Indian History: Freedom Fighters
ജവഹർലാൽ നെഹ്‌റു
• നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആഘോഷിക്കുന്നു.
• ജവഹർലാൽ നെഹ്റുവിന്റെ മാതാപിതാക്കൾ:
സ്വരൂപ് റാണി, മോത്തിലാൽ നെഹ്റു
• ഭാര്യ: കമലാകൗൾ
• മകൾ: ഇന്ദിരാപ്രിയദർശിനി (ഇന്ദിരാഗാന്ധി)
• ഇംഗ്ലണ്ടിൽ നെഹ്റു പഠിച്ചിരുന്ന സ്കൂൾ:
ഹാരോ പബ്ലിക് സ്കൂൾ
• ഋതുരാജൻ എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചത്:
ടാഗോർ
• നെഹ്റുവിൻ്റെ അലഹബാദിലെ കുടുംബ വീട്:
ആനന്ദഭവൻ
• നെഹ്റുവും ഗാന്ധിജിയും കണ്ടുമുട്ടിയ സമ്മേളനം:
ലഖ്നൗ കോൺഗ്രസ് സമ്മേളനം (1916)
• 1929-ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ:
ജവഹർലാൽ നെഹ്റു
• ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാന മന്ത്രിയായ വ്യക്തി (17 വർഷം):
ജവഹർലാൽ നെഹ്റു
• ചാച്ചാജി എന്ന പേരിൽ അറിയപ്പെടുന്നത്:
ജവഹർലാൽ നെഹ്റു
• 1952-ൽ രൂപീകൃതമായ 'നാഷണൽ ഡവലപ്മെന്റ് കൗൺസിലിൻ്റെ' അധ്യക്ഷനായ ആദ്യ പ്രധാനമന്ത്രി:
ജവഹർലാൽ നെഹ്റു
• ജവഹർലാൽ നെഹ്റു പ്രസിദ്ധീകരിച്ച പത്രം:
'നാഷണൽ ഹെറാൾഡ്'
• 'ലോകം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നെണീക്കുന്നു' എന്നു പറഞ്ഞത്:
ജവഹർലാൽ നെഹ്റു
• ജവഹർലാൽ നെഹ്‌റുവിന്റെ പ്രസിദ്ധ കൃതികൾ:
Glympses of World History, ഇന്ത്യയെ കണ്ടെത്തൽ
• Glympses of World History എന്ന കൃതി മലയാളത്തിലേക്ക് തർജ്ജമചെയ്തത്:
അമ്പാടി ഇക്കാവമ്മ
• നെഹ്റുവിന് ഭാരതരത്നം ലഭിച്ച വർഷം:
1955
• നെഹ്റുവിന്റെ സമാധിസ്ഥലം:
ശാന്തിവനം
ദാദാഭായ് നവ്റോജി
• ഇന്ത്യയുടെ 'വന്ദ്യവയോധികൻ' എന്നറിയപ്പെടുന്ന വ്യക്തി:
ദാദാഭായ് നവ്‌റോജി
• കോൺഗ്രസിന് 'കോൺഗ്രസ്' എന്ന പേര് നൽകിയത്:
ദാദാഭായ് നവ്‌റോജി
• ദാദാഭായ് നവ്റോജി ഈസ്റ്റിന്ത്യാ അസോസിയേഷൻ രൂപീകരിച്ച വർഷം:
1866 (ലണ്ടൻ)
• ബ്രിട്ടണിലെ ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി:
ദാദാഭായ് നവ്‌റോജി
• ഇന്ത്യൻ രാഷ്ട്രതന്ത്രത്തിൻ്റെയും ധനതത്വശാസ്ത്രത്തിന്റെയും പിതാവ്:
ദാദാഭായ