Indian Economics
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ
★ സമ്പത്തിനെക്കുറിച്ചുള്ള പഠനം:
അഫ്നോളജി
★ ഇന്ത്യയുടെ സാമ്പത്തിക വർഷം :
ഏപ്രിൽ 1 മുതൽ അടുത്ത മാർച്ച് 31 വരെ
★ ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്നത് :
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (CSO)
★ സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനത്തിൽ ലോക രാജ്യങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു.
1. വികസിത രാജ്യങ്ങൾ
2. വികസ്വര രാജ്യങ്ങൾ (ഇന്ത്യ ഒരു വികസ്വര രാജ്യമാണ്)
3. അവികസിത രാജ്യങ്ങൾ
★ ഉത്പാദന വിതരണ മേഖലകളിൽ മുതലാളിത്തത്തിന്റെയും സോഷ്യലിസത്തിന്റെയും പ്രത്യേകതകൾ ഉൾക്കൊള്ളുന്ന സമ്പദ് വ്യവസ്ഥ:
മിശ്ര സമ്പദ് വ്യവസ്ഥ
ഇന്ത്യയിലെ സമ്പദ്വ്യവസ്ഥ
★ മിശ്ര സമ്പദ് വ്യവസ്ഥ (പൊതുമേഖലയും സ്വകാര്യമേഖലയും ഒന്നിച്ച് നിൽക്കുന്ന സമ്പദ് വ്യവസ്ഥ)
★ ഇന്ത്യൻ സാമ്പത്തികവർഷം പുനർനിശ്ചയിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാൻ:
ശങ്കർ ആചാര്യ
★ ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ വക്താവ്:
ജെ.സി. കുമാരപ്പ
★ ലോക സാമ്പത്തിക ഉച്ചകോടിയുടെ സ്ഥിരം വേദി :
ദാവോസ് (സ്വിറ്റ്സർലന്റ്)
ആഡം സ്മിത്ത്
★ ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് :
ആഡം സ്മിത്ത്
★ ലെയ്‌സസ് ഫെയർ എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് :
ആഡം സ്മിത്ത്
★ സാമ്പത്തിക സ്വാതന്ത്ര്യത്തിൽ സർക്കാർ കൈകടത്തലുകൾ പാടില്ലെന്നതാണ് ഈ സിദ്ധാന്തത്തിന്റെ അന്തസത്ത.
★ ആഡം സ്മിത്തിൻ്റെ പ്രധാന കൃതി :
വെൽത്ത് ഓഫ് നേഷൻസ് (1776)
★ പുതിയ സാമ്പത്തികവർഷം ആരംഭിച്ച ഇന്ത്യയിലെ സംസ്ഥാനം :
മധ്യപ്രദേശ് (ജനുവരി 1 മുതൽ ഡിസംബർ 31 വരെ, 2018 മുതൽ)
★ ചോദനനിയമം (Law of Demand) അവതരിപ്പിച്ചത് :
ആൽഫ്രഡ് മാർഷൽ
ദാദാഭായ് നവറോജി
★ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് :
ദാദാഭായ് നവറോജി
★ ഇന്ത്യയുടെ വന്ദ്യവയോധികൻ (Grand old man of India) എന്നറിയപ്പെടുന്ന വ്യക്തി :
ദാദാഭായ് നവറോജി
★ ദാദാഭായ് നവറോജിയുടെ പ്രസിദ്ധമായ സിദ്ധാന്തം :
സാമ്പത്തിക ചോർച്ചാ സിദ്ധാന്തം (Economic Drain Theory)
★ ദാദാഭായ് നവറോജിയുടെ പ്രശസ്ത പുസ്തകം:
Poverty and Un British Rule in India
★ ദാദാഭായ് നവറോജി ആരംഭിച്ച പത്രം :
വോയ്‌സ് ഓഫ് ഇന്ത്യ, രസ‌് ഗോഫ്താർ (ദ്വൈവാരിക)
★ ദാദാഭായ് നവറോജി ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപീകരിച്ചത് :
1866
ദേശീയ വരുമാനം
★ ഒരു രാജ്യത്ത് ഒരു സാമ്പത്തിക വർഷം ഉൽപാദിപ്പിക്കുന്ന എല്ലാ സാധനങ്ങളുടെയും സേവനങ്ങളുടേയും ആകെ തുകയാണ് :
ദേശീയ വരുമാനം
ദേശീയവരുമാനം / ജനസംഖ്യ = ആളോഹരി വരുമാനം (Percapita Income)
★ ഇന്ത്യയിൽ ദേശീയ വരുമാനത്തിന്റെ പ്രധാന സ്രോതസ്സ് :
തൃതീയ മേഖല (Tertiary sector / service sector)
★ ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത് :
ദാദാഭായ് നവറോജി (1867-68)
★ ഇന്ത്യയിൽ ആദ്യം ശാസ്ത്രീയമായി ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് :
വി.കെ.ആർ.വി. റാവു (1931-32)
ദേശീയവരുമാനത്തിൻ്റെ 3 അടിസ്ഥാന മേഖലകൾ
■ പ്രാഥമികമേഖല
കൃഷി (ഖനനം, കന്നുകാലി വളർത്തൽ)
■ ദ്വിതീയമേഖല
വ്യവസായം (ഉത്പാദനം, നിർമ്മാണം)
■ തൃതീയമേഖല
സേവനരംഗം (ബാങ്ക് / ഇൻഷുറൻസ് / ഗതാഗതം)
⦁ പ്രാഥമിക മേഖല (കൃഷി) 15.87%
⦁ ദ്വിതീയ മേഖല (വ്യവസായം) 29.73%
⦁ തൃതീയ മേഖല (സേവനരംഗം) 54.40%
⦁ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ദിനം : ജൂൺ 29
⦁ മഹലനോബിസിൻ്റെ ജന്മദിനം : ജൂൺ 29
★ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയവരുമാനം കണക്കാക്കിയത് :
പി.സി. മഹലനോബിസ് (1948-49)
★ ഇന്ത്യൻ സ്ഥിതി വിവര കണക്ക് സംഘടന (Central Statistical Organisation-CSO):
മഹലനോബിസ് (രൂപീകരിച്ചത് : 1951)
★ എല്ലാവർഷവും CSO ദേശീയ സ്ഥിതിവിവര കണക്കുകൾ പ്രസിദ്ധീകരിക്കുന്നു.
