PSC EXAM
Live
wb_sunny

General knowledge MCQ Questions 22

General knowledge MCQ Questions 22


 
1.  ക്ഷയരോഗത്തിനു കാരണമായ രോഗാണു?
    a) ബാക്ടീരിയ
    b) വൈറസ്
    c) ഫംഗസ്
    d) പ്രോട്ടോസോവ
    ഉത്തരം: a) ബാക്ടീരിയ

2.  ക്ഷാരപദാർഥങ്ങൾ ലിറ്റ്മസിന്റെ നിറം ചുവപ്പിൽനിന്നും ........ആക്കുന്നു?
    a) മഞ്ഞ
    b) പച്ച
    c) നീല
    d) വയലറ്റ്
    ഉത്തരം: c) നീല

3.  ക്ഷീരപഥകേന്ദ്രത്തെ ഒരു പ്രാവശ്യം വലംവയ്ക്കാൻ സൂര്യനെടുക്കുന്ന സമയം അറിയപ്പെടുന്ന പേര്?
    a) സൗരവർഷം
    b) ചാന്ദ്രവർഷം
    c) കോസ്മിക് ഇയർ
    d) സിനോഡിക് വർഷം
    ഉത്തരം: c) കോസ്മിക് ഇയർ

4.  1946- ലെ നാവിക കലാപം ഏത് തുറമുഖത്താണ് ആരംഭിച്ചത്?
    a) വിശാഖപട്ടണം
    b) കൊച്ചി
    c) മുംബൈ
    d) മംഗലാപുരം
    ഉത്തരം: c) മുംബൈ

5.  180 ഡിഗ്രി രേഖാംശം അറിയപ്പെടുന്ന പേര്?
    a) ഗ്രീനിച്ച് രേഖ
    b) മധ്യരേഖ
    c) അന്താരാഷ്ട്ര ദിനരേഖ
    d) ഉത്തരായന രേഖ
    ഉത്തരം: c) അന്താരാഷ്ട്ര ദിനരേഖ

6.  1936-ൽ ഓൾ ഇന്ത്യ റേഡിയോ എന്ന പേര് സ്വീകരിച്ച സ്ഥാപനം ആകാശവാണിയായത് ഏത് വർഷമാണ്?
    a) 1955
    b) 1956
    c) 1957
    d) 1960
    ഉത്തരം: c) 1957

7.  1936-മുതൽ എത്യോപ്യയുടെ ഭാഗമായിരുന്ന ഈ രാജ്യം 1993-ൽ സ്വതന്ത്രമായി. പേര്?
    a) സുഡാൻ
    b) എറിത്രിയ
    c) സൊമാലിയ
    d) ലൈബീരിയ
    ഉത്തരം: b) എറിത്രിയ

8.  1955-നു മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേര് എന്തായിരുന്നു?
    a) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
    b) ഇംപീരിയൽ ബാങ്ക്
    c) സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
    d) യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
    ഉത്തരം: b) ഇംപീരിയൽ ബാങ്ക്

9.  1938-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഘടിപ്പിച്ച നാഷണൽ പ്ലാനിങ് കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു?
    a) മഹാത്മാ ഗാന്ധി
    b) ജവഹർലാൽ നെഹ്റു
    c) സർദാർ വല്ലഭായ് പട്ടേൽ
    d) സി. രാജഗോപാലാചാരി
    ഉത്തരം: b) ജവഹർലാൽ നെഹ്റു

10. 1946 മുതൽ 2016 വരെ ഭരണം നടത്തിയ, ഭൂമിബോൽ അതുല്യതേജ് രാജാവ് ഭരിച്ച ഏഷ്യൻ രാജ്യം?
      a) മലേഷ്യ
      b) തായ്ലൻഡ്
      c) സിംഗപ്പൂർ
      d) ഇന്തോനേഷ്യ
    ഉത്തരം: b) തായ്ലൻഡ്


Tags

Post a Comment