വൈസ്രോയിമാർ
___________________________________റോബർട്ട് ക്ലൈവ് (1757-60)
• ബംഗാളിലെ ആദ്യ ബ്രിട്ടീഷ് ഗവർണ്ണർ (1758):
റോബർട്ട് ക്ലൈവ്
• ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത്:
റോബർട്ട് ക്ലൈവ്
• “എനിക്ക് 2000 പട്ടാളക്കാരെ അയച്ചുതരിക. ഞാൻ ഭാരതത്തെ പിടിച്ചടക്കാം." എന്ന് എഴുതിയ വ്യക്തി :
റോബർട്ട് ക്ലൈവ്
• കർണ്ണാട്ടിക് യുദ്ധത്തിലും, പ്ലാസി യുദ്ധത്തിലും ബ്രിട്ടീഷ് സേനയെ നയിച്ചത് :
റോബർട്ട് ക്ലൈവ്
• ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യ സ്ഥാപകൻ:
റോബർട്ട് ക്ലൈവ്
• അലഹബാദ് പാക്‌ട് ഒപ്പുവച്ച ഗവർണർ:
റോബർട്ട് ക്ലൈവ്
• സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ് എന്ന് റോബർട്ട് ക്ലൈവിനെ വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി:
വില്യം പിറ്റ്
___________________________
വൈസ്രോയിമാർ
കാനിംഗ് പ്രഭു (1856-1862)
• ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്തെ(1857) ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണ്ണർ ജനറൽ :
കാനിംഗ് പ്രഭു
• ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ:
കാനിംഗ് പ്രഭു
• 1856-ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരത്തെത്തുടർന്ന് ഇന്ത്യയുടെ ആദ്യ വൈസ്രോയിയായത് :
കാനിംഗ് പ്രഭു
• ഇന്ത്യയിൽ ആദ്യമായി ഇൻകംടാക്സ‌് ഏർപ്പെടുത്തിയ ഭരണാധികാരി (1860). :
കാനിംഗ് പ്രഭു
• കൊൽക്കത്ത, ബോംബെ, മദ്രാസ് സർവ്വകലാശാലകൾ നിലവിൽ വന്നത് ആരുടെ ഭരണകാലത്താണ്:
കാനിംഗ് പ്രഭുവിൻ്റെ കാലത്ത് (1857)
• ഇന്ത്യൻ പീനൽകോഡ് (1859) പാസ്സാക്കിയത്:
കാനിംഗ് പ്രഭു
മേയോ പ്രഭു (1869-1872)
• ഇന്ത്യയിൽ വച്ച് വധിക്കപ്പെട്ട ഏക വൈസ്രോയി:
മേയോപ്രഭു
• ആൻഡമാൻ-നിക്കോബാർ ദ്വീപിൽ വച്ച് വധിക്കപ്പെട്ടു (1872) (ഷെർ അലിയാണ് വധിച്ചത്)
മേയോ പ്രഭുവിന്റെ പ്രധാന നേട്ടങ്ങൾ :
• ഇന്ത്യയിൽ ആദ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് നടത്തി (1872).
• ഇന്ത്യയിൽ സാമ്പത്തിക വികേന്ദ്രീകരണം നടപ്പിലാക്കി.
• ഇന്ത്യയിൽ കാർഷിക വാണിജ്യ വകുപ്പുകൾ ആരംഭിച്ചു.
• ഇന്ത്യയിൽ പൊതുമേഖലയിൽ റെയിൽവെയ്ക്ക് തുടക്കം കുറിച്ചു.
• സ്റ്റാറ്റിസ്റ്റിക്കൽ സർവ്വെ ഓഫ് ഇന്ത്യക്ക് ആരംഭം കുറിച്ചു.
ലിട്ടൺ പ്രഭു (1876-1880)
• സിവിൽ സർവ്വീസ് പരീക്ഷയുടെ പ്രായ പരിധി 21-ൽ നിന്നും 19 വയസ്സാക്കി കുറച്ച വൈസ്രോയി:
ലിട്ടൺ പ്രഭു
• പ്രാദേശിക ഭാഷാ പത്ര നിയമം (വെർണാകുലർ പ്രസ്സ് ആക്ട് (1878), ആയുധ നിയമം എന്നിവ പാസ്സാക്കിയത്:
ലിട്ടൺ പ്രഭു
• 'Owen Meredith' എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന വൈസ്രോയി:
ലിട്ടൺ പ്രഭു
• ഇന്ത്യക്കാർക്ക് പ്രത്യേക സിവിൽ സർവ്വീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി:
ലിട്ടൺ പ്രഭു
• ബ്രിട്ടണിലെ കിരീടാവകാശിയെ ഇന്ത്യയുടെ കൂടി കിരീടാവകാശിയായി പ്രഖ്യാപിച്ചുകൊണ്ട് റോയൽ ടൈറ്റിൽ ആക്ട് പാസ്സാക്കിയത്:
ലിട്ടൺ പ്രഭു
• റിച്ചാർഡ് സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ക്ഷാമകമ്മീഷൻ നിലവിൽ വന്നത്:
1878-ൽ ലിട്ടൺ പ്രഭുവിന്റെ കാലത്ത്
• അലിഗഡ് മുഹമ്മദൻ ആംഗ്ലോ-ഓറിയന്റൽ കോളേജ് തുറന്ന സമയത്തെ വൈസ്രോയി:
ലിട്ടൺ പ്രഭു
റിപ്പൺ പ്രഭു (1880-1884)
• ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി നിയമം (1881) നടപ്പിലാക്കിയത്:
റിപ്പൺ പ്രഭു
• തദ്ദേശസ്വയംഭരണ ആക്ട് നടപ്പിലാക്കിയത്:
1882
• ഇന്ത്യൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്:
റിപ്പൺ പ്രഭു
_______________________________________________
തെറ്റരുത്
പ്രാദേശിക ഭാഷാ പത്രനിയമം പാസാക്കിയ വൈസ്രോയി:
ലിട്ടൺ പ്രഭു
• പ്രാദേശിക ഭാഷാനിയമം പിൻവലിച്ച വൈസ്രോയി:
റിപ്പൺ പ്രഭു
________________________________________________
• പോപ്പുലർ വൈസ്രോയി (ജനകീയനായ വൈസ്രോയി) എന്നറിയപ്പെടുന്നത്:
റിപ്പൺ പ്രഭു
• വിദ്യാഭ്യാസ രംഗത്തെ വിപുലീകരണത്തിനായി ഹണ്ടർ കമ്മീഷനെ 1882 - ൽ നിയമിച്ചത്:
റിപ്പൺ പ്രഭു
• ഇന്ത്യയിൽ ആദ്യമായി ഒരു റെഗുലർ സെൻസസ് നടത്തിയത്:
റിപ്പൺ പ്രഭു (1881)
• ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകിയത്:
മേയോപ്രഭു
• ഇൽബർട്ട് ബിൽ അവതരിപ്പിച്ച വൈസ്രോയി:
റിപ്പൺ പ്രഭു (1883)
• ഇന്ത്യൻ ജഡ്‌ജിമാർക്ക് ബ്രിട്ടീഷുകാരെ വിചാരണചെയ്യുന്നതിന് അധികാരം നൽകുന്ന ബില്ല്:
ഇൽബർട്ട് ബിൽ

Post a Comment