A.T.M. (ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ)
A.T.M. (ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ)
★ എ.ടി.എം. കളുടെ മുൻഗാമി എന്നറിയപ്പെടുന്നത്:
1969-ൽ ന്യൂയോർക്ക് കെമിക്കൽ ബാങ്കിനു വേണ്ടി സ്ഥാപിച്ച ഡോക്യുടെൽ മെഷീൻ
★ ഡോക്യുടെൽ മെഷീൻ കണ്ടുപിടിച്ചത് :
ഡൊണാൾഡ് സി. വെറ്റ്സൺ
★ ആധുനിക രീതിയിലുള്ള എ.ടി.എം. കണ്ടുപിടിച്ചത് :
ജോൺ ഷെപ്പേർഡ് ബാരൺ
★ ഇന്ത്യയിലെ ആദ്യ എ.ടി.എം. :
ദി ഹോങ്കോങ് ആൻ്റ് ഷാങ്ഹായി ബാങ്കിംഗ് കോർപ്പറേഷൻ (HSBC)
★ ആരംഭിച്ചത് : 1987-ൽ മുംബൈയിൽ
★ കേരളത്തിലെ ആദ്യ എ.ടി.എം. :
ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്
★ തിരുവനന്തപുരത്ത് ആരംഭിച്ചത് : 1992-ൽ
★ ലോകത്തിലെ തന്നെ ആദ്യത്തെ ഒഴുകുന്ന
A.T.M. ആരംഭിച്ചത് :
കൊച്ചിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (2004) (കൊച്ചിക്കും വൈപ്പിനും ഇടയിൽ സർവീസ് നടത്തുന്ന ജങ്കാർ ബോട്ടിലായിരുന്നു ഈ A.T.M.)
★ ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിനായി രൂപീകരിച്ച ബാങ്ക്:
ഏഷ്യൻ വികസന ബാങ്ക് (ADB)
ആസ്ഥാനം: മനില (ഫിലിപ്പിൻസ്)
ബാങ്കിംഗ് കൂടുതൽ വസ്തുതകൾ
★ ഇന്ത്യയിൽ ആദ്യമായി ISO സർട്ടിഫിക്കറ്റ് ലഭിച്ച ബാങ്ക് :
കാനറാ ബാങ്ക്
★ കാനറാബാങ്കിൻ്റെ ആദ്യ ഡിജിറ്റൽ ബാങ്കിംഗ് ബ്രാഞ്ച് :
CANDI (ബംഗളൂരു)
★ ഇന്ത്യയിൽ ആദ്യമായി ക്രഡിറ്റ് കാർഡ് നടപ്പിലാക്കിയ പൊതുമേഖലാ ബാങ്ക് :
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
★ ആദ്യമായി വിദേശത്ത് ശാഖ ആരംഭിച്ച ഇന്ത്യൻ ബാങ്ക് :
ബാങ്ക് ഓഫ് ഇന്ത്യ
★ ഏറ്റവും കൂടുതൽ വിദേശശാഖകളുള്ള ഇന്ത്യൻ ബാങ്ക് :
എസ്.ബി.ഐ.
