PSC EXAM
Live
wb_sunny

പ്രാദേശിക ഗ്രാമീണ ബാങ്കുകൾ

പ്രാദേശിക ഗ്രാമീണ ബാങ്കുകൾ


 പ്രാദേശിക ഗ്രാമീണ ബാങ്കുകൾ
(Regional Rural Banks)

★ ബാങ്കിനെ ഗ്രാമീണ ജനങ്ങളുടെ വാതിൽക്കൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1975-ൽ പ്രസിഡന്റിന്റെ ഓർഡിനൻസിലൂടെ നിലവിൽ വന്നതാണ് :

പ്രാദേശിക ഗ്രാമീണ ബാങ്കുകൾ


പ്രധാനമന്ത്രി ജൻധൻ യോജന

★ ഇന്ത്യയിൽ എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2014 ആഗസ്റ്റ് 28-ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച പദ്ധതി :

പ്രധാനമന്ത്രി ജൻധൻയോജന

★ ജൻധൻ യോജനയുടെ ലക്ഷ്യം :

ഒരു കുടുംബത്തിന് ചുരുങ്ങിയത് ഒരു ബാങ്ക് അക്കൗണ്ട്

★ പദ്ധതിപ്രകാരം അക്കൗണ്ട് തുറക്കുന്നവർക്ക് 'റുപെ' ഡെബിറ്റ് കാർഡും 1 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കും.

കേരളത്തിലെ ഷെഡ്യൂൾഡ്
ബാങ്കുകളും ആസ്ഥാനങ്ങളും

* ദി കാത്തലിക് സിറിയൻ ബാങ്ക് : തൃശ്ശൂർ
* ദി സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ് : തൃശ്ശൂർ
* ദി ഫെഡറൽ ബാങ്ക് ലിമിറ്റഡ് : ആലുവ

★ പ്രാദേശിക ഗ്രാമീണ ബാങ്കുകൾ കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം :

ഉത്തർപ്രദേശ്

★ ഇന്ത്യയിലെ ആദ്യ പ്രാദേശിക ഗ്രാമീണ ബാങ്ക്:

പ്രഥമ ഗ്രാമീൺ ബാങ്ക് (1975 ഒക്ടോബർ 2ന് രൂപം കൊണ്ടു)

★ ഗ്രാമീണ ബാങ്കുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി :

നരസിംഹം കമ്മിറ്റി


കേരള ഗ്രാമീൺ ബാങ്ക്

★ 1976-ൽ രൂപീകരിച്ച സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക്, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് എന്നിവ സംയോജിപ്പിച്ച് 2013-ൽ രൂപം കൊണ്ട ബാങ്ക് :

കേരള ഗ്രാമീൺ ബാങ്ക്

★ കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം :

മലപ്പുറം

★ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക് :

കേരള ഗ്രാമീൺ ബാങ്ക്

★ കേന്ദ്രസർക്കാർ, കേരള സർക്കാർ, കാനറ ബാങ്ക് എന്നിവയുടെ ഉടമസ്ഥതയിലുള്ള ബാങ്ക് :

കേരള ഗ്രാമീൺ ബാങ്ക്


ഭാരതീയ മഹിളാ ബാങ്ക്

★ സമ്പൂർണമായി വനിതകൾ നിയന്ത്രിച്ചിരുന്ന ഇന്ത്യയിലെ ആദ്യ പൊതുമേഖലാ വനിതാ ബാങ്ക് :

ഭാരതീയ മഹിളാ ബാങ്ക്

★ ഭാരതീയ മഹിളാ ബാങ്ക് നിലവിൽ വന്നത് :

2013 നവംബർ 19-ന്

★ ഇന്ദിരാഗാന്ധിയുടെ 96-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെട്ട ബാങ്ക് :

ഭാരതീയ മഹിളാ ബാങ്ക് (ആസ്ഥാനം :
ന്യൂ ഡൽഹി)

★ ഭാരതീയ മഹിളാ ബാങ്കിൻ്റെ ഇന്ത്യയിലെ ആദ്യ ശാഖ :

