Beyond Textbooks: The Real Stories of Indian History
പൂർണ്ണ സ്വരാജ്
• കോൺഗ്രസിന്റെ ലക്ഷ്യം പൂർണ്ണസ്വരാജ് (പരിപൂർണ്ണ സ്വാതന്ത്ര്യം) ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം:
ലാഹോർ സമ്മേളനം (1929 ഡിസംബർ 31)
• ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ ആജ്ഞാലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച സമ്മേളനം:
ലാഹോർ സമ്മേളനം
• ഒന്നാം സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ചത്:
1930 ജനുവരി 26
• ദേശീയ പ്രസ്ഥാനത്തിലെ ഈ ദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് 1950-ൽ റിപ്പബ്ലിക്കിന്റെ പിറവിക്ക് ജനുവരി 26 തിരഞ്ഞെടുക്കപ്പെട്ടത്.
• പുതിയതായി അംഗീകരിച്ച സ്വാതന്ത്ര്യത്തിന്റെ ത്രിവർണ്ണ പതാക 1929 ഡിസംബർ 31-ന് അർദ്ധരാത്രി ജവഹർലാൽ നെഹ്റു ഉയർത്തി.
| വർഷം | സംഭവം |
|---|---|
| 1905 | ബംഗാൾ വിഭജനം |
| 1906 | മുസ്ലിംലീഗ് രൂപീകരണം |
| 1907 | സൂററ്റ് പിളർപ്പ് |
| 1909 | മിന്റോമോർലി ഭരണപരിഷ്കാരം |
| 1916 | ഹോംറൂൾ പ്രസ്ഥാനം |
| 1917 | ചമ്പാരൻ സത്യഗ്രഹം |
| 1918 | അഹമ്മദാബാദ് മിൽ സമരം |
| 1919 | ജാലിയൻ വാലാബാഗ് |
| 1920 | നിസ്സഹകരണ പ്രസ്ഥാനം |
| 1923 | സ്വരാജ് പാർട്ടി |
| 1927 | സൈമൺ കമ്മീഷൻ |
| 1928 | ബർദോളി സത്യഗ്രഹം |
| 1929 | പൂർണസ്വരാജ് |
| 1930 | സിവിൽ നിയമ ലംഘനം |
| 1930-32 | വട്ടമേശ സമ്മേളനം |
| 1932 | കമ്യൂണൽ അവാർഡ് |
| 1940 | ആഗസ്റ്റ് ഓഫർ |
| 1942 | ക്രിപ്‌സ് മിഷൻ |
| 1946 | കാബിനറ്റ് മിഷൻ |
• ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ രചിച്ചത്:
പൈദിമാരി വെങ്കട സുബ്ബറാവു
• 1965-ൽ റിപ്പബ്ലിക് ദിനത്തിൽ 'ഭാരതം എന്റെ നാടാണ്.' എന്നു തുടങ്ങുന്ന പ്രതിജ്ഞ ഇന്ത്യയുടെ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കപ്പെട്ടു.
വട്ടമേശ സമ്മേളനങ്ങൾ (1930-32)
• വട്ടമേശ സമ്മേളനങ്ങൾക്ക് വേദിയായ നഗരം:
ലണ്ടൻ
• വട്ടമേശ സമ്മേളനങ്ങൾ വിളിച്ചു ചേർത്തത്:
സൈമൺ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിന്
• വട്ടമേശ സമ്മേളനങ്ങൾ നടക്കുമ്പോൾ ബ്രിട്ടനിലെ രാജാവ്:
ജോർജ്ജ് അഞ്ചാമൻ
• വട്ടമേശ സമ്മേളന സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി:
റാംസെ മക്ഡൊണാൾഡ്
ഒന്നാം വട്ടമേശ സമ്മേളനം (1930)
• ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖർ:
തേജ് ബഹാദൂർ സപ്രു, ഡോ. ബി. ആർ. അംബേദ്‌കർ, മുഹമ്മദ് അലി ജിന്ന, ആഗാ ഖാൻ (അധ്യക്ഷത വഹിച്ചത്: റാംസെ മാക്ഡൊണാൾഡ്)
• ഒന്നാമത്തെയും മൂന്നാമത്തെയും സമ്മേളനങ്ങളിൽ കോൺഗ്രസ് പങ്കെടുത്തില്ല.
