PSC EXAM
Live
wb_sunny

വിദൂരസംവേദനം

വിദൂരസംവേദനം


 വിദൂരസംവേദനം ഭൂമിശാസ്ത്രപരമായ വിവരസംവിധാനം

• ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള വിവരശേഖരണം ആരംഭിച്ച വർഷം:

1960

വിദൂര സംവേദനം (Remote Sensing)

• ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ സംബന്ധിക്കുന്ന വിവരങ്ങൾ സ്പർശബന്ധം കൂടാതെ ഉപകരണങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന രീതി:

വിദൂര സംവേദനം

• വിദൂര സംവേദനത്തിലൂടെ വിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണങ്ങൾ:

സംവേദകങ്ങൾ (Sensors)

• ക്യാമറ, സ്കാനറുകൾ എന്നിവ സംവേദകങ്ങൾക്ക് ഉദാഹരണങ്ങളാണ്.

• സംവേദകങ്ങൾ സ്ഥാപിച്ചിരിക്കുന്ന പ്രതലം:

പ്ലാറ്റ്ഫോം

• വിമാനത്തിൽ ഉറപ്പിച്ച ക്യാമറകളുടെ സഹായത്തോടെ ആകാശത്തുനിന്നും ഭൂതലത്തിന്റെ ചിത്രങ്ങൾ പകർത്തുന്ന രീതി

ആകാശീയ വിദൂര സംവേദനം
(Aerial Remote Sensing)

• ആകാശീയ ഛായാഗ്രഹണത്തിന് തുടക്കം കുറിച്ച വ്യക്തി:

ഗസ്പാർഡ് ടോർണാഷൽ (ഫ്രാൻസ്, 1858)


• സൗരോർജ്ജത്തിൻ്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനം : 

പരോക്ഷ വിദൂരസംവേദനം (Passive Remote Sensing)

• സംവേദകങ്ങൾ പുറപ്പെടുവിക്കുന്ന കൃത്രിമമായ പ്രകാശത്തിന്റെ അഥവാ ഊർജ്ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനം :

 പ്രത്യക്ഷ വിദൂരസംവേദനം (Active Remote Sensing)

• ഓവർലാപ്പോടുകൂടിയ ഒരു ജോഡി ആകാശീയ ചിത്രങ്ങളെ വിളിക്കുന്ന പേര് : 

സ്റ്റീരിയോ പെയർ

• ഓവർലാപ്പോടുകൂടിയ ആകാശീയ ചിത്രങ്ങളിൽ നിന്ന് ത്രിമാന ദൃശ്യം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണം : 

സ്റ്റീരിയോ സ്കോപ്പ്

• ഭൗമോപരിതലത്തിൽ നിന്നും ഭൗമോപരിതലത്തിലെ ചിത്രങ്ങൾ ക്യാമറ ഉപയോഗിച്ച് പകർത്തുന്ന രീതി :

 ഭൂതല ഛായാഗ്രഹണം (Terrestrial Photography)

• സംവേദകങ്ങൾ പുറപ്പെടുവിക്കുന്ന കൃത്രിമമായ പ്രകാശത്തിന്റെ അഥവാ ഊർജ്ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനം :

 പ്രത്യക്ഷ വിദൂരസംവേദനം (Active Remote Sensing)

• ഓവർലാപ്പോടുകൂടിയ ഒരു ജോഡി ആകാശീയ ചിത്രങ്ങളെ വിളിക്കുന്ന പേര് : 

സ്റ്റീരിയോ പെയർ

• ഓവർലാപ്പോടുകൂടിയ ആകാശീയ ചിത്രങ്ങളിൽ നിന്ന് ത്രിമാന ദൃശ്യം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണം :

 സ്റ്റീരിയോ സ്കോപ്പ്

കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ വഴി വിവര ശേഖരണം നടത്തുന്ന പ്രക്രിയ:

ഉപഗ്രഹ വിദൂര സംവേദനം

• ഓരോ വസ്തുവും പ്രതിഫലിപ്പിക്കുന്ന ഊർജ്ജത്തിൻ്റെ അളവ്:

    സ്പെക്ട്രൽ സിഗ്നേച്ചർ

• ഒരു സെൻസറിന് തിരിച്ചറിയാൻ കഴിയുന്ന ഭൂമിയിലെ ഏറ്റവും ചെറിയ വസ്തുവിൻ്റെ അളവ്:

    സ്പേഷ്യൽ റെസല്യൂഷൻ

• കറുപ്പിൻ്റെയും വെളുപ്പിൻ്റെയും ഇടയിൽ സംവേദകങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്ന നിറങ്ങളുടെ എണ്ണം:

    റേഡിയോ മെട്രിക് സെൻസിറ്റിവിറ്റി

• പ്രധാന സംവേദകങ്ങൾ:

    LISS, PAN, WIFIs

• കാലാവസ്ഥാ നിർണ്ണയം, സമുദ്ര - ഭൗമ പര്യവേക്ഷണം, ഭൂവിനിയോഗം മനസ്സിലാക്കാൻ, വിളകളുടെ വിസ്തൃതി - കീടബാധ എന്നിവയെക്കുറിച്ചുള്ള വിവരശേഖരണം, ഭൂഗർഭജല ലഭ്യത കണ്ടെത്താൻ, വരൾച്ച - വെള്ളപ്പൊക്കം - ഭൂഗർഭ ജല പ്രദേശങ്ങൾ കണ്ടെത്തുന്നതിന് എന്നിവ വിദൂരസംവേദനം സാങ്കേതികവിദ്യകൊണ്ട് കണ്ടെത്തുന്നു.

ഇന്ത്യയും വിദൂരസംവേദനവും

• ഇന്ത്യയിൽ വ്യോമ ചിത്രങ്ങളുടെ ഉപയോഗം ആരംഭിച്ച വർഷം:

    1924

• ഇന്ത്യൻ വ്യോമ ചിത്രങ്ങളുടെ വിശകലനത്തിനും പഠനത്തിനുമായുള്ള ഗവേഷണ സ്ഥാപനം:

    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ്

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗിൻ്റെ ആദ്യ നാമം:

    ഫോട്ടോ ഇൻ്റർപ്രട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (1966)

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗിൻ്റെ ആസ്ഥാനം :

ഡെറാഡൂൺ (ഉത്തരാഖണ്ഡ്)

നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്ററിൻ്റെ ആസ്ഥാനം :

ഹൈദരാബാദ് (തെലങ്കാന)

ഉപഗ്രഹ വിദൂര സംവേദനത്തിൽ ഇന്ത്യ കൈവരിച്ച പ്രധാന നേട്ടങ്ങൾ :

ഭാസ്കര I (1979), ഭാസ്കര II (1981) എന്നീ ഉപഗ്രഹങ്ങളുടെ വിക്ഷേപണം

കൃത്രിമ ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഉപഗ്രഹങ്ങൾ, സൗരസ്ഥിര ഉപഗ്രഹങ്ങൾ എന്നിങ്ങനെ രണ്ടായി തിരിക്കുന്നു.

ഭൂസ്ഥിര ഉപഗ്രഹങ്ങൾ

• ഭൂമിയുടെ ഭ്രമണത്തോടൊപ്പം സഞ്ചരിക്കുന്ന ഉപഗ്രഹങ്ങൾ (Geostationary Satellites).

• ഭൂമിയിൽ നിന്ന് ഏകദേശം 36,000 കി.മീ ഉയരത്തിൽ സഞ്ചരിക്കുന്നു.

• വാർത്താവിനിമയത്തിനും ദിനാന്തരീക്ഷ സ്ഥിതിയിലുണ്ടാകുന്ന വ്യത്യാസം മനസ്സിലാക്കാനും ഉപയോഗിക്കുന്നു.

