PSC EXAM
Live
wb_sunny

ഗാന്ധിജിയുടെ കേരള സന്ദർശനങ്ങൾ

ഗാന്ധിജിയുടെ കേരള സന്ദർശനങ്ങൾ


 ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്:

  അഞ്ചു തവണ

 ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം :

  1920 ഓഗസ്റ്റ് 18

» ഖിലാഫത്ത് സമരത്തിന്റെ പ്രചരണാർത്ഥം ഖിലാഫത്ത് നേതാവ് ഷൗക്കത്തലിയോടൊപ്പം ഗാന്ധിജി കോഴിക്കോട് എത്തി. വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുയോഗത്തിൽ അദ്ദേഹം പ്രസംഗിച്ചു.

 ഗാന്ധിജിയുടെ രണ്ടാമത്തെ കേരളസന്ദർശനം:

  1925 മാർച്ച് 8

» വൈക്കം സത്യഗ്രഹ സമരത്തിന് പരിഹാരം കാണുകയായിരുന്നു ഗാന്ധിജിയുടെ സന്ദർശനോദ്ദേശ്യം.

 1925-ൽ ഗാന്ധിജി സന്ദർശിച്ച തിരുവിതാംകൂർ ഭരണാധികാരി:

  റാണി സേതുലക്ഷ്മീ ഭായ്

 ഗാന്ധിജിയുടെ മൂന്നാമത്തെ കേരള സന്ദർശനം :

  1927 ഒക്ടോബർ 9

 അയിത്തത്തിനെതിരായ പ്രചരണവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ നാലാം കേരള സന്ദർശനം :

  1934 ജനുവരി 10

 ഗാന്ധിജി മാഹി സന്ദർശനം നടത്തിയ വർഷം: 

1934

» ഹരിജന ഫണ്ട് പിരിയ്ക്കാനാ യാണ് അദ്ദേഹം കേരളത്തിലെത്തിയത്. 1934 ജനുവരി 13-ന് ഗാന്ധിജി മാതൃഭൂമി പത്രമോഫീസ് സന്ദർശിച്ചു.

 ഗാന്ധിജിയുടെ മാതൃഭൂമി സന്ദർശനത്തിന്റെ 75-ാം വാർഷികം ആഘോഷിച്ച വർഷം: 

2010

 അഞ്ചാമത്തെയും അവസാനത്തെയും ഗാന്ധിജിയുടെ കേരളയാത്ര :

 1937 ജനുവരി 13

» ക്ഷേത്രപ്രവേശന വിളംബരത്തിന്റെ (1936 നവംബർ 12) പശ്ചാത്തലത്തിലുള്ള ഗാന്ധിജിയുടെ തിരുവിതാംകൂർ യാത്രയെ ഒരു തീർത്ഥാടനമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

Tags

Post a Comment