മുംബൈ

★ ഭാരതീയ മഹിളാ ബാങ്കിന്റെ കേരളത്തിലെ ആദ്യ ശാഖ :

തിരുവനന്തപുരം

★ ഭാരതീയ മഹിളാ ബാങ്കിന്റെ ആദ്യ ചെയർപേഴ്സൺ :

ഉഷാ അനന്തസുബ്രമണ്യം


ലീഡ് ബാങ്ക്

★ ഓരോ ജില്ലയുടെയും ലീഡ് ബാങ്കായി ഓരോ ദേശസാത്കൃത ബാങ്കിനെ റിസർവ് ബാങ്ക് നിശ്ചയിച്ചിരിക്കുന്നു.

★ ബന്ധപ്പെട്ട ജില്ലയുടെ സാമ്പത്തിക വ്യാവസായിക പുരോഗതിക്കുവേണ്ടി ലീഡ് ബാങ്ക് പ്രവർത്തിക്കുന്നു.

★ ഇന്ത്യയിൽ ലീഡ് ബാങ്ക് സമ്പ്രദായം ആരംഭിച്ചത് :

1969


ബാങ്കിംഗ് ഓംബുഡ്സ്മ‌ാൻ

★ ഇന്ത്യയിലെ ബാങ്കുകൾ നൽകുന്ന സേവനങ്ങളെക്കു റിച്ചുള്ള പരാതികൾ പരിഹരിക്കാനായി RBI 2006-ൽ
ആരംഭിച്ച സംവിധാനം.

ഫോറിൻ ബാങ്കുകൾ

★ വിദേശരാജ്യങ്ങളിൽ ആരംഭിച്ചതും ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുവാദം ലഭിച്ചിട്ടുള്ളതുമായ ബാങ്കുകളാണിവ. അമേരിക്കൻ എക്സ്പ്രസ്, HSBC, സ്റ്റാന്റേർഡ് ചാർട്ടേഡ് ബാങ്ക്, സിറ്റി ബാങ്ക്.

IDFC Bank

★ വൻകിട വ്യവസായ സ്ഥാപനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും മറ്റും വായ്പ നൽകുന്ന സ്ഥാപനം : 

ഐ.ഡി.എഫ്.സി (ആസ്ഥാനം : മുംബൈ)

★ IDFC എന്ന സ്ഥാപനം ആരംഭിച്ച പുതിയ ബാങ്ക് : 

IDFC Bank

★ ഐ.ഡി.എഫ്.സി. ബാങ്ക് പ്രവർത്തനം ആരംഭിച്ചത് : 

2015 ഒക്ടോബർ 1

• മുദ്രാവാക്യം : Hatke bank

Bandhan Bank

★ ബന്ധൻ ഫിനാൻഷ്യൽ സർവ്വീസ് ആരംഭിച്ച പുതിയ ബാങ്ക് : 

Bandhan Bank

★ ഇടത്തരക്കാർക്കും ഗ്രാമീണ മേഖലയിലുള്ളവർക്കും ചെറുകിട വായ്‌പ നൽകുന്ന സ്ഥാപനം :

ബന്ധൻ ഫിനാൻഷ്യൽ സർവീസ് (ആസ്ഥാനം : കൊൽക്കത്ത)

★ ബന്ധൻ ബാങ്ക് പ്രവർത്തനം ആരംഭിച്ചത് :

2015 ആഗസ്റ്റ് 23

★ ബന്ധൻ ബാങ്കിന്റെ ആദ്യ ചെയർമാൻ :

അശോക് ലാഹിരി

 ഷെഡ്യൂൾഡ് ബാങ്ക്

★ RBI ആക്ടിലെ 2-ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളതും RBI നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്നതുമായ ഒരു വിഭാഗം സ്വകാര്യമേഖല ബാങ്കുകളാണിവ.

