മലയാളി മെമ്മോറിയൽ (1891)
മലയാളി മെമ്മോറിയൽ (1891)
★ തിരുവിതാംകൂറിലെ സിവിൽ സർവീസിൽ വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രാധാന്യത്തിൽ പ്രതിഷേധിച്ച് 10028 പേർ ഒപ്പിട്ട ഒരു നിവേദനം ശ്രീമൂലം തിരുനാളിന് സമർപ്പിച്ചു (1891 ജനുവരി 1) ഈ നിവേദനം അറിയപ്പെടുന്നത് :
മലയാളി മെമ്മോറിയൽ (ട്രാവൻകൂർ
മെമ്മോറിയൽ)
★ മലയാളി മെമ്മോറിയൽ സമർപ്പിച്ച സമയത്തെ ദിവാൻ ആരായിരുന്നു :
റ്റി. രാമറാവു
★ മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ടിരിക്കുന്ന മുദ്രാവാക്യം :
തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്
★ തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ലഘുലേഖ എഴുതിയത് :
ജി. പരമേശ്വരൻപിള്ള (ബാരിസ്റ്റർ ജി.പി. പിള്ള)
★ മലയാളി മെമ്മോറിയലിൽ ആദ്യം ഒപ്പുവച്ചത് :
കെ.പി. ശങ്കരമേനോൻ
★ മലയാളി മെമ്മോറിയൽ രണ്ടാമത് ഒപ്പുവച്ച നേതാവ് :
ജി.പി. പിള്ള
★ മലയാളി മെമ്മോറിയൽ മൂന്നാമത് ഒപ്പുവച്ച നേതാവ് :
ഡോ. പല്പ്പു
★ മലയാളി മെമ്മോറിയലിന് നേതൃത്വം നൽകിയത്.
ജി. പി. പിള്ള
★ ഗാന്ധിജിയുടെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുള്ള ഒരേയൊരു മലയാളി :
ജി.പി. പിള്ള
★ തമിഴ് ബ്രാഹ്മണർ, ഹിന്ദു മലയാളികൾ, ക്രൈസ്തവ മലയാളികൾ തുടങ്ങിയവർ മലയാളി മെമ്മോറിയലിനെതിരെ ഒരു ഭീമഹർജി (1891 ജൂൺ 3) ശ്രീമൂലം തിരുനാളിന് സമർപ്പിച്ചു. ഇത് അറിയപ്പെടുന്നത്:
എതിർ മെമ്മോറിയൽ
ഈഴവ മെമ്മോറിയൽ (1896)
★ ഈഴവ സമുദായത്തിന്റെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നേടിയെടുക്കാനായി 13176 ഈഴവർ ഒപ്പിട്ട ഹർജി ശ്രീമൂലം തിരുനാൾ മഹാരാജാവിന് സമർപ്പിച്ചു (1896 സെപ്തംബർ 3) ഇത് അറിയപ്പെടുന്നത് :
ഈഴവ മെമ്മോറിയൽ
★ ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് :
ഡോ. പല്പ്പു
★ രണ്ടാം ഈഴവമെമ്മോറിയൽ സമർപ്പിച്ച വർഷം:
1900
★ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് :
കഴ്സൺ പ്രഭു
★ കേരളം സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് ഇന്ത്യൻ വൈസ്രോയി :
കഴ്സൺ പ്രഭു
ഓർമ്മിക്കാൻ
★ മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയ സാഹിത്യകാരൻ :
സി.വി. രാമൻ പിള്ള
★ മലയാളി മെമ്മോറിയലിനെ ആസ്പദമാക്കി സി.വി. രാമൻപിള്ള എഴുതിയ കൃതി :
വിദേശീയ മേധാവിത്വം
Post a Comment