നിവർത്തന പ്രക്ഷോഭം (1932), ക്ഷേത്രപ്രവേശന വിളംബരം (1936), വിദ്യുത്ച്ഛക്തി പ്രക്ഷോഭം (1936), കല്ലറ-പാങ്ങോട് സമരം (1938), കയ്യൂർ സമരം (1941)
നിവർത്തന പ്രക്ഷോഭം (1932)
★ ഈഴവ, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്ക്
ജനസംഖ്യാനുപാതികമായി നിയമസഭയിലും ഉദ്യോഗങ്ങളിലും സ്ഥാനം ലഭിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം :
നിവർത്തന പ്രക്ഷോഭം. (1932 ഡിസംബർ 17)
★ നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് :
സി. കേശവൻ, ടി. എം. വർഗ്ഗീസ്, എൻ. വി. ജോസഫ്, പി. കെ. കുഞ്ഞ്
★ നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി (1935) :
സി. കേശവൻ
- നിവർത്തന പ്രക്ഷോഭ സമരത്തിനൊടുവിൽ പ്രക്ഷോഭകരുടെ ആവശ്യം സർക്കാർ അംഗീകരിച്ചു.
★ ട്രാവൻകൂർ പബ്ലിക് സർവ്വീസ് കമ്മീഷന് തുടക്കം കുറിച്ച വർഷം :
1936
ക്ഷേത്രപ്രവേശന വിളംബരം (1936)
★ ക്ഷേത്ര പ്രവേശന വിളംബരം നടത്തിയ തിരുവിതാംകൂർ രാജാവ് :
ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ(1936 നവംബർ 12)
★ ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം നടത്തിയപ്പോൾ തിരുവിതാംകൂർ മഹാരാജാവിന്റെ ദിവാൻ ആയിരുന്നത് :
സർ.സി.പി. രാമസ്വാമി അയ്യർ
★ ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത് :
ക്ഷേത്രപ്രവേശന വിളംബരം
★ ആധുനിക കാലത്തിലെ മഹാഅത്ഭുതം, ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാര രേഖയായ സ്മൃതി എന്നിങ്ങനെ ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത് :
ഗാന്ധിജി
★ ആധുനിക കാലത്തെ ഏറ്റവും അഹിംസാത്മകവും, രക്തരഹിതവുമായ വിപ്ലവം എന്ന് ക്ഷേത്ര പ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത് :
സി. രാജഗോപാലാചാരി
★ ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് :
ഉള്ളൂർ
വിദ്യുത്ച്ഛക്തി പ്രക്ഷോഭം (1936)
★ തൃശൂരിൽ വിദ്യുത്ച്ഛക്തി വിതരണം ഒരു സ്വകാര്യകമ്പനിക്ക് അനുവദിച്ച് നൽകിയ ദിവാൻ ഷൺമുഖം ചെട്ടിക്കെതിരെ നടന്ന പ്രക്ഷോഭം :
വിദ്യുത്ച്ഛക്തി പ്രക്ഷോഭം
★ വിദ്യുത്ച്ഛക്തി പ്രക്ഷോഭത്തിന്റെ നേതാക്കൾ:
ഡോ.എ.ആർ. മേനോൻ, ഇക്കണ്ടവാര്യർ, വി. ആർ. ഇയ്യുണ്ണി
കല്ലറ-പാങ്ങോട് സമരം (1938)
★ തിരുവനന്തപുരം ജില്ലയിലെ കല്ലറചന്തയിൽ റവന്യൂ ഉദ്യോഗസ്ഥരും പോലീസുകാരും ജന്മിമാരും ചേർന്ന് നടത്തിവന്ന അന്യായമായ ചന്തപ്പിരിവിനെതിരെയും സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെയും നടന്ന പ്രക്ഷോഭം :
കല്ലറ - പാങ്ങോട് സമരം
- കർഷകർ അധികനികുതി കൊടുക്കാതിരുന്നതിനെതിരെ പോലീസുകാർ കർഷകരെ ആക്രമിച്ചു. അക്രമാസക്തരായ കർഷകർ പാങ്ങോട് പോലീസ് സ്റ്റേഷൻ ആക്രമിച്ചു. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു.
★ കല്ലറ-പാങ്ങോട് സമരത്തിന് നേതൃത്വം നൽകിയത്.
പട്ടാളം കൃഷ്ണൻ, കൊച്ചാപ്പിപ്പിള്ള (ഇവർ രണ്ടുപേരെയും 1940-ൽ തൂക്കിക്കൊന്നു).
കയ്യൂർ സമരം (1941)
★ കയ്യൂർ സമരം നടന്നത് :
ഹോസ്ദുർഗ് താലൂക്കിലെ കയ്യൂർ ഗ്രാമത്തിൽ (കാസർകോട്)
★ കയ്യൂർ സമരത്തിന് കാരണം :
ജന്മിമാരുടെ കർഷക വിരുദ്ധനയങ്ങളും, രണ്ടാം ലോക മഹായുദ്ധ കാലത്തെ വിലക്കയറ്റവും
★ കയ്യൂർ സമരക്കാരുടെ ആക്രമണത്തെത്തുടർന്ന് പുഴയിൽ ചാടിമരിച്ച പോലീസുകാരൻ :
സുബ്ബരായർ
» കയ്യൂർ സമരത്തെത്തുടർന്ന് അറസ്റ്റുചെയ്ത 61 പേരിൽ 4 പേരെ 1943 മാർച്ച് 29ന് തൂക്കിലേറ്റി.
Post a Comment