• ഒരു പ്രദേശത്തിൻ്റെ സ്ഥിരമായ വിവരശേഖരണത്തിന് ഉപയോഗിക്കുന്ന ഉപഗ്രഹങ്ങൾ.

• ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണം : 

ഇൻസാറ്റ് ഉപഗ്രഹങ്ങൾ


സൗരസ്ഥിര ഉപഗ്രഹങ്ങൾ

• ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലംവയ്ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ (Sunsynchronous Satellites).

• ഭൗമോപരിതലത്തിൽ നിന്നും ഏകദേശം 1000 കി.മീ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉപഗ്രഹങ്ങൾ.

• ഭൂസ്ഥിര ഉപഗ്രഹങ്ങളേക്കാൾ കുറഞ്ഞ നിരീക്ഷണ പരിധിയുള്ള കൃത്രിമോപഗ്രഹങ്ങൾ.

• പ്രകൃതിവിഭവങ്ങൾ, ഭൂവിനിയോഗം, ഭൂഗർഭജലം എന്നിവയെക്കുറിച്ചുള്ള വിവരശേഖരണത്തിന് ഉപയോഗിക്കുന്നു.

• വിദൂരസംവേദനത്തിന് പ്രധാനമായും ഉപയോഗിക്കുന്ന ഉപഗ്രഹങ്ങൾ.

• ഒരു പ്രദേശത്തിൻ്റെ ആവർത്തിച്ചുള്ള വിവര ശേഖരണത്തിന് ഉപയോഗിക്കുന്ന ഉപഗ്രഹങ്ങൾ.

• സൗരസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണം :

 IRS, Landsat

ഭൂവിവര വ്യവസ്ഥ

• ഭൂ വിവരങ്ങളുടെ ശേഖരണം, ക്രോഡീകരണം, വിശകലനം എന്നിവ ഉൾക്കൊള്ളുന്ന സാങ്കേതിക വിദ്യ : 

ഭൂവിവര വ്യവസ്ഥ (Geographic Information System)


• ഒരു പ്രദേശത്തിൻ്റെ ഭൂപടം ഭൂവിവര വ്യവസ്ഥയിൽ തയ്യാറാക്കുമ്പോൾ അതിൻ്റെ അക്ഷാംശ - രേഖാംശ സ്ഥാനം കൂടി നൽകുന്ന വിവരങ്ങൾ :

 സ്ഥാനീയ വിവരങ്ങൾ (Spacial Data)

• വിവിധ തരത്തിലുള്ള വിശകലനങ്ങൾ തയ്യാറാക്കാൻ സ്ഥാനീയ വിവരങ്ങളിൽ ഉൾപ്പെടുത്തുന്നവ വിശേഷണങ്ങൾ (Attributes)

• ഭൂവിവര വ്യവസ്ഥയിലെ വിശകലന സാധ്യതകൾ
    • ശൃംഖലാ വിശകലനം (Network Analysis)
    • അവൃത്തി വിശകലനം (Buffer Analysis)
    • ഓവർലേ വിശകലനം (Overlay Analysis)

• ഭൂപടത്തിലെ രേഖീയ സവിശേഷതകളായ റോഡ്, റെയിൽവേ, നദികൾ എന്നിവയെ ശൃംഖല വിശകലനത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും.

• ഒരു ബിന്ദുവിന് ചുറ്റുമായോ രേഖീയ സവിശേഷതകൾക്ക് നിശ്ചിത ദൂരത്തിലോ നടത്താവുന്ന പ്രവർത്തനങ്ങളെ വിശകലനം ചെയ്യാനുപയോഗിക്കുന്ന സങ്കേതമാണ് അവൃത്തി വിശകലനം.

• വിവിധ ഭൗമോപരിതല സവിശേഷതകളുടെ പരസ്പര ബന്ധത്തെക്കുറിച്ചും കാലാനുസൃതമായി അവയിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഓവർലേ വിശകലനം ഉപയോഗിക്കുന്നു.



Tags

Post a Comment