ഇൻഷുറൻസ് മേഖല
ഇൻഷുറൻസ് മേഖല
★ ഇന്ത്യയിലെ ഇൻഷുറൻസ് മേഖല സ്വകാര്യവത്ക്കരിക്കാൻ നിർദ്ദേശം നൽകിയ കമ്മിറ്റി :
മൽഹോത്ര കമ്മിറ്റി
★ ഇൻഷുറൻസ് മേഖലയിലെ FDI പരിധി നേരത്തേ 26% ആയിരുന്നു. 2015-ൽ 49% ആയി ഉയർത്തി. 2019 സെപ്റ്റംബർ 2-ന് ഇത് 100% ആയി ഉയർത്തി.
★ ഇന്ത്യയിലെ ആദ്യ ലൈഫ് ഇൻഷുറൻസ് കമ്പനി :
ഓറിയന്റൽ ഇൻഷുറൻസ് കമ്പനി (കൊൽക്കത്ത, 1818)
★ ഇന്ത്യക്കാരുടേതായ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനി:
ബോംബെ മ്യൂച്വൽ ലൈഫ് അഷ്വറൻസ് സൊസൈറ്റി (1870)
★ ഇൻഷുറൻസ് രംഗത്തെ ആദ്യ നിയമം :
1938-ലെ ഇൻഷുറൻസ് ആക്ട്
ജനറൽ ഇൻഷുറൻസ്
★ ഇന്ത്യയിലെ ആദ്യ ജനറൽ ഇൻഷുറൻസ് കമ്പനി:
ടൈറ്റൺ ഇൻഷുറൻസ് കമ്പനി (1850)
★ ഇന്ത്യയിൽ ഇൻഷുറൻസ് മേഖല നിയന്ത്രിക്കുന്ന ഏജൻസി :
Insurance Regulatory Development Authority of India.
★ ഐ.ആർ.ഡി.എ. രൂപീകരിച്ചത് :
1999 (ആസ്ഥാനം : ഹൈദരാബാദ്)
★ ഇന്ത്യയിലെ ജനറൽ ഇൻഷുറൻസ് രംഗം ദേശസാത്കരിച്ച ആക്ട് :
1972-ലെ ജനറൽ ഇൻഷുറൻസ് ബിസിനസ്സ് ആക്ട്
★ ജനറൽ ഇൻഷുറൻസ് ആക്ട് പ്രകാരം 107 സ്ഥാപനങ്ങളെ സംയോജിപ്പിച്ച് 4 പുതിയ കമ്പനികൾ രൂപം കൊണ്ടു.
1. നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
2. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്
3. ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
4. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
★ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയും ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയും നാഷണൽ ഇൻഷുറൻസ് കമ്പനിയും ലയിപ്പിക്കുന്നതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്:
2018 ഫെബ്രുവരി 2
★ ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ (GIC) രൂപം കൊണ്ടത് :
1972
★ ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ദേശസാത്കരിച്ചത് :
1973 ജനുവരി 1
★ ജനറൽ ഇൻഷുറൻസ് കോർപ്പറേഷന്റെ ആസ്ഥാനം:
മുംബൈ
എൽ. ഐ. സി. (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ)
★ എൽ.ഐ.സി. നിലവിൽ വന്നത് :
1956 സെപ്തംബർ 1
★ എൽ.ഐ.സി.യുടെ ആസ്ഥാനം:
മുംബൈ
★ എൽ.ഐ.സി.യുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ:
ഉഷാ സങ് വാൻ (Usha Sangwan)
★ എൽ.ഐ.സി.യുടെ ആപ്‌തവാക്യം :
യോഗക്ഷേമം വഹാമ്യഹം (Your welfare is our responsibility)
★ ലോകത്തിൽ ഏറ്റവും കൂടുതൽ പോളിസി കൈകാര്യം ചെയ്‌ത ബഹുമതി നേടിയത് :
എൽ.ഐ.സി.
★ 2006-ൽ സുവർണ്ണ ജൂബിലി ആഘോഷിച്ച ഇൻഷുറൻസ് സ്ഥാപനം :
എൽ.ഐ.സി.
ഓഹരി വിപണി
★ ഓഹരികൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന സംഘടിത വിപണി :
ഓഹരി വിപണി
★ ഇന്ത്യയിലെ ആദ്യ സ്റ്റോക്ക് എക്സ്ചേഞ്ച് :
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
★ ലോകത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്:
ആന്റ് വെർപ്പ് സ്റ്റോക്ക് എക്സ്ചേഞ്ച്
★ ലോകത്ത് ഏറ്റവും കൂടുതൽ കമ്പനികൾ ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരി വിപണി :
ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ച്
★ ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് :
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്
★ ബിഗ്ബോർഡ് എന്നറിയപ്പെടുന്നത് :
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്
★ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം:
വാൾസ്ട്രീറ്റ്
DEMAT അക്കൗണ്ട്
ഓഹരികൾ വാങ്ങാനും സൂക്ഷിക്കാനുമുള്ള അക്കൗണ്ടാണ് Demat അക്കൗണ്ട്. ഇപ്പോഴത്തെ ഓഹരികൾ ഇലക്ട്രോണിക് ഓഹരികൾ ആയതിനാൽ ഓഹരി ഇടപാടുകൾ നടത്താൻ Demat അക്കൗണ്ട് അനിവാര്യമാണ്. Demat account എന്നത് dematerialised account ൻ്റെ ചുരുക്കപ്പേരാണ് (അതായത് ഇലക്ട്രോണിക്ക്).
പ്രാഥമിക വിപണി & ദ്വിതീയ വിപണി
★ നിക്ഷേപകന് കമ്പനികളിൽ നിന്നും നേരിട്ട് ഓഹരികൾ ലഭ്യമാക്കുന്ന വിപണി :
പ്രാഥമിക വിപണി.
★ IPO: ഇനിഷ്യൽ പബ്ലിക് ഓഫറിലൂടെയാണ് കമ്പനികൾ അവരുടെ ഓഹരികൾ നിക്ഷേപകന് നേരിട്ട് നൽകുന്നത്.
★ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരി സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നും ലഭിക്കുന്നത് :
ദ്വിതീയ വിപണി.
★ ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് എക്സ്ചേഞ്ച് :
നാസ്‌ഡാക്ക് (NASDAQ)
★ NASDAQ-ൽ ലിസ്റ്റ് ചെയ്ത ആദ്യ ഇന്ത്യൻ കമ്പനി:
ഇൻഫോസിസ്
★ കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്:
കൊച്ചി സ്റ്റോക്ക് എക്സ്ചേഞ്ച്
★ ഇന്ത്യൻ കമ്പനീസ് ആക്ട് നിലവിൽ വന്ന വർഷം :
1956
★ അഹമ്മദാബാദ് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിച്ചത് :
1894
★ സ്റ്റോക് എക്സ്ചേഞ്ച് ബിസിനസ് നടത്തിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി :
മൻമോഹൻ സിംഗ്
GIFT City
★ ഇന്ത്യയിലെ ആദ്യ ഇൻ്റർനാഷണൽ
സ്റ്റോക് എക്സ്ചേഞ്ച്: ഇന്ത്യ ഇന്റർനാഷണൽ എക്സ്ചേഞ്ച് (India INX)
» സ്ഥിതിചെയ്യുന്നത് : GIFT City (Gujarat International Financial Tech City) ഗാന്ധി
നഗർ ഗുജറാത്ത്)
Post a Comment