PSC EXAM
Live
wb_sunny

മന്നത്ത് പത്മനാഭൻ (1878-1970)

മന്നത്ത് പത്മനാഭൻ (1878-1970)


 മന്നത്ത് പത്മനാഭൻ (1878-1970)

★ മന്നത്ത് പത്മനാഭൻ ജനിച്ചത്:

1878 ജനുവരി 2 (പെരുന്ന, ചങ്ങനാശ്ശേരി)

» പിതാവ് : ഈശ്വരൻ നമ്പൂതിരി

» മാതാവ് : പാർവ്വതി അമ്മ

» ഭാര്യ : തോട്ടയ്ക്കാട് മാധവിയമ്മ

» കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത :

   തോട്ടയ്ക്കാട് മാധവിയമ്മ

★ ഭാരത കേസരി, കേരളത്തിലെ മദൻമോ ഹൻമാളവ്യ എന്നിങ്ങനെ അറിയപ്പെടുന്ന വ്യക്തി :

   മന്നത്ത് പത്മനാഭൻ

★ കേരളത്തിലെ മദൻമോഹൻമാളവ്യ എന്ന വിശേഷണം മന്നത്ത് പത്മനാഭന് നൽകിയത്:

   സർദാർ കെ.എം. പണിക്കർ

★ മന്നത്ത് പത്മനാഭന് 1959-ൽ ഭാരതകേസരി പട്ടം സമ്മാനിച്ച രാഷ്ട്രപതി :

   ഡോ. രാജേന്ദ്രപ്രസാദ്

★ വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ചത് :

   മന്നത്ത് പത്മനാഭൻ

★ ഗുരുവായൂർ സത്യഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നത് :

   മന്നത്ത് പത്മനാഭൻ

★ നായർ സമുദായത്തിൻ്റെ ഉന്നമനത്തിനായി രൂപംകൊണ്ട സംഘടന :

   നായർ സർവ്വീസ് സൊസൈറ്റി (NSS)

★ മന്നത്ത് പത്മനാഭൻ എൻ.എസ്.എസ്. രൂപീകരിച്ച വർഷം :

   1914 ഒക്ടോബർ 31

★ ട്രാവൻകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ് : 

മന്നത്ത് പത്മനാഭൻ

 "എവിടെ പ്രവർത്തനത്തിൽ ആത്മാർത്ഥതയും ആത്മവിശ്വാസവുമുണ്ടോ അവിടെ വിജയമുണ്ട്" എന്ന് പറഞ്ഞത് :

 മന്നത്ത് പത്മനാഭൻ

★ നായർ സർവ്വീസ് സൊസൈറ്റി (NSS) ആദ്യം അറിയപ്പെട്ടിരുന്നത് :

 നായർ ഭൃത്യജനസംഘം

★ നായർ ഭൃത്യജനസംഘം നായർ സർവ്വീസ് സൊസൈറ്റി ആയി മാറിയ വർഷം : 

1915

★ നായർ ഭൃത്യജനസംഘം എന്ന പേര് നിർദ്ദേശിച്ചത്: 

കെ. കണ്ണൻ നായർ

★ ഗോപാലകൃഷ്ണഗോഖലയുടെ സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി (1905) യുടെ മാതൃകയിൽ രൂപീകരിച്ച സംഘടന : 

NSS

★ നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം: 

പെരുന്ന, ചങ്ങനാശേരി

★ വിമോചനസമരത്തിന്റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത്:

 മന്നത്ത് പത്മനാഭൻ

★ നായർ സർവ്വീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത്:
കെ. പരമുപിള്ള

★ എൻ.എസ്.എസിന്റെ ആദ്യ പ്രസിഡന്റ്:
കെ.കേളപ്പൻ

» NSS ന്റെ ആദ്യ സെക്രട്ടറി:

മന്നത്ത് പത്മനാഭൻ

» NSS ന്റെ ആദ്യ ട്രഷറർ :

പനങ്ങോട്ട് കേശവപ്പണിക്കർ

» എൻ.എസ്.എസിന്റെ മുഖപത്രം :

സർവ്വീസ് (1919)

» NSS ന്റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം :

കറുകച്ചാൽ (കോട്ടയം)

» NSS ന്റെ ആദ്യ കരയോഗം സ്ഥാപിച്ചത് :

തട്ടയിൽ (1929)

★ NSS ന്റെ ഉല്പ്പന്ന പിരിവിന് വീടുകൾതോറും കയറിയിറങ്ങി പാടാനായി രചിച്ച അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന ഗാനത്തിന്റെ രചയിതാവ്:

പന്തളം കെ.പി. രാമൻപിള്ള

★ മന്നത്ത് പത്മനാഭന് പത്മഭൂഷൺ പുരസ്കാരം ലഭിച്ച വർഷം :

1966

★ മന്നത്ത് പത്മനാഭന്റെ ആത്മകഥ :

എന്റെ ജീവിത സ്മരണകൾ

★ 1959-ൽ ഇ.എം.എസ്. മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നൽകിയത് :

മന്നത്ത് പത്മനാഭൻ

★ മന്നത്ത് പത്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം:

1989

★ മന്നത്ത് പത്മനാഭന്റെ പ്രശസ്ത കൃതികൾ :

പഞ്ചകല്യാണീ നിരൂപണം, ഞങ്ങളുടെ എഫ്.എം.എസ്. യാത്ര, സ്നേഹലത, തത്വചിന്ത

★ ആർ. ശങ്കർ, മന്നത്ത് പത്മനാഭൻ എന്നിവർ ചേർന്ന് രൂപീകരിച്ച സംഘടന :

ഹിന്ദുമഹാമണ്ഡലം

★ 1947-ൽ മുതുകുളം പ്രസംഗം നടത്തിയത് :

മന്നത്ത് പത്മനാഭൻ

★ കോഴഞ്ചേരി പ്രസംഗം നടത്തിയത് :

സി. കേശവൻ (1936)

★ മന്നത്ത് പത്മനാഭൻ, ആർ. ശങ്കർ എന്നിവർ ചേർന്ന് രൂപീകരിച്ച പാർട്ടി :

ഡെമോക്രാറ്റിക് കോൺഗ്രസ്

★ ജനുവരി 2 മന്നം ജയന്തിയായി കേരള സർക്കാർ പ്രഖ്യാപിച്ച വർഷം:

 2014

Tags

Post a Comment