PSC EXAM
Live
wb_sunny

Mahatma Gandhi (1869-1948)

Mahatma Gandhi (1869-1948)


 


ഗാന്ധിജി (1869 - 1948)

മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിനങ്ങൾ

1869: ജനനം : ഒക്ടോബർ 2 പോർബന്തർ (ഗുജറാത്ത്)

പിതാവ് : കരംചന്ദ് ഗാന്ധി,

മാതാവ് : പുത് ലീ ഭായി

1883: കസ്തൂർബായുമായുള്ള വിവാഹം.

1888: നിയമം പഠിക്കാൻ ലണ്ടനിൽ.

1891: ഇന്ത്യയിൽ തിരിച്ചെത്തി. കോടതിയിൽ വക്കീലായി.

1893: ദക്ഷിണാഫ്രിക്കയിലേക്ക്.

1899: ബോവർയുദ്ധം-ആംബുലൻസ് സേനയിൽ ചേർന്നു.

1901: ഇന്ത്യയിൽ തിരിച്ചെത്തി.

1902: ദക്ഷിണാഫ്രിക്കൻ ഇന്ത്യക്കാരുടെ നിർബന്ധത്തിന് വഴങ്ങി വീണ്ടും ദക്ഷിണാഫ്രിക്കയിലെത്തി.

1903: ട്രാൻസ്‌വാൾ ബ്രിട്ടീഷിന്ത്യാ അസോസിയേഷൻ സ്ഥാപിച്ചു.

1904: ഫീനിക്സ് ആശ്രമം (ഡർബൻ)

1904: ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രം ആരംഭിച്ചു.

1906: സഹനസമര മുന്നണി

1915: ദക്ഷിണാഫ്രിക്കയിലെ പ്രവാസി ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലെത്തിയ ജനുവരി 9 ഭാരതീയ പ്രവാസി ദിനമായി 2003 മുതൽ ആചരിക്കുന്നു.

1915: മെയ് 24-ന് അഹമ്മദാബാദിനടുത്തുള്ള ഗ്രാമത്തിൽ സത്യാഗ്രഹ ആശ്രമം സ്ഥാപിച്ചു.

1917: ചമ്പാരൻ സത്യാഗ്രഹം. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം.

1918: അഹമ്മദാബാദ് മിൽ തൊഴിലാളി സമരം-ഖേദ സത്യാഗ്രഹം. (ഖേദ മിൽ സമരം)

1919: 'യങ് ഇന്ത്യ' പത്രത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു. അമൃത് സർ യാത്രയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ബോംബെയിൽ നിന്നും പുറത്തുപോകുന്നത് നിരോധിക്കപ്പെട്ടു.

1920: കൈസർ ഹിന്ദ് പദ്ധതി ഉപേക്ഷിച്ചു.

1920 - 21: ഖിലാഫത്ത്, നിസ്സഹകരണ സമര മുന്നേറ്റങ്ങൾ.

1922: ചൗരിചൗരാ സംഭവം-നിസ്സഹകരണ സമരം പിൻവലിക്കുന്നു.

1923: യർവാദ ജയിലിൽ

1924: ഹിന്ദു മുസ്ലീം ഐക്യത്തിനായി 21 ദിവസം നിരാഹാരവ്രതം-ഡിസംബറിൽ നടന്ന ബെൽഗാം കോൺഗ്രസിന്റെ അധ്യക്ഷത വഹിച്ചു.

1925: ചർക്ക സംഘം സ്ഥാപിച്ചു.

1929: ലാഹോർ കോൺഗ്രസ്; പൂർണ്ണ സ്വാതന്ത്ര്യം, നിയമനിർമ്മാണ സഭകളുടെ ബഹിഷ്കരണം എന്നീ പ്രമേയങ്ങൾ.

1930: ജനുവരി 26 - ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചു.

മാർച്ച് 12: സബർമതിയിൽ നിന്ന് ദണ്ഡി യാത്ര ആരംഭിച്ചു.

ഏപ്രിൽ 6: ദണ്ഡിയിൽ ഉപ്പ് നിയമം ലംഘിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ടു.

1931: ജനുവരി 25 ജയിലിൽനിന്നും സ്വതന്ത്രനായി.
മാർച്ച് - ഗാന്ധി ഇർവിൻ കരാർ.

ആഗസ്റ്റ് - രണ്ടാം വട്ടമേശ സമ്മേളനം ലണ്ടനിൽ.
ഡിസംബർ 28 ഇന്ത്യയിലേക്ക്. നിസ്സഹകരണ സമരം പുനരാരംഭിച്ചു.

1932: ജനുവരി 3, ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടു.

ഏപ്രിൽ : മക്ഡൊനാൾഡ് അവാർഡ് (ഹരിജനങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം.)

സെപ്റ്റംബർ : ഹരിജനങ്ങൾക്ക്
പ്രത്യേക നിയോജക മണ്ഡലമെന്നതിനെതിരെ പ്രതിഷേധ നിരാഹാരം. പൂന ഉടമ്പടി

1933: ഹരിജനങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താൻ 21 ദിവസം നിരാഹാരം - ജയിൽ വിമുക്തനായി.

1934: മാർച്ച് - ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ നിന്നും പിൻവാങ്ങി.

1936: വാർധയിൽ സേവാഗ്രാം എന്ന ആശ്രമം സ്ഥാപിച്ചു.

1937: വാർധ വിദ്യാഭ്യാസ പദ്ധതി. നൊബേലിന് ആദ്യമായി നാമനിർദ്ദേശം

1939..............രാജ്കോട്ടിൽ, മരണം വരെ നിരാഹാരം.

1940...……... ഒക്ടോബർ 11, വ്യക്തി സത്യാഗ്രഹം.

1941 . സെപ്റ്റംബർ - ഗോസേവാ സംഘം സ്ഥാപിച്ചു.

1942 . ക്രിപ്‌സ് മിഷൻ ക്വിറ്റ്വിന്ത്യാ സമരം - പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം - ആഗസ്റ്റിൽ അറസ്റ്റ് ചെയ്യപ്പെട്ടു.

1943 ……... പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ (ജയിലിൽ) 21 ദിവസം നിരാഹാര വ്രതം ഫെബ്രുവരി 10, മാർച്ച് 2.

1944 ……...ഫെബ്രുവരി 22 : കസ്‌തൂർബായുടെ മരണം. മെയ് 6 : ജയിൽ മോചിതനായി.

1945 ……... മാർച്ചിൽ കാബിനറ്റ് മിഷൻ-മേയിൽ സിംല സമ്മേളനം

1947 ……... കാബിനറ്റ് പദ്ധതി സ്വീകരിക്കപ്പെട്ടു. സെപ്തംബർ - സാമുദായിക മൈത്രി ക്കായി കൽക്കട്ടയിൽ മൂന്നു ദിവസം നിരാഹാരം - നവ്ഖലി യാത്ര.

1947 ……... സാമുദായിക മൈത്രിക്കായി ബീഹാർ യാത്രകൾ. ഇന്ത്യൻ സ്വാതന്ത്യം ആഘോഷിക്കുന്ന സമയത്ത് ഗാന്ധിജി കൊൽക്കത്തയിൽ വർഗീയ ലഹള നടന്ന സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു.

1948 ……... ജനുവരി-ഡൽഹിയിൽ സാമുദായിക മൈത്രിക്കായി അഞ്ചു ദിവസം സത്യാഗ്രഹം. ജനുവരി 30 വെള്ളിയാഴ്‌ച ന്യൂഡൽഹിയിലെ ബിർല ഹൗസിൽ വച്ച് വൈകുന്നേരം 5.17-ന് വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചു. അവസാന വാക്കുകൾ : 'ഹേ റാം'


രക്തസാക്ഷി ദിനം

• 1948 ജനുവരി 30 വൈകുന്നേരം 5.17ന് ഡൽഹിയിലെ ബിർളാഹൗസിലേയ്ക്ക് പോകുകയായിരുന്ന ഗാന്ധിജി നാഥു റാം ഗോഡ്സെ എന്നയാളുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ഈ ദിനം രക്തസാക്ഷി ദിനമായി ആചരിക്കുന്നു.

• ഗാന്ധി വധക്കേസിൽ ഗോഡ്‌സെയോടൊപ്പം ഉണ്ടായിരുന്ന നാരായണ ദത്താത്രേയ ആപ് എന്ന വ്യക്തിയെയും 1949 നവംബർ 15-ന് അംമ്പാലാ ജയിലിൽ വച്ച് തൂക്കിലേറ്റി.

• ഗാന്ധിജിയുടെ മരണ സമയത്ത് കൂടെ ഉണ്ടായിരുന്ന ശിഷ്യമാർ : 

മനു, ആഭ

• 'സത്യവും അഹിംസയുമാണ് എന്റെ ദൈവങ്ങൾ' എന്നു പറഞ്ഞത് :

ഗാന്ധിജി

• ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ:

സി. രാജഗോപാലാചാരി

• ഗാന്ധിജിയെ ഏറെ സ്വാധീനിച്ച കൃതി :

Un to the Last (ജോൺ റസ്‌കിൻ)

• സ്വാതന്ത്ര്യം അടിത്തട്ടിൽ നിന്ന് ആരംഭിക്കണം ഓരോ ഗ്രാമവും പൂർണ്ണ അധികാരങ്ങളുള്ള ഓരോ റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം എന്നു പറഞ്ഞത് :

ഗാന്ധിജി

• ഗാന്ധിജിയുടെ സമാധിസ്ഥലം :

രാജ്ഘട്ട്

• ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു :

ഗോപാല കൃഷ്ണ ഗോഖലെ


ഗാന്ധി സിനിമ

• ഗാന്ധി സിനിമ സംവിധാനം ചെയ്തത്:

റിച്ചാർഡ് ആറ്റൻബറോ (പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്രകാരൻ)

• ഗാന്ധിജിയായി അഭിനയിച്ചത്: ബെൻകിംഗ്‌സ്ലി

• കസ്തൂർബാ: രോഹിണി ഹട്ടൻഗടി

• ജവഹർലാൽ നെഹ്റു: റോഷൻ സെത്ത്

• മുഹമ്മദലി ജിന്ന: അലിക് പദംസി

• സർദാർ വല്ലഭ്ഭായ് പട്ടേൽ: സയ്യിദ് ജാഫ്രി

• ഗാന്ധി സിനിമയ്ക്ക് 8 ഓസ്‌കാർ അവാർഡ് ലഭിച്ചു.

• സംഗീതം പകർന്നത്: പണ്ഡിറ്റ് രവിശങ്കർ

• ഗാന്ധി സിനിമയിലെ വേഷവിധാനത്തിന് ഓസ്കാർ അവാർഡ് ലഭിച്ച വനിത:

ഭാനു അത്തയ്യ


ഗാന്ധിജിയുടെ മഹത് വചനങ്ങൾ

• "നിങ്ങൾ മനുഷ്യനായതുകൊണ്ട് മാത്രം വലിയവനാകുന്നില്ല. മനുഷ്യത്വമുള്ളവനാകുമ്പോളാണ് വലിയവനാകുന്നത്."

• "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക."

• "നാളെ മരിക്കും എന്ന രീതിയിൽ ജീവിക്കുക, എക്കാലത്തും ജീവിക്കും എന്ന രീതിയിൽ പഠിക്കുക."

• "ശ്രമത്തിലാണ് ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്. സമ്പൂർണ്ണശ്രമം സമ്പൂർണ്ണ വിജയമാകുന്നു."

• "നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളുടെ ചിന്തകളാവുന്നു. ചിന്തകൾ വാക്കുകളും വാക്കുകൾ പ്രവർത്തികളും, പ്രവൃത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്."

• "ആദ്യം നിങ്ങളെ അവർ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം".

• "ഓരോ വീടും ഓരോ വിദ്യാലയമാണ്, മാതാപിതാക്കൾ അദ്ധ്യാപകരും."

• "നിർമ്മലമായ സ്നേഹത്താൽ നേടാനാവാത്തതായി ഒന്നുമില്ല."

• "അദ്ധ്വാനമില്ലാത്ത സമ്പത്ത്, മനഃസാക്ഷിയില്ലാത്ത ആഹ്ലാദം, സ്വഭാവവൈശിഷ്ട്യമില്ലാത്ത വിജ്ഞാനം, ധാർമ്മികത തീണ്ടാത്ത വ്യാപാരം, മാനുഷികതയില്ലാത്ത ശാസ്ത്രം, ത്യാഗമില്ലാത്ത ആരാധന, തത്വദീക്ഷയില്ലാത്ത രാഷ്ട്രീയം എന്നിവ വർജ്ജിക്കപ്പെടേണ്ടതാകുന്നു."

• "തെറ്റ് പറ്റാത്തവരായി ആരുമില്ല. സജ്ജനങ്ങൾക്കുപോലും തെറ്റ് പറ്റാം. സജ്ജനങ്ങൾ എന്ന് നാം അവരെ വിളിക്കുന്നത് അവർക്ക് തെറ്റ് പറ്റാത്തതുകൊണ്ടല്ല മറിച്ച് സ്വന്തം തെറ്റുകൾ കണ്ടെത്താനും അവ മറച്ചുവയ്ക്കാതെ തിരുത്താനും അവർ ശ്രമിക്കുന്നതു കൊണ്ടാണ്."

Tags

Post a Comment