PSC EXAM
Live
wb_sunny

ചരക്ക് സേവന നികുതി

ചരക്ക് സേവന നികുതി


ചരക്ക് സേവന നികുതി
(Goods and Service Tax - GST)

★ ദേശീയ സംസ്ഥാന തലങ്ങളിലായി നിലവിലുള്ള വിവിധതരം പരോക്ഷ നികുതികൾക്കു പകരം ദേശീയ തലത്തിൽ ഏർപ്പെടുത്തിയ ഏകീകൃതവും പരോക്ഷവുമായ മൂല്യവർദ്ധന നികുതി :

ചരക്ക് സേവന നികുതി

★ 101-ാം ഭരണഘടനാ ഭേദഗതിയി (122-ാം ഭേദഗതി ബിൽ) ലൂടെയാണ് ജി.എസ്.ടി. നടപ്പിലാക്കിയത്

★ ഈ നികുതി സമ്പ്രദായത്തിൽ സാധനങ്ങളുടെയോ സേവനങ്ങളുടേയോ ഉത്പാദന, വിപണന ഉപഭോഗങ്ങൾക്ക് ദേശീയതലത്തിൽ ഒറ്റ നികുതി സമ്പ്രദായം വിഭാവനം ചെയ്യുന്നു. ഇത് മൂല്യ വർദ്ധിത നികുതിയുടെ പരിഷ്കരിച്ച രൂപമാണ്.

★ ജി.എസ്.ടി. ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം:

അസം

★ ജി.എസ്.ടി. ബിൽ പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം :

ബീഹാർ

★ ജി.എസ്.ടി. നടപ്പാക്കാൻ എത്ര സംസ്ഥാനങ്ങളുടെ അംഗീകാരം വേണം :

 16

★ ജി.എസ്.ടി.യുടെ ആപ്‌തവാക്യം :

ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി

★ ലോകത്തിലാദ്യമായി ജി.എസ്.ടി. നടപ്പിലാക്കിയ രാജ്യം : 

ഫ്രാൻസ് (1954)

★ ജി.എസ്.ടി. നിലവിൽ വന്നത് :

2017 ജൂലൈ 1

★ കേരളത്തിൽ കേന്ദ്രസർക്കാരിന്റെ നികുതി ആസ്ഥാനം :

തിരുവനന്തപുരം

★ സംസ്ഥാനത്തിനുള്ളിൽ നടക്കുന്ന വ്യാപാരത്തിനുമേൽ കേന്ദ്രം ചുമത്തുന്ന നികുതി :

സി.ജി.എസ്.ടി.

★ സംസ്ഥാനം ചുമത്തുന്ന നികുതി :

എസ്.ജി.എസ്.ടി.

★ സംസ്ഥാനന്തര വ്യാപാരം :

ഐ.ജി.എസ്.ടി.

★ ഒരു സംസ്ഥാനത്തു നിന്നും വാങ്ങിയ ഉൽപ്പന്നം മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടു പോകുമ്പോൾ രേഖപ്പെടുത്തേണ്ടത് :

ഐ.ജി.എസ്.ടി.

★ ജി.എസ്.ടി. ബിൽ നടപ്പിലാക്കുന്നതിനായി രൂപീകരിച്ച ഉന്നതാധികാര സമിതി :

ജി.എസ്.ടി. കൗൺസിൽ

★ ജി.എസ്.ടി. കൗൺസിലിലെ അംഗങ്ങൾ :

കേന്ദ്രധനകാര്യമന്ത്രി, കേന്ദ്രറവന്യൂ സഹമന്ത്രി, സംസ്ഥാന ധനകാര്യമന്ത്രിമാർ

★ ജി.എസ്.ടി. കൗൺസിൽ ചെയർമാൻ :

കേന്ദ്രധനകാര്യമന്ത്രി

★ ജി.എസ്.ടി. കൗൺസിലിന്റെ ആദ്യ അഡീഷണൽ സെക്രട്ടറി :

അരുൺഗോയൽ

★ ആദായനികുതി ആസ്ഥാന മന്ദിരത്തിന് ജി.എസ്.ടി. ഭവൻ എന്ന പേര് നൽകിയ സംസ്ഥാനം:

മഹാരാഷ്ട്ര (പഴയപേര് : വികികാർ ഭവൻ)

 

Tags

Post a Comment