Gandhi & Indian History: After 1947
സ്വാതന്ത്ര്യാനന്തര ഭാരതം
• ഇന്ത്യൻ സ്വാതന്ത്ര്യനിയമം (Indian Independent Act) ബ്രിട്ടീഷ് പാർലമെന്റിൽ പാസാക്കിയ വർഷം:
1947 ജൂലൈ 18
• ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പ്രകാരം 1947 ആഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്രമായി.
• ഇന്ത്യയ്ക്ക് വേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അവസാനത്തെ നിയമം:
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്
• സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി:
ജവഹർലാൽ നെഹ്റു
• സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയിൽ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങൾ:
565
• ഇന്ത്യൻ യൂണിയനിൽ ചേർന്ന ആദ്യത്തെ നാട്ടുരാജ്യം:
ഭാവ് നഗർ
• ഇന്ത്യൻ യൂണിയനിൽ ചേരാതിരുന്ന നാട്ടുരാജ്യങ്ങളിൽ പ്രധാനപ്പെട്ടവ:
ജുനഗഢ്, ഹൈദരാബാദ്, കശ്മീർ
• നാട്ടുരാജ്യമായ ജുനഗഢിനെ ഇന്ത്യയോട് ചേർത്തത്:
1947 നവംബർ 9
• സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ നാട്ടുരാജ്യം:
ഹൈദരാബാദ്
• ഹൈദരാബാദിനെ വരുതിയിലാക്കാൻ ഇന്ത്യൻ സേന നടത്തിയ നീക്കം:
ഓപ്പറേഷൻ പോളോ
• ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർത്തത്:
1948 സെപ്റ്റംബർ 17
• കശ്മീരിനെ ഇന്ത്യയോടു ചേർക്കാൻ തീരുമാനിച്ച രാജാവ്:
ഹരിസിങ്
• കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്ന കരാറിൽ ഒപ്പുവെച്ചത്:
1947 ഒക്ടോബർ 26
• ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ കാശ്മീരിൽ വെടിനിർത്തൽ നിലവിൽ വന്നത്:
1949 ജനുവരി 1
• ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണത്തിനായി 1953-ൽ നിയമിച്ച കമ്മീഷൻ:
ഫസൽ അലി (കെ.എം. പണിക്കർ, എച്ച്.എൻ. ഖുസ്രു എന്നിവരായിരുന്നു കമ്മീഷനിലെ മറ്റംഗങ്ങൾ)
• ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിക്കപ്പെട്ട വർഷം:
1956 നവംബർ 1
• 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും നിലവിൽ വന്നു.
• ഫ്രഞ്ച് കോളനിയായിരുന്ന ചന്ദ്രനഗർ ഇന്ത്യയുടെ ഭാഗമായ വർഷം:
1949
• ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരി, കാരയ്ക്കൽ, മാഹി, യാനം എന്നിവ ഇന്ത്യയിൽ ലയിച്ച വർഷം:
1954
--------------------------------------------------------
താഷ്കെന്റ് കരാർ
• 1965-ലെ ഇന്ത്യ-പാക് യുദ്ധത്തിന് അനുബന്ധമായി ഒപ്പുവെക്കപ്പെട്ട ഉടമ്പടി:
താഷ്കെന്റ് കരാർ (1966 ജനുവരി 10)
• താഷ്കെന്റ് കരാറിൽ ഒപ്പിട്ടത്:
ലാൽ ബഹദൂർ ശാസ്ത്രി (ഇന്ത്യ), മുഹമ്മദ് അയുബ്‌ഖാൻ (പാകിസ്ഥാൻ)
• താഷ്കെന്റ് കരാറിന് മധ്യസ്ഥം വഹിച്ച സോവിയറ്റ് പ്രിമിയർ:
കോസിഗീൻ
----------------------------------------------------------