★ ഇന്ത്യയിൽ ആദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി (VRS) നടപ്പിലാക്കിയ ബാങ്ക് :
പഞ്ചാബ് നാഷണൽ ബാങ്ക്
★ മുൻകാല ഇടപാടുകാരെ മടക്കികൊണ്ട് വരാൻ എസ്.ബി.ടി. ആരംഭിച്ച പദ്ധതി :
ബാങ്ക് വാപസി
★ മൊബൈൽ ബാങ്കിംഗിന് ഒന്നിലേറെ ഭാഷകൾ ഉപയോഗിക്കുന്ന ആദ്യ ബാങ്ക്:
ഫെഡറൽ ബാങ്ക് (ഇംഗ്ലീഷ്, മലയാളം, ഹിന്ദി)
★ ഇന്ത്യയിൽ ആദ്യമായി സംസാരിക്കുന്ന എ.റ്റി.എം. ആരംഭിച്ച ബാങ്ക് :
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (അഹമ്മദാബാദിൽ)
★ ബ്രിട്ടനിലെ ഗ്രീൻ ബോണ്ട് അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ബാങ്ക് :
യെസ് ബാങ്ക് (Yes Bank)
★ ബാങ്ക് ഉപഭോക്താക്കൾക്ക് പിൻനമ്പറിനുപകരം അവരുടെ ശബ്ദം ഉപയോഗിച്ച് അക്കൗണ്ട് തുറക്കാവുന്ന സംവിധാനം (Voice Biometrics Authentication) ആരംഭിച്ച ബാങ്ക് :
സിറ്റി ബാങ്ക്
★ കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് എ.ടി.എം. സ്ഥാപിച്ച നഗരം :
തിരുവനന്തപുരം
★ ഇന്ത്യയിലെ ആദ്യ ആധാർ എ.ടി.എം. സ്ഥാപിച്ച സ്ഥലം :
മുംബൈ (ഡി.സി.ബി. ബാങ്ക്)
★ ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എ.ടി.എം. :
സിക്കിമിലെ തെഗുവിൽ (ആരംഭിച്ചത് ആക്സിസ് ബാങ്ക്)
ഇന്റർനെറ്റ് ബാങ്കിങ്ങ്
ബാങ്കിൽ നേരിട്ടുവരാതെ ഒരു ലോഗിൻ ഐ.ഡി. പാസ്വേഡ് എന്നിവ ഉപയോഗിച്ച് ബാങ്കിന്റെ വെബ്സൈറ്റിലൂടെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് കടന്നുചെന്ന് ഉപഭോക്താവിന് സാമ്പത്തിക ഇടപാടുകൾ നടത്താം. വീട്ടിലിരുന്നും, മൊബൈൽ ഫോണിലൂടെയും ഈ സേവനം പ്രയോജനപ്പെടുത്താം. ഓൺലൈൻ ബാങ്കിങ്ങ്, ലബാങ്കിങ്ങ്, വെർച്ചെൽ ബാങ്കിങ്ങ് എന്നെല്ലാം ഇന്റർനെറ്റ് ബാങ്കിങ്ങ് അറിയപ്പെടുന്നു.
IFSC code, MICR code, NEFT code
IFSC code: ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം കോഡ്.
★ IFSC code ലെ അക്ഷരങ്ങളുടെയും സംഖ്യകളുടെയും ആകെ എണ്ണം:
11
★ ബ്രിക്സിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ന്യൂഡവലപ്മെന്റ് ബാങ്കിൻ്റെ ആസ്ഥാനം:
ഷാങ്ഹായി (ചൈന)
★ ബ്രിക്സ് ബാങ്കിൻ്റെ ആദ്യ മേധാവി:
കെ.വി. കാമത്ത്
★ MICR code: മാഗ്നെറ്റിക് ഇങ്ക് ക്യാറക്ടർ റെക്കഗ്നിഷൻ
NEFT code: നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ
ബാങ്കുകളും ആപ്തവാക്യങ്ങളും
SBI : സാധാരണക്കാരന്റെ ബാങ്ക് (The Bank of the common man) ശുദ്ധമായ ബാങ്കിംഗ് മറ്റൊന്നുമില്ല. (Pure Banking Nothing else) നിങ്ങളോടൊപ്പം എല്ലായ്പ്പോഴും (With you all the way) ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് (The banker to every Indian) രാജ്യം ഞങ്ങളെ ആശ്രയിക്കുന്നു (The Nation Bank on us).
ബാങ്ക് ഓഫ് ഇന്ത്യ : റിലേഷൻഷിപ്പ് ബിയോണ്ട് ബാങ്കിങ്
HDFC : വി അണ്ടർസ്റ്റാൻഡ് യുവർ വേൾഡ്
ബാങ്ക് ഓഫ് ബറോഡ : ഇന്ത്യാസ് ഇന്റർനാഷണൽ ബാങ്ക്
ഫെഡറൽ ബാങ്ക് : യുവർ പെർഫെക്ട് ബാങ്കിംഗ് പാർട്ണർ
സിൻഡിക്കേറ്റ് ബാങ്ക് : Your Faithful & Friendly Financial Partner
അലഹബാദ് ബാങ്ക് : A Tradition of Trust
Post a Comment