മലബാർ ലഹള (1921)
മലബാർ ലഹള (1921)
★ മലബാർ ലഹളയ്ക്ക് കാരണം :
ഏറനാടു പ്രദേശത്തെ ഖിലാഫത്തു കമ്മിറ്റി സെക്രട്ടറി വടക്കേവീട്ടിൽ മുഹമ്മദിനെ അറസ്റ്റു ചെയ്യാൻ ശ്രമിച്ചത്
★ മൗലാനാ മുഹമ്മദലി, ഷൗക്കത്തലി എന്നീ നേതാക്കൾ ആരംഭിച്ച പ്രസ്ഥാനം :
ഖിലാഫത്ത് പ്രസ്ഥാനം
★ കേരളത്തിൽ ഖിലഫത്ത് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് :
കട്ടിലശ്ശേരി മുഹമ്മദ് മൗലവി
★ കേരളത്തിൽ ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി:
മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ്
★ മഹാത്മാഗാന്ധി, മൗലാനാ ഷൗക്കത്ത് അലി എന്നിവർ ഒന്നിച്ച് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുവാൻ മലബാർ
സന്ദർശിച്ച വർഷം :
1920
★ മലബാർ ലഹളയ്ക്കു നേതൃത്വം നൽകിയത് :
അലി മുസലിയാർ, വാരിയൻകുന്നത്ത് കുഞ്ഞു മുഹമ്മദ് ഹാജി, സീതിക്കോയ
★ മലബാർ ലഹളയെ തുടർന്ന് അധികാരത്തിൽ വന്ന താത്ക്കാലിക ഗവൺമെന്റിന് നേതൃത്വം നൽകിയത് :
അലി മുസലിയാർ
★ 1921-ലെ മലബാർ കലാപത്തിൽ ബ്രിട്ടീഷ് പോലീസിനെ ശക്തമായി നേരിട്ട മലയാളി വനിത :
കമ്മത്ത് ചിന്നമ്മ
★ മലബാർ ജില്ലാ കോൺഗ്രസിന്റെ പാലക്കാട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് :
ആനിബസന്റ്
★ മലബാർ കലാപം എന്ന പുസ്തകം രചിച്ചത് :
കെ. മാധവൻ നായർ
★ പൂക്കോട്ടൂർ യുദ്ധം എന്നറിയപ്പെടുന്നത് :
മലബാർ ലഹള
★ 'മലബാർ മാനുവൽ' എന്ന ഗ്രന്ഥം രചിച്ചത് :
വില്യം ലോഗൻ
★ മലബാർ കലാപം പശ്ചാത്തലമാക്കി കുമാരനാശാൻ എഴുതിയ കൃതി:
ദുരവസ്ഥ
★ മലബാർ കലാപം പശ്ചാത്തലമാക്കി സുന്ദരികളും സുന്ദരന്മാരും എന്ന നോവൽ എഴുതിയത് :
ഉറൂബ്
★ മലബാർ കലാപം പശ്ചാത്തലമാക്കി ഐ.വി. ശശി സംവിധാനം ചെയ്ത
സിനിമ:
1921
★ മലബാർ ലഹളയുമായി ബന്ധപ്പെട്ട് ഉണ്ടായ ദുരന്ത സംഭവം :
വാഗൺ ട്രാജഡി (1921 നവംബർ 20)
★ വാഗൺ ട്രാജഡി സ്മാരകം സ്ഥിതി ചെയ്യുന്നത്:
തിരൂർ
★ വാഗൺ ട്രാജഡിയെ ദി ബ്ലാക് ഹോൾ ഓഫ് പോത്തന്നൂർ എന്ന് വിശേഷിപ്പിച്ചത് :
സുമിത് സർക്കാർ
★ മലബാർ ലഹളയെക്കുറിച്ച് പരാമർശിക്കുന്ന എം.എൻ. റോയുടെ കൃതി :
ഇന്ത്യ ഇൻ ട്രാൻസിഷൻ
★ മലബാർ കലാപങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ കമ്മിഷൻ:
ടി.എൽ. സ്ട്രെയ്ഞ്ച്
പൗരസമത്വവാദ പ്രക്ഷോഭം (1919)
★ അവർണ്ണഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ തുടങ്ങിയവർക്ക് ലാൻഡ് റവന്യൂ വകുപ്പിൽ നിയമന നിഷേധം നടത്തിയതിനെത്തുടർന്ന് തുല്യനീതിക്കായി നടത്തിയ പ്രക്ഷോഭം :
പൗരസമത്വവാദ പ്രക്ഷോഭം
★ പൗരസമത്വവാദ പ്രക്ഷോഭ നേതാക്കൾ :
ടി. കെ. മാധവൻ, എൻ.വി. ജോസഫ്, എ.ജെ. ജോൺ
★ പൗരസമത്വവാദ പ്രക്ഷോഭം നടന്നത് ആരുടെ ഭരണകാലത്ത് :
ശ്രീമൂലം തിരുനാൾ
» പൗരസമത്വവാദ പ്രക്ഷോഭത്തെത്തുടർന്ന് റവന്യൂവകുപ്പിൽ നിന്നും ക്ഷേത്രഭരണത്തെ മാറ്റി ദേവസ്വം എന്ന ഒരു പ്രത്യേക വകുപ്പ് രൂപീകരിച്ചു.
» അവർണർക്കും അഹിന്ദുക്കൾക്കും റവന്യൂ വകുപ്പിൽ നിയമനം നൽകി.
Post a Comment