★ കേന്ദ്ര സ്ഥിതിവിവര കണക്ക് സംഘടനയുടെ ആസ്ഥാനം :
ന്യൂഡൽഹി
★ ജനകീയാസൂത്രണത്തിൻ്റെ (പീപ്പിൾസ് പ്ലാൻ-1945) ഉപജ്ഞാതാവ് :
എം.എൻ. റോയ്
★ 'സർവ്വോദയ പ്ലാനി'ൻ്റെ (1950) ഉപജ്ഞാതാവ് :
ജയപ്രകാശ് നാരായണൻ
പ്രധാന സാമ്പത്തികശാസ്ത്ര ഗ്രന്ഥങ്ങൾ
⦁ വെൽത്ത് ഓഫ് നേഷൻസ് - ആഡംസ്‌മിത്ത്
⦁ ദാസ് ക്യാപിറ്റൽ (മൂലധനം), - കാൾമാർക്സ‌്
⦁ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ - മാർക്സ്, ഏംഗൽസ്
⦁ ദി ഐഡിയ ഓഫ് ജസ്‌റ്റിസ് - അമർത്യാസെൻ
⦁ സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത് - ജോസഫ് സ്റ്റിഗിലിറ്റ്സ്
⦁ ദി ഗ്രേറ്റ് അൺ റാവലിങ് - പോൾ ക്രുഗ്മാൻ
⦁ ഫൗണ്ടേഷൻസ് ഓഫ് എക്കണോമിക് അനലൈസിസ് - പോൾ എ. സാമുവൽസൺ
⦁ പ്രിൻസിപ്പിൾ ഓഫ് എക്കണോമിക് - ആൽഫ്രഡ് മാർഷൽ
⦁ ദി ഗ്രേറ്റ് ഡിപ്രഷൻ ഓഫ് 1990 - രവി ബത്ര
⦁ ദ വേൾഡ് ഈസ് ഫ്ളാറ്റ് - തോമസ് ഫ്രീഡ് മാൻ
⦁ പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ - എം. വിശ്വേശ്വരയ്യ
⦁ ജനറൽ തിയറി ഓഫ് എംപ്ലോയ്മെൻ്റ് ഇൻ്ററസ്റ്റ് ആൻ്റ് മണി - ജെ.എം. കെയിൻസ്
⦁ വാല്യു ആന്റ് ക്യാപിറ്റൽ - ജോൺ ആർ. ഹിക്സ്
⦁ പ്രൈസസ് പ്രൊഡക്ഷൻ & അദർ വർക്സ‌് - ഫ്രഡറിക് ഹെയ്ക്
★ ഇന്ത്യയിൽ പ്ലാനിംഗ് കമ്മിഷൻ ആദ്യമായി നാഷണൽ ഹ്യൂമൻ ഡവലപ്മെന്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച വർഷം :
2001
എം. വിശ്വേശ്വരയ്യ
★ ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് :
എം. വിശ്വേശ്വരയ്യ
★ ഇന്ത്യൻ എൻജിനീയറിങ്ങിൻ്റെ പിതാവ്
★ വിശേശ്വരയ്യയുടെ ജന്മദിനമായ സെപ്തംബർ 15 ഇന്ത്യയിൽ ആചരിക്കുന്നത്:
ദേശീയ എൻജിനീയറിങ് ദിനം
★ എം. വിശേശ്വരയ്യയുടെ പ്രസിദ്ധ കൃതി :
'പ്ലാൻഡ് ഇക്കണോമി ഫോർ ഇന്ത്യ'
GDP : ഒരു രാജ്യത്തെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ഒരു വർഷം ഉത്പാദിപ്പിക്കുന്ന അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും പണാത്മക മൂല്യമാണ് മൊത്തം ആഭ്യന്തര ഉത്പാദനം (Gross Domestic Product).
GNP : ഒരു രാജ്യത്ത് ഒരു വർഷം ഉത്പാദിപ്പിച്ച എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും പണാത്മക മുല്യമാണ് മൊത്തം ദേശീയോത്പ്പന്നം (Gross National Product)
Post a Comment