PSC EXAM
Live
wb_sunny

വൈസ്രോയിമാർ 2

വൈസ്രോയിമാർ 2




 ഡഫറിൻ പ്രഭു (1884-1888)


• മൂന്നാമത് ആംഗ്ലോ-ബർമീസ് യുദ്ധം നടന്ന സമയത്തെ വൈസ്രോയി: 

ഡഫറിൻ പ്രഭു

• പബ്ലിക് സർവീസ് കമ്മീഷൻ സംഘടിപ്പിച്ചത്:

 ഡഫറിൻ പ്രഭു

• 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ടപ്പോഴുള്ള വൈസ്രോയി: 

ഡഫറിൻ പ്രഭു

• കോൺഗ്രസിനെ മൈക്രോസ്കോപ്പിക് മൈനോറിറ്റി എന്നു വിശേഷിപ്പിച്ചത്: 

ഡഫറിൻ പ്രഭു




ലാൻസ്‌ഡൗൺ പ്രഭു (1888 - 1894)

• ഇന്ത്യാക്കാർക്ക് പ്രത്യേകമായി നടപ്പിലാക്കിയിരുന്ന സിവിൽ പരീക്ഷ നിർത്തലാക്കിയത്: 

ലാൻസ്‌ഡൗൺ പ്രഭു

• 1892-ലെ ഇന്ത്യൻ കൗൺസിൽ ആക്ട് പാസാക്കിയ വൈസ്രോയി: 

ലാൻസ്‌ഡൗൺ പ്രഭു

• ബ്രിട്ടീഷ് ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും വേർതിരിക്കാൻ ഡ്യൂറൻ്റ് പരീക്ഷാ കമ്മീഷനെ നിയമിച്ചത്: 

ലാൻസ്‌ഡൗൺ പ്രഭു

• ഡ്യൂറന്റ് കമ്മീഷൻ്റെ തലവൻ: 

സർ മോട്ടിമെർ ഡ്യൂറന്റ്




കഴ്‌സൺ പ്രഭു (1899-1905)

• ബംഗാൾ വിഭജനം (1905) നടപ്പിലാക്കിയ വൈസ്രോയി: 

കഴ്‌സൺ പ്രഭു

• 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന ആശയത്തിന്റെ പ്രധാന വക്താവ്: 

കഴ്‌സൺ പ്രഭു

____________________________________________

• ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്ന് അറിയപ്പെട്ടിരുന്നത്: 

കഴ്‌സൺ പ്രഭു

• ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്ന് അറിയപ്പെട്ടിരുന്നത്: 

റോബർട്ട് ക്ലൈവ്

• ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്ന് അറിയപ്പെട്ടിരുന്നത്: 

റിച്ചാർഡ് വെല്ലസ്ലി

_____________________________________________

• ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചത്: 

കഴ്സൺ പ്രഭു

• "എൻ്റെ പൂർവികർ തോക്കു കൊണ്ടും വാളുകൊണ്ടുമാണ് ഇന്ത്യയെ കീഴടക്കിയത്. ഇവ കൊണ്ടു തന്നെ ഞാൻ ഈ രാജ്യം ഭരിക്കും" എന്നു പറഞ്ഞത്: 

കഴ്സൺ പ്രഭു


കഴ്സൺ പ്രഭുവിൻ്റെ പ്രധാന നേട്ടങ്ങൾ: 

പുസ (ബീഹാർ)യിൽ കാർഷിക ഗവേഷണ സ്ഥാപനം ആരംഭിച്ചു, ഇന്ത്യൻ യൂണിവേഴ്സിറ്റി ആക്ട് (1904) കൊണ്ടുവന്ന വൈസ്രോയി, ഇന്ത്യൻ പുരാവസ്തുക്കളുടെ സംരക്ഷണത്തിനായി പുരാവസ്തു വകുപ്പ് ആരംഭിച്ചു (1904).

• കോൺഗ്രസിൻ്റെ സമാധാനപരമായ മരണത്തെ സഹായിക്കാനാണ് താൻ ഇന്ത്യയിൽ വന്നത് എന്ന് പ്രഖ്യാപിച്ചത്: 

കഴ്സൺ പ്രഭു

• തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി (1900): 

കഴ്സൺ പ്രഭു

• ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്: 

കഴ്സൺ പ്രഭുവിന്

• സ്വദേശി പ്രസ്ഥാനം ആരംഭിച്ച സമയത്തെ വൈസ്രോയി: 

കഴ്സൺ പ്രഭു

• ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനം: 

സ്വദേശി പ്രസ്ഥാനം



മിൻ്റോ പ്രഭു II (1905 - 1910)

• 1907-ലെ സൂറത്ത് സമ്മേളനത്തിനുശേഷം കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും പിരിഞ്ഞപ്പോഴത്തെ വൈസ്രോയി: 

മിന്റോ പ്രഭു

• മുസ്ലീംലീഗ് (1906) രൂപീകരണസമയത്തെ വൈസ്രോയി: 

മിന്റോ പ്രഭു

• 1905 ഒക്ടോബറിൽ ബംഗാൾ വിഭജനം നിലവിൽ വന്നപ്പോഴുള്ള വൈസ്രോയി: 

മിന്റോ പ്രഭു

• മുസ്ലീങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തിയ ഇന്ത്യൻ കൗൺസിൽ ആക്ട് (1909) കൊണ്ടുവന്ന വൈസ്രോയി: 

മിന്റോ പ്രഭു

• ഇന്ത്യൻ കൗൺസിൽ ആക്ട് 1909 അറിയപ്പെടുന്നത്:

 മിന്റോ-മോർലി ഭരണ പരിഷ്കാരം


ഹാർഡിഞ്ച് പ്രഭു II (1910-1916)

• 1911-ൽ ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി:

 ഹാർഡിഞ്ച് പ്രഭു

• ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയത് (1911): 

ഹാർഡിഞ്ച് പ്രഭു

• ക്യൂൻ മേരിയും കിംഗ് ജോർജ്ജ് V ഉം ഇന്ത്യ സന്ദർശിച്ചപ്പോൾ ഉള്ള വൈസ്രോയി: 

ഹാർഡിഞ്ച് പ്രഭു

• ഡൽഹിയിൽ ഇംപീരിയർ ദർബാർ സംഘടിപ്പിച്ചത്:

 ഹാർഡിഞ്ച് പ്രഭു

• 1915-ലെ ഡിഫൻസ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി: 

ഹാർഡിഞ്ച് പ്രഭു

• ഹാർഡിഞ്ചിനെ വധിക്കാൻ ശ്രമിച്ച ഇന്ത്യാക്കാരൻ:

 റാഷ് ബിഹാരി ബോസ്

Tags

Post a Comment