വൈക്കം സത്യഗ്രഹം (1924-25)
വൈക്കം സത്യഗ്രഹം (1924-25)
★ അയിത്തോച്ചാടന പ്രസ്ഥാനത്തിലെ ആദ്യത്തെ ഐതിഹാസിക സമരം എന്നു വിശേഷിപ്പിക്കുന്നത് :
വൈക്കം സത്യഗ്രഹം
★ വൈക്കം സത്യഗ്രഹം ആരംഭിച്ച വർഷം :
1924 മാർച്ച് 30
» അവർണർക്ക് വൈക്കം ക്ഷേത്രത്തിന് സമീപത്തെ റോഡുകളിലൂടെ നടക്കുന്നതിനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു സമരം.
★ ഏതു ക്ഷേത്രം കേന്ദ്രീകരിച്ചാണ് വൈക്കം സത്യഗ്രഹം നടന്നത് :
വൈക്കം മഹാദേവക്ഷേത്രം
>> മഹാത്മാഗാന്ധി ഇടപെട്ട് 1925 നവംബർ 23 ന് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള റോഡൊഴികെ ബാക്കി എല്ലാ റോഡുകളും എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുത്തുകൊണ്ട് സമരം അവസാനിപ്പിച്ചു.
★ വൈക്കം സമരത്തിൽ പങ്കെടുത്ത പ്രമുഖർ :
മന്നത്ത് പത്മനാഭൻ, സി.വി.കുഞ്ഞുരാമൻ, ടി.കെ. മാധവൻ, കെ.പി. കേശവമേനോൻ
★ വൈക്കം ഹീറോ എന്നറിയപ്പെടുന്നത്:
ഇ. വി. രാമസ്വാമി നായ്ക്കർ
★ വൈക്കം സത്യഗ്രഹത്തെ അനുകൂലിച്ച് മധുരയിൽ നിന്നും വൈക്കത്തേക്ക് യാത്ര നയിച്ച തമിഴ് നേതാവ് :
ഇ.വി. രാമസ്വാമി നായ്ക്കർ
★ ഇ.വി. രാമസ്വാമി നായ്ക്കറുടെ സ്മാരകം കേരളത്തിൽ സ്ഥിതി ചെയ്യുന്നത് :
വൈക്കം
★ വൈക്കം സത്യഗ്രഹസമരം ആരംഭിക്കുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്നത് :
ശ്രീമൂലം തിരുനാൾ
★ വൈക്കം സത്യാഗ്രഹം സമരം അവസാനിച്ചത് ആരുടെ ഭരണകാലത്ത് :
സേതുലക്ഷ്മി ഭായിയുടെ ഭരണകാലത്ത്
★ വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടു നിന്നു :
603 ദിവസം
★ തിരുവിതാംകൂർ ഗവൺമെന്റ് ജാതിഭേദമന്യേ എല്ലാ ജനങ്ങൾക്കുമായി തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രവഴികളും തുറന്നുനൽകിയത്:
1928
★ ഗാന്ധിജി രണ്ടാമത് കേരളം സന്ദർശിച്ചത് ഏതു സമരവുമായി ബന്ധപ്പെട്ട് :
വൈക്കം സത്യാഗ്രഹം (1925)
★ വൈക്കം സത്യഗ്രഹത്തെ അനുകൂലിച്ച് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ 1924 നവംബറിൽ വൈക്കം മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിച്ച ജാഥ :
സവർണ്ണജാഥ
Post a Comment