• ഒന്നാം വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി:
ഇർവിൻ പ്രഭു
രണ്ടാം വട്ടമേശ സമ്മേളനം (1931)
• കോൺഗ്രസിൻ്റെ ഏക പ്രതിനിധിയായി ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം:
രണ്ടാം വട്ടമേശ സമ്മേളനം
• ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത ബ്രിട്ടീഷ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന മലയാളി:
കെ.എം. പണിക്കർ
• ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുകയും പിന്നീട് തിരുവിതാംകൂർ ദിവാ ആകുകയും ചെയ്ത വ്യക്തി:
സി.പി. രാമസ്വാമി അയ്യർ
• ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ കാരണമായത്:
ഗാന്ധി-ഇർവിൻ സന്ധി (1931)
• പുത്രികാ രാജ്യ പദവി ഉടൻ നൽകണമെന്ന ഗാന്ധിജിയുടെ ആവശ്യം നിരാകരിക്കപ്പെട്ടതോടെ പരാജയപ്പെട്ട സമ്മേളനം:
രണ്ടാം വട്ടമേശ സമ്മേളനം
• രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്‌ടാവായിരുന്ന വ്യക്തി:
മദൻ മോഹൻ മാളവ്യ
ക്രിപ്‌സ് മിഷൻ (1942)
• രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യാക്കാരുടെ പിന്തുണ നേടുന്നതിനുവേണ്ടി ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം:
1942 മാർച്ച് 22
• ക്രിപ്‌സ്‌മിഷനെ നയിച്ചത്:
സർ സ്റ്റാഫോർഡ് ക്രിപ്‌സ്
• 'തകരുന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്:
ക്രിപ്‌സ് മിഷൻ
• പാക്കിസ്ഥാൻ വാദം അംഗീകരിക്കാത്തതിനാൽ മുസ്ലിം ലീഗ് ക്രിപ്‌സ് മിഷനെ നിരാകരിച്ചു.
• 1942 ഏപ്രിൽ 12 ക്രിപ്‌സ് ഇന്ത്യയിൽ നിന്നും മടങ്ങി.
മൂന്നാം വട്ടമേശ സമ്മേളനം (1932)
• മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക ദേശീയ നേതാവ്:
ഡോ. ബി.ആർ. അംബേദ്‌കർ
• 1935-ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ടിനു പ്രേരകമായത്:
മുന്നാംവട്ടമേശ സമ്മേളനം
• മൂന്നാം വട്ടമേശ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്ന ബ്രിട്ടണിലെ പ്രമുഖ രാഷ്ട്രീയ കക്ഷി:
ലേബർ പാർട്ടി
ഇന്ത്യാ ഗവൺമെന്റ് ആക്ട് (1935)
• ഇന്ത്യയിൽ ഫെഡറൽ മാതൃകയിലുള്ള ഒരു ഭരണകൂടത്തിന് വ്യവസ്ഥ ചെയ്തത്:
ഇന്ത്യാഗവൺമെന്റ് ആക്ട് (1935)
• പതിനൊന്ന് ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകളും ഫെഡറേഷനിൽ ചേരാൻ തയ്യാറാവുന്ന നാട്ടുരാജ്യങ്ങളുമായിരുന്നു അഖിലേന്ത്യാ ഫെഡറേഷന്റെ ഘടകങ്ങൾ.
• 1935-ലെ ആക്ട് സമ്പൂർണ്ണ സ്വയംഭരണമാണ് വാഗ്ദാനം ചെയ്തത്.
• 1935-ലെ ആക്‌ട് അനുസരിച്ചുള്ള ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം:
1937
• മുസ്ലീം ലീഗ്, കോൺഗ്രസ് എന്നിവർ പങ്കെടുത്തു.
• 11-ൽ ഏഴ് പ്രവിശ്യകളിലും കോൺഗ്രസ് മന്ത്രിസഭകൾ നിലവിൽ വന്നു.
ഇന്ത്യൻ നാവിക കലാപം (1946)
• ഇന്ത്യൻ നാവിക കലാപം ആരംഭിച്ചത്:
1946 ഫെബ്രുവരി (മുംബൈ)
• ബ്രിട്ടീഷ് അധികാരികളോട് പ്രതിഷേധിച്ച് നാവികർ പട്ടാള ബാരക്കുകളുടെ പുറംഭാഗത്ത് ഇംഗ്ലീഷുകാർ ഇന്ത്യ വിടുക, ഹിന്ദുസ്ഥാൻ സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിവെച്ചു.
• നാവിക കലാപത്തിന് സാക്ഷ്യം വഹിച്ച യുദ്ധക്കപ്പൽ:
എച്ച്.എം.എസ് തൽവാർ
• നാവിക കലാപം നടന്ന സമയത്തെ ഇന്ത്യയിലെ വൈസ്രോയി:
വേവൽ പ്രഭു
ഇന്ത്യൻ നാഷണൽ ആർമി (Azad Hind Fauj)
• ഇന്ത്യൻ നാഷണൽ ആർമി എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്:
ക്യാപ്റ്റൻ മോഹൻസിംഗ്
• ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചത്:
റാഷ് ബിഹാരി ബോസ്
• നേതാജി സുഭാഷ് ചന്ദ്രബോസിന് ഐ.എൻ.എ യുടെ നേതൃത്വം നൽകിയത്:
റാഷ് ബിഹാരി ബോസ്
• ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന് (ജപ്പാൻ) രൂപം നൽകിയത്:
റാഷ് ബിഹാരി ബോസ്
• സുഭാഷ് ചന്ദ്രബോസ് ഐ. എൻ. എ. യുടെ നേതൃത്വം ഏറ്റെടുത്ത വർഷം:
1943 (സിംഗപ്പൂർ)
• ഐ.എൻ.എ യിൽ നേതാജി രൂപംനൽകിയ വനിതാ സേനാ വിഭാഗം:
ഝാൻസീറാണി റെജിമെന്റ്
• വനിതാ വിഭാഗത്തിന്റെ ചുമതല വഹിച്ചത്:
ക്യാപ്റ്റൻ ലക്ഷ്മി
• ഇന്ത്യൻ നാഷണൽ ആർമി നേതാക്കളെ വിചാരണ ചെയ്തതപ്പോഴുള്ള വൈസ്രോയി:
വേവൽ പ്രഭു
• ഇന്ത്യൻ നാഷണൽ ആർമി നേതാക്കളെ വിചാരണ ചെയ്ത വർഷം:
1945 (ഡൽഹി - ചെങ്കോട്ട)
ആഗസ്റ്റ് വാഗ്ദാനം (1940)
• രണ്ടാം ലോക മഹായുദ്ധത്തിന് ഇന്ത്യാക്കാരുടെ പിന്തുണ ലക്ഷ്യം വെച്ചുകൊണ്ട് ബ്രിട്ടീഷ് ഗവൺമെന്റ് നടത്തിയ ഒരു പ്രഖ്യാപനം:
ആഗസ്റ്റ് വാഗ്ദാനം (1940 ആഗസ്റ്റ് 8)
• ആഗസ്റ്റ് വാഗ്ദാനം പ്രഖ്യാപിച്ച വൈസ്രോയി:
ലിൻലിത്ഗോ പ്രഭു
• ഇന്ത്യയ്ക്ക് പുത്രികാ പദവിയും പ്രാതിനിധ്യ സ്വഭാവമുള്ള ഒരു ഭരണഘടനാ നിർമ്മാണ സഭ രൂപവത്ക്കരിക്കാനുള്ള സ്വാതന്ത്ര്യവും നൽകിയ പ്രഖ്യാപനം:
ആഗസ്റ്റ് വാഗ്ദാനം
• കോൺഗ്രസ്, മുസ്ലിംലീഗ് എന്നിവർ ഈ വാഗ്ദാനം നിരസിച്ചു.
വ്യക്തി സത്യഗ്രഹം
• ആഗസ്റ്റ് ഓഫർ ഇന്ത്യാക്കാർക്ക് സ്വീകാര്യമായിരുന്നില്ല. അതിനാൽ 1940-ൽ ഗാന്ധിജി വ്യക്തിഗത സത്യഗ്രഹത്തിന് രൂപം നൽകി.
• സത്യഗ്രഹം നടത്താൻ ഗാന്ധിജി ഒന്നാമതായി തിരഞ്ഞെടുത്തത്:
വിനോബാഭാവെ
• പിന്നീട് ജവഹർലാൽ നെഹ്റു, പട്ടേൽ എന്നിവർ സത്യഗ്രഹം നടത്തി.
• 1940 ഡിസംബർ 17ന് സത്യാഗ്രഹം നിർത്തിവച്ചു.

Post a Comment