General knowledge MCQ Questions 13
1. ഇറ്റാനഗർ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്?
a) ആസാം
b) മണിപ്പൂർ
c) മേഘാലയ
d) അരുണാചൽ പ്രദേശ്
ഉത്തരം: d) അരുണാചൽ പ്രദേശ്
2. ഇസ്ലാമാബാദിനു മുമ്പ് പാകിസ്താന്റെ തലസ്ഥാനമായിരുന്നത് ഏതായിരുന്നു?
a) ലാഹോർ
b) കറാച്ചി
c) റാവൽപിണ്ടി
d) പെഷവാർ
ഉത്തരം: c) റാവൽപിണ്ടി
3. രാഷ്ട്രപതിയെ പദവിയിൽനിന്നും നീക്കം ചെയ്യാനുള്ള നടപടിക്രമം എങ്ങനെ അറിയപ്പെടുന്നു?
a) കുറ്റവിചാരണ
b) ഇംപീച്ച്മെന്റ്
c) അവിശ്വാസ പ്രമേയം
d) സെൻസർ പ്രമേയം
ഉത്തരം: b) ഇംപീച്ച്മെന്റ്
4. രക്തസാക്ഷിത്വം വരിച്ച ആദ്യ സിഖു ഗുരു ആരായിരുന്നു?
a) ഗുരു നാനാക്ക്
b) ഗുരു ഗോവിന്ദ് സിംഗ്
c) ഗുരു തേജ് ബഹാദൂർ
d) ഗുരു അർജുൻ ദേവ്
ഉത്തരം: d) ഗുരു അർജുൻ ദേവ്
5. ഓൾഡ് ട്രഫോർഡ് ഏത് കായിക മത്സരത്തിനാണ് പ്രസിദ്ധം?
a) ടെന്നീസ്
b) ഗോൾഫ്
c) ക്രിക്കറ്റ്
d) ഹോക്കി
ഉത്തരം: c) ക്രിക്കറ്റ്
6. കളരിപ്പയറ്റിലെ 18-ാമത്തെ അടവ് ഏതാണ്?
a) ഓതിരം
b) പൂഴിക്കടകൻ
c) തട്ട്
d) ചാട്ടുകയറ്റം
ഉത്തരം: b) പൂഴിക്കടകൻ
7. ശിശുവിന്റെ പിതൃത്വം തെളിയിക്കാൻ ഉപയോഗിക്കുന്ന വൈദ്യശാസ്ത്ര രീതി ഏതാണ്?
a) ബയോപ്സി
b) എക്സ്-റേ
c) ഡി.എൻ.എ. ഫിംഗർപ്രിന്റിംഗ്
d) സ്കാനിംഗ്
ഉത്തരം: c) ഡി.എൻ.എ. ഫിംഗർപ്രിന്റിംഗ്
8. കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
a) കേരളം
b) കർണാടക
c) തമിഴ്‌നാട്
d) ആന്ധ്രാപ്രദേശ്
ഉത്തരം: c) തമിഴ്‌നാട്
9. ശത സഹസ്ര സംഹിത എന്ന പേരിൽ അറിയപ്പെടുന്ന കൃതി ഏതാണ്?
a) രാമായണം
b) ഭഗവത്ഗീത
c) മഹാഭാരതം
d) അർത്ഥശാസ്ത്രം
ഉത്തരം: c) മഹാഭാരതം
10. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയഗുരു ആരായിരുന്നു?
a) ഗോപാലകൃഷ്ണ ഗോഖലെ
b) ബാലഗംഗാധര തിലകൻ
c) സി.ആർ.ദാസ്
d) ബിപിൻ ചന്ദ്രപാൽ
ഉത്തരം: c) സി.ആർ.ദാസ്

Post a Comment