വൈസ്രോയിമാർ 3
ചെംസ് ഫോർഡ് പ്രഭു (1916-1921)
• മാപ്പിള കലാപം (1921) നടക്കുമ്പോൾ ഉള്ള വൈസ്രോയി:
ചെംസ് ഫോർഡ് പ്രഭു
• സാഡ്ലർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി:
ചെംസ് ഫോർഡ് പ്രഭു
• 1919-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പാസാക്കിയ സമയത്തെ വൈസ്രോയി:
ചെംസ് ഫോർഡ് പ്രഭു
• 1919-ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യാ ആക്ട് അറിയപ്പെടുന്നത്:
മൊണ്ടേഗു-ചെംസ്ഫോർഡ് പരിഷ്കാരം
• എഡ്വിൻ മൊണ്ടേഗു അക്കാലത്തെ സെക്രട്ടറി ഫോർ സ്റ്റേറ്റ് ഓഫ് ഇന്ത്യ ആയിരുന്നു.
• കരിനിയമം എന്നറിയപ്പെടുന്ന റൗലറ്റ് ആക്ട് (1919) പാസാക്കിയ വൈസ്രോയി:
ചെംസ് ഫോർഡ് പ്രഭു
• വിചാരണ കൂടാതെ ആരെയും തടങ്കലിൽ വയ്ക്കാനുള്ള അധികാരം ഗവൺമെന്റിന് നൽകുന്ന ആക്ട്:
റൗലക്ട‌് ആക്ട്
റൗലറ്റ് നിയമങ്ങൾ
• ഇന്ത്യയിൽ നിലനിന്നിരുന്ന വിപ്ലവ പ്രവർത്തനങ്ങളെപ്പറ്റി അന്വേഷിച്ച് നടപടിയെടുക്കുന്നതിന് ബ്രിട്ടീഷ് ഗവൺമെൻ്റ് നിയോഗിച്ച കമ്മിറ്റിക്ക് നേതൃത്വം നൽകിയത്:
ജസ്റ്റിസ് സിഡ്‌നി റൗലറ്റ്
• കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിനെ ആസ്‌പദമാക്കി തയ്യാറാക്കിയ നിയമങ്ങൾ:
റൗലറ്റ് നിയമങ്ങൾ (1919)
റീഡിംഗ് പ്രഭു (1921-1926)
• റൗലറ്റ് നിയമം പിൻവലിച്ച വൈസ്രോയി:
റീഡിംഗ് പ്രഭു
• ഇന്ത്യൻ കറൻസിയുടെ നവീകരണത്തിനായി യംഗ് ഹിൽട്ടൺ കമ്മീഷനെ നിയമിച്ചത്:
റീഡിംഗ് പ്രഭു
• ഇന്ത്യയിലെത്തിയ ആദ്യ ജൂത വൈസ്രോയി:
റീഡിംഗ് പ്രഭു
• ക്രിസ്ത്യൻ വൈസ്രോയി എന്ന് അറിയപ്പെടുന്നത്:
ഇർവിൻ പ്രഭു
• ചൗരിചൗരാ സംഭവം നടക്കുമ്പോഴുള്ള ഇന്ത്യയിലെ വൈസ്രോയി:
റീഡിംഗ് പ്രഭു
ഇർവിൻ പ്രഭു (1926-1931)
• ബർദോളി സത്യഗ്രഹം നടന്നപ്പോഴുള്ള വൈസ്രോയി:
ഇർവിൻ പ്രഭു
• സൈമൺ കമ്മീഷൻ ഇന്ത്യ സന്ദർശിച്ചപ്പോഴുള്ള വൈസ്രോയി:
ഇർവിൻ പ്രഭു
• ഗാന്ധി-ഇർവിൻ സന്ധിയിലൊപ്പുവച്ച വർഷം:
1931
• ഗാന്ധി-ഇർവിൻ സന്ധി പ്രകാരം ഗാന്ധിജി സിവിൽ ആജ്ഞാലംഘന പ്രസ്ഥാനം നിർത്തിവച്ചു.
• കോൺഗ്രസ് പൂർണ്ണസ്വരാജ് പ്രഖ്യാപിച്ചപ്പോൾ ഉള്ള ഇന്ത്യൻ വൈസ്രോയി:
ഇർവിൻ പ്രഭു
• ഒന്നാംവട്ടമേശ സമ്മേളനം നടക്കുമ്പോഴുള്ള വൈസ്രോയി:
ഇർവിൻ പ്രഭു
• ഉപ്പുസത്യഗ്രഹത്തെ ചായക്കോപ്പിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിച്ച വൈസ്രോയി:
ഇർവിൻ പ്രഭു
വെല്ലിംഗ്‌ടൺ പ്രഭു (1931-1936)
• രണ്ടും (1931), മൂന്നും (1932) വട്ടമേശ സമ്മേളനം നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി:
വെല്ലിംഗ്‌ടൺ പ്രഭു
• ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് (1935) ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കുമ്പോഴുള്ള വൈസ്രോയി :
വെല്ലിംഗ്‌ടൺ പ്രഭു
• ബർമ്മയെ ബ്രിട്ടീഷിന്ത്യയിൽ നിന്ന് വിഭജിച്ച വൈസ്രോയി :
വെല്ലിംഗ്‌ടൺ പ്രഭു (1935)
കമ്മ്യൂണൽ അവാർഡ്
• ഇന്ത്യയിലെ പിന്നാക്ക സമുദായക്കാർക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തിയ ആദ്യ പരിഷ്കാരം :
കമ്മ്യൂണൽ അവാർഡ്
• ബ്രിട്ടീഷ് പ്രധാനമന്ത്രി രാംസെ മക്ഡൊണാൾഡ് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിക്കുമ്പോൾ (1932) ഇന്ത്യയിലെ വൈസ്രോയി :
വെല്ലിംഗ്‌ടൺ പ്രഭു
• കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി ആരംഭിച്ച നിരാഹാരം അവസാനിപ്പിച്ച ഉടമ്പടി :
പൂനാ ഉടമ്പടി (1932)
ലിൻലിത്ഗോ പ്രഭു (1936-1943)
• ആഗസ്റ്റ് വാഗ്ദാനം (1940) മുന്നോട്ടു വച്ച വൈസ്രോയി :
ലിൻലിത്ഗോ പ്രഭു
• സർ സ്റ്റാഫോർഡ് ക്രിപ്‌സിൻ്റെ നേതൃത്വത്തിലുള്ള ക്രിപ്സ‌് മിഷൻ ഇന്ത്യയിലെത്തിയപ്പോഴുള്ള വൈസ്രോയി (1942) :
ലിൻലിത്ഗോ പ്രഭു
• ക്വിറ്റ് ഇന്ത്യ (1942) പ്രക്ഷോഭണ സമയത്തെ വൈസ്രോയിയായിരുന്നു :
ലിൻലിത്ഗോ പ്രഭു
• ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ഒരു പൊതു തിരഞ്ഞെടുപ്പ് (1937) നടത്തിയത് :
ലിൻലിത്ഗോയുടെ കാലത്ത്
• രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ ഇന്ത്യയുടെ വൈസ്രോയി :
ലിൻലിത്ഗോ പ്രഭു
• രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യ ബ്രിട്ടനോടൊപ്പം നിന്ന് ജർമ്മനിക്കെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ച വൈസ്രോയി:
ലിൻലിത്ഗോ പ്രഭു

Post a Comment