• ഗോവയെ മോചിപ്പിക്കാനായി ഇന്ത്യൻ സൈന്യം 1961 ഡിസംബറിൽ നടത്തിയ സൈനിക നീക്കം:
ഓപ്പറേഷൻ വിജയ്
• പോർച്ചുഗീസ് അധീനതയിലായിരുന്ന ദാദ്ര, നഗർഹവേലി എന്നിവ ഇന്ത്യൻ യൂണിയനിൽ ചേർന്നത്:
1954
• ഗോവ, ദാമൻ, ദിയു എന്നീ പോർച്ചുഗീസ് കോളനികൾ ഇന്ത്യൻ യൂണിയനിൽ ചേർത്തത്:
1961
• സിക്കിം ഇന്ത്യൻ സംസ്ഥാനമായ വർഷം:
1971
• ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് ആരംഭിച്ചത്:
1951 ഒക്ടോബർ 25
• ഇന്ത്യയിലെ ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് തുടങ്ങിയ സംസ്ഥാനം:
ഹിമാചൽ പ്രദേശ്
• ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന യുദ്ധങ്ങൾ:
1965, 1971, 1999
• 1965-ൽ കശ്മീരിലേക്ക് പാക് പട്ടാളക്കാർ നുഴഞ്ഞുകയറിയതിനു നൽകിയിരുന്ന രഹസ്യനാമം:
ഓപ്പറേഷൻ ജിബ്രാൾട്ടർ
• യു.എൻ. സുരക്ഷാസമിതി പാസാക്കിയ പ്രമേയത്തെ തുടർന്ന് ഇന്ത്യാ-പാക് യുദ്ധം അവസാനിച്ചത്:
1965 സെപ്റ്റംബർ 22
• ബംഗ്ലാദേശിൻ്റെ പിറവിക്ക് കാരണമായ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധം:
1971 ലെ യുദ്ധം
• 1971-ലെ യുദ്ധത്തിനുശേഷം ഇന്ത്യ പാകിസ്താനുമായി ഏർപ്പെട്ട കരാർ:
സിംലാ കരാർ
• സിംലാ കരാർ ഒപ്പുവെക്കപ്പെട്ട വർഷം:
1972 ജൂലൈ 2
• സിംലാ കരാർ ഒപ്പിട്ടത്:
ഇന്ദിരാഗാന്ധി, സുൾഫിക്കർ അലി
• 1999 ലെ യുദ്ധത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനും ഒപ്പിട്ട കരാർ:
ലാഹോർ കരാർ
• വാജ്‌പേയിയും, നവാസ് ഷെരീഫുമാണ് ലാഹോർ പ്രഖ്യാപനം നടത്തിയത്.
• 2001-ൽ അടൽബിഹാരി വാജ്പേയിയും പർവേസ് മുഷാറഫും തമ്മിലാണ് ആഗ്ര ഉച്ചകോടി നടത്തിയത്.
• ഇന്ത്യയുടെ വിദേശ നയത്തിന്റെ മുഖ്യ തത്വം:
ചേരിചേരാ നയം
• ഏതെങ്കിലും രാജ്യവുമായോ, രാജ്യങ്ങളുടെ കൂട്ടവുമായോ കക്ഷി ചേരാതെ എല്ലാവരുമായി സൗഹൃദവും നീതിയും പുലർത്തുന്ന ഒരു നയം:
ചേരിചേരാ നയം
• 1952-ൽ പാർലമെൻ്റംഗമായ പ്രശസ്ത ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ :
മേഘനാഥ് സാഹ
• 1971-ലെ ഇന്തോ-പാക് യുദ്ധസമയത്ത് പ്രതിരോധ മന്ത്രിയായിരുന്നത് :
ജഗ്‌ജീവൻ റാം
• മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കിമാറ്റിയ വർഷം :
1969
• അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയർ ആര് :
പോർച്ചുഗീസുകാർ
------------------------------------------------------------------------------------
കാർഗിൽ യുദ്ധം
• കാശ്മീരിലേക്കുള്ള തീവ്രവാദികളുടെ നുഴഞ്ഞു കയറ്റത്തെത്തുടർന്ന് 1999 മെയ് 25 ന് നടന്ന ഇന്തോ - പാക് യുദ്ധം :
കാർഗിൽ യുദ്ധം
• കാർഗിൽ സൈനിക നീക്കത്തിന് ഇന്ത്യ നൽകിയ പേര് :
ഓപ്പറേഷൻ വിജയ്
--------------------------------------------------------------------------------------

Post a Comment