Indian History: Beyond the Textbook
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം (1942)
• ചരിത്രപ്രസിദ്ധമായ ക്വിറ്റിന്ത്യാ പ്രമേയം പാസ്സാക്കിയത്:
അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (1942 ആഗസ്റ്റ് 8)
• ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം:
ബോംബെ സമ്മേളനം
• ക്വിറ്റ് ഇന്ത്യാ പ്രമേയവുമായി ബന്ധപ്പെട്ട് ഗാന്ധിജി ആഹ്വാനം ചെയ്ത മുദ്രാവാക്യം:
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
--------------------------------------------------------------------
ക്വിറ്റ് ഇന്ത്യാ സമര നായിക
• 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ സമര നായിക:
അരുണ ആസഫ് അലി
--------------------------------------------------------------------
• ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രസംഗം നടത്തിയ മൈതാനം:
ഗൊവാലിയ ടാങ്ക് മൈതാനം (ആഗസ്റ്റ് ക്രാന്തി മൈതാനം, മുംബൈ)
• ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചത്:
1942 ആഗസ്റ്റ് 9
• ക്വിറ്റ് ഇന്ത്യാ ദിനം:
ആഗസ്റ്റ് 9
• 'ക്വിറ്റ് ഇന്ത്യാ' പ്രമേയം അവതരിപ്പിച്ചത്:
ജവഹർലാൽ നെഹ്റു
• ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന പ്രധാന സംഭവം:
കീഴരിയൂർ ബോംബ് കേസ്
• മലബാറിൽ ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയത്:
കെ. ബി. മേനോൻ
_________________________
ഓർമ്മിക്കാൻ
• ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചത്:
സർദാർ വല്ലഭ്ഭായി പട്ടേൽ
• നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിനെ സഹായിച്ച മലയാളി:
വി.പി. മേനോൻ
________________________
ഭൂദാന പ്രസ്ഥാനം (1951)
• ഭൂദാന പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ:
വിനോബാഭാവെ
• ഭൂദാന പ്രസ്ഥാനം തുടക്കം കുറിച്ച ഗ്രാമം:
ആന്ധ്രയിലെ പോച്ചംപള്ളി
• അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി എന്നു വിശേഷിപ്പിച്ചത്:
വിനോബഭാവെ
ക്യാബിനറ്റ് മിഷൻ (1946)
• ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇന്ത്യക്ക് അധികാരം കൈമാറുന്നതിന്റെ വിശദാംശങ്ങൾക്ക് രൂപം നൽകുവാൻ ഇന്ത്യയിലെത്തിയത്:
ക്യാബിനറ്റ് മിഷൻ
• ക്യാബിനറ്റ് മിഷൻ അംഗങ്ങൾ:
ബ്രിട്ടീഷ് മന്ത്രിസഭാംഗങ്ങളായ പെത്വിക് ലോറൻസ് പ്രഭു, സർ സ്റ്റാഫോർഡ് ക്രിപ്സ്, എ.വി. അലക്സാണ്ടർ
• ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം:
1946
• ക്യാബിനറ്റ് മിഷൻ്റെ പ്രധാന ശുപാർശ:
ഇടക്കാല ദേശീയ ഗവൺമെൻ്റ് രൂപീകരണം
• കോൺഗ്രസ് പ്രതിനിധികൾ മാത്രമടങ്ങിയ ഇടക്കാല ഗവൺമെൻ്റ് നിലവിൽ വന്നത്:
1946 സെപ്‌തംബർ 2
• ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ, ബർദോളി സത്യാഗ്രഹനായകൻ എന്നീ പേരുകളിൽ അറിയപ്പെടുന്നത്:
സർദാർ വല്ലഭ്ഭായ് പട്ടേൽ
• ഇടക്കാല ഗവൺമെൻ്റിന് നേതൃത്വം നൽകിയത്: ജവഹർലാൽ നെഹ്റു (ഇതിൽ മൂന്ന് മുസ്ലിങ്ങൾ ഉൾപ്പെടെ 12 അംഗങ്ങൾ ഉണ്ടായിരുന്നു)
ആറ്റ്ലി പ്രഖ്യാപനം
• ഇന്ത്യയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് 1947 ഫെബ്രുവരി 20-ന് ബ്രിട്ടീഷ് പാർലമെന്റിൽ ക്ലമന്റ് ആറ്റ്ലി നടത്തിയ പ്രഖ്യാപനം:
ആറ്റ്ലി പ്രഖ്യാപനം
• ആറ്റ്ലിയുടെ ഈ പ്രഖ്യാപനത്തെ "ധീരമായ ഒരു കാൽവെയ്പ്പ്" എന്ന് വിശേഷിപ്പിച്ചത്:
ജവഹർലാൽ നെഹ്റു
ഇന്ത്യയും ചൈനയും
• ഇന്ത്യയും ചൈനയും സമാധാനപരമായ സഹവർത്തിത്വത്തിനുവേണ്ടി 1954-ൽ ഒപ്പുവച്ച ഉടമ്പടി:
പഞ്ചശീല തത്വങ്ങൾ
• ഉടമ്പടിയിൽ ഒപ്പുവച്ചവർ:
ജവഹർലാൽ നെഹ്റു, ചൗ എൻ ലായ്
• ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്ത വർഷം:
1959
• ഇന്ത്യയും ചൈനയുമായി യുദ്ധം നടന്ന വർഷം:
1962

Post a Comment