയോഗിക്കുന്നത്.

• ഏറ്റവും കുറഞ്ഞത് 4 ഉപഗ്രഹങ്ങളിൽ നിന്നു വരുന്ന സിഗ്നലുകളെങ്കിലും ലഭിച്ചാൽ മാത്രമേ ജി.പി.എസ് - ന് അക്ഷാംശം, രേഖാംശം, ഉയരം, സമയം എന്നിവ ലഭ്യമാക്കാൻ സാധിക്കൂ.

• അമേരിക്കയിൽ സൈനിക ആവശ്യങ്ങൾക്ക് വേണ്ടി തുടങ്ങിയ ജി.പി.എസ് സംവിധാനം പൊതുജനങ്ങൾക്ക് ലഭ്യമാക്കിയ വർഷം: 1980

• GPS - ന് പകരമായി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതിനിർണ്ണയ സംവിധാനം: 

IRNSS (Indian Regional Navigation Satellite System)

• IRNSS - ന്റെ പരിധി: 1500 കിലോമീറ്റർ

• സ്വന്തം ഉപഗ്രഹങ്ങൾ മാത്രം പ്രയോജനപ്പെടുത്തി ഇന്ത്യൻ മേഖലയുടെ സമ്പൂർണ്ണ ഭൂപട നിർമ്മാണത്തിനായി ഐ.എസ്.ആർ.ഒ വിക്ഷേപിച്ച ഉപഗ്രഹം: 

ഭുവൻ

• റഷ്യയുടെ നാവിഗേഷൻ സംവിധാനം:

 ഗ്ലോനാസ്

• യൂറോപ്യൻ സ്പേസ് ഏജൻസിയുടെ നാവിഗേഷൻ സംവിധാനം: 

ഗലീലിയോ

ഭൂമിശാസ്ത്രപരമായ ഉപകരണങ്ങൾ

• ആകാശീയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാൻ ഉപയോഗിക്കുന്ന ഉപകരണം :

    സ്റ്റീരിയോസ്കോപ്പ്

• ജലത്തിലൂടെ ശബ്ദതരംഗങ്ങളെ അയച്ച് സമുദ്രത്തിൻ്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം :

    എക്കോ സൗണ്ടർ

• കാണാൻ കഴിയാത്തത്ര ദൂരത്തിലുള്ള രണ്ട് സ്ഥാനങ്ങൾ തമ്മിലുള്ള അകലം അളക്കുന്നതിനുപയോഗിക്കുന്ന ഉപകരണം :

    ടെല്യൂറോമീറ്റർ

• ഗ്രീനിച്ച് സമയം അതിവ കൃത്യമായി കാണിക്കുന്ന ഒരു ഘടികാരം :

    ക്രോണോമീറ്റർ

• ഏറ്റവും കൃത്യമായി സമയം അളക്കാനുള്ള ഉപകരണം :

    സിസിയം ക്ലോക്ക്

• വായുവിൻ്റെ ആപേക്ഷിക ആർദ്രത അളക്കുവാനുപയോഗിക്കുന്ന ഉപകരണം :

    ഹൈഗ്രോമീറ്റർ

• ഭൗസർവ്വേ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം:

    തീയോഡൊലൈറ്റ്

• സൂര്യൻ്റെയും ചന്ദ്രനാളത്തിനു മുകളിലുള്ള ആകാശ ഗോളങ്ങളുടെയും ഉന്നതി അളക്കുന്നതിനുള്ള ഉപകരണം :

    സെക്സ്റ്റൻ്റ്

• മേഘങ്ങളുടെ ചലനദിശയും വേഗതയും അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം :

    നെഫോസ്കോപ്പ്

• മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം :

    വർഷമാപിനി

• ഉയർന്ന താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം :

    പൈറോമീറ്റർ

• ഉയരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം :

    ആൾട്ടിമീറ്റർ

• ആകാശീയ ഛായാചിത്രങ്ങളെ ത്രിമാനരൂപത്തിൽ കാണുവാൻ ഉപയോഗിക്കുന്ന ഉപകരണം :

    സ്റ്റീരിയോസ്കോപ്പ്

• വാതകമർദ്ദം അളക്കാൻ ഉപയോഗിക്കുന്നത് :

    മനോമീറ്റർ

• കാറ്റിന്റെ വേഗത അളക്കുവാൻ ഉപയോഗിക്കുന്നത് :

    അനിമോമീറ്റർ

• കാറ്റിന്റെ ദിശ അറിയാൻ സഹായിക്കുന്നത് :

    വിൻഡ് വെയിൻ

• കാറ്റിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്നത് :

    ബ്യൂഫോർട്ട് സ്കെയിൽ

• ഹാരികെയ്നുകളുടെ ശക്തി രേഖപ്പെടുത്തുന്നത് :

    സാഫിർ സിംപ്സൺ സ്കെയിലിൽ

• ജലത്തിനടിയിലെ ശബ്ദം അളക്കാൻ ഉപയോഗിക്കുന്നത് :

    ഹൈഡ്രോഫോൺ

• സൂക്ഷ്മ തരംഗങ്ങളെ അയച്ച് അകലെയുള്ള വസ്തുക്കളുടെ സാന്നിധ്യം, ദൂരം, ദിശ എന്നിവ കണ്ടെത്തുന്നതിന് സഹായിക്കുന്നത് :

    റഡാർ

• ഉയർന്ന ആവൃത്തിയിലുള്ള വൈദ്യുത കാന്തിക തരംഗങ്ങളെ അടിസ്ഥാനമാക്കി ഭൂസർവ്വേ നടത്താൻ ഉപയോഗിക്കുന്നത് :

    ജിയോഡിമീറ്റർ

Tags

Post a Comment