നികുതി വരുമാനം (Tax Revenue)
നികുതി വരുമാനം (Tax Revenue)
★ നിയമപരമായി വരുമാനമോ ലാഭമോ ലഭിക്കുന്ന
വ്യക്തികളിൽ നിന്നും ഗവൺമെന്റ് ഈടാക്കുന്ന
നിർബന്ധിത അടവുകളാണ് :
നികുതികൾ
★ ലോകത്താദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം :
ഈജിപ്ത്
★ ലോകത്താദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം :
ന്യൂസിലാന്റ്
★ നികുതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണ
ഘടനാവകുപ്പ് :
265
★ 1954-ലെ നികുതി കമ്മിഷൻ്റെ തലവനായ മലയാളി :
ജോൺ മത്തായി
★ ഇന്ത്യയിൽ ആദായ നികുതി നിയമം നിലവിൽ
വന്നത് :
1962 ഏപ്രിൽ 1
★ നികുതി രണ്ട് തരത്തിലുണ്ട് അവ :
പ്രത്യക്ഷനികുതിയും പരോക്ഷനികുതിയും
★ നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കുമേൽ ഏർപ്പെടുത്തിയിരുന്ന നികുതി :
ഒക്ട്രോയ്
★ നികുതി ചുമത്തപ്പെടുന്ന വ്യക്തി നേരിട്ടു നൽകുന്ന നികുതി :
പ്രത്യക്ഷനികുതി
★ ഒരു വ്യക്തിയുടെ മേൽ ചുമത്തപ്പെടുന്ന നികുതി ഭാഗികമായോ മുഴുവനായോ മറ്റാരെങ്കിലും സ്വരൂപിച്ച് നൽകുകയാണെങ്കിൽ അതിനെ പറയുന്നത് :
പരോക്ഷനികുതി
★ പാശ്ചാത്യ രാജ്യങ്ങളിൽ ഫാസ്റ്റ് ഫുഡ് ഇനങ്ങൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന നികുതി :
കൊഴുപ്പ് നികുതി (Fat Tax)
★ കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം:
കേരളം
★ പാലം, റോഡ് എന്നിവയിലൂടെയുള്ള ഗതാഗത നികുതി :
ടോൾ
★ കേരള സർക്കാരിന്റെ ഏറ്റവും വലിയ വരുമാന മാർഗമായ നികുതി:
സ്റ്റേറ്റ് ജി.എസ്.ടി.
» ജി.എസ്.ടി. വരുന്നതിന് മുമ്പ്‌വരെ വില്പന നികുതിയായിരുന്നു
കേന്ദ്രഗവൺമെന്റിന്റെ നികുതികൾ
» വരുമാന നികുതി
» സേവന നികുതി
» എക്സൈസ് നികുതി
» കസ്റ്റംസ് നികുതി
» കമ്പനി ആദായ നികുതി
» സംസ്ഥാന ഗവൺമെന്റിന്റെ നികുതികൾ
» വിൽപ്പന നികുതി
» ഭൂനികുതി
» വാഹന നികുതി
» കാർഷികാദായ നികുതി
» സ്റ്റാമ്പ് ഡ്യൂട്ടി
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നികുതികൾ
» കെട്ടിട നികുതി (പഞ്ചായത്തുകളുടെ പ്രധാന വരുമാനമാർഗം)
» തൊഴിൽ നികുതി
» വിനോദ നികുതി
» പരസ്യ നികുതി
Post a Comment