★ കേരളത്തിൽ നിന്നും ആരംഭിച്ച ഫെഡറൽ ബാങ്ക് (ആസ്ഥാനം: ആലുവ), കാത്തലിക് സിറിയൻ ബാങ്ക് (ആസ്ഥാനം: തൃശ്ശൂർ), സൗത്ത് ഇന്ത്യൻ ബാങ്ക് (ആസ്ഥാനം: തൃശ്ശൂർ) എന്നിവ ഷെഡ്യൂൾഡ് ബാങ്കുകളിൽപെടുന്നു.

ഇന്ദ്രധനുഷ്

★ പൊതുമേഖലാ ബാങ്കുകളുടെ പരിഷ്കരണം ലക്ഷ്യമിട്ട് 2015 ആഗസ്റ്റ് 14-ന് കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതി:

ഇന്ദ്രധനുഷ്


മുദ്രാബാങ്ക്

★ MUDRA: Micro Units Development and Refinance Agencies

★ ചെറുകിട സ്ഥാപനങ്ങൾക്ക് ധനസഹായത്തിനായുള്ള മുദ്രാബാങ്ക് ആരംഭിച്ചത് :

2015 ഏപ്രിൽ 8

★ ആദ്യമായി മുദ്ര കാർഡ് പുറത്തിറക്കിയ ബാങ്ക്:

കോർപ്പറേഷൻ ബാങ്ക്

★ മുദ്രവഴി നൽകുന്ന ലോണുകൾ :

ശിശു (50,000 - ൽ താഴെ), കിശോർ (50,000 - 5 ലക്ഷം), തരുൺ (5 ലക്ഷം - 10 ലക്ഷം)

പേയ്മെന്റ് ബാങ്കുകൾ

★ 2015-ൽ ഒരു പ്രത്യേക ഗണത്തിൽപ്പെടുത്തി RBI പ്രവർത്തനാനുമതി നൽകിയ ധനകാര്യ സ്ഥാപനങ്ങളാണ് :

പേയ്മെന്റ് ബാങ്കുകൾ

★ പേയ്മെന്റ് ബാങ്കുകൾ നൽകുന്ന സേവന ങ്ങൾ :

നിക്ഷേപം സ്വീകരിക്കൽ, പണം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് അയക്കൽ, ഇന്റർനെറ്റ് ബാങ്കിങ്ങ്

★ പേയ്മെന്റ് ബാങ്കുകളുടെ രൂപീകരണത്തിന് ശപാർശ ചെയ്ത കമ്മിഷൻ :

നചികേത് മോർ കമ്മിഷൻ

★ ഇന്ത്യയിലെ ആദ്യ പേയ്മെൻ്റ് ബാങ്ക് :

എയർടെൽ പേയ്മെന്റ് ബാങ്ക് (2017)


പോസ്റ്റ് ബാങ്ക് ഓഫ് ഇന്ത്യ

★ പോസ്റ്റോഫീസുകൾ പേയ്മെന്റ് ബാങ്ക് ശാഖകളായി മാറുന്ന പദ്ധതി :

പോസ്റ്റ് ബാങ്ക് ഓഫ് ഇന്ത്യ

★ ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് എ.ടി.എം. സ്ഥാപിച്ച നഗരം :

ചെന്നൈ

ESAF Small Finance Bank

★ ESAF: Evangelical Social Action Forum

★ നിലവിൽ വന്നത് : 2017

★ ആസ്ഥാനം : തൃശൂർ

★ സ്വാതന്ത്ര്യ ലബ്‌ധിക്കുശേഷം കേരളത്തിൽ നിന്നും ആർ.ബി.ഐ. ലൈസൻസ് ലഭിക്കുന്ന ആദ്യ ബാങ്ക് :

ഇസാഫ് ബാങ്ക്

ചൈനയുടെ നേതൃത്വത്തിൽ ആരംഭിച്ച ഏഷ്യൻ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്ക് :

AIIB (Asian Infrastructure Investment Bank)

ആസ്ഥാനം : ബീജിങ് (ചൈന)


RTGS & NEFT

★ RTGS എന്നാൽ റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്

★ NEFT നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ

★ ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈനായി പണം അയയ്ക്കാനുള്ള സംവിധാനങ്ങളാണ്

RTGS, NEFT

Tags

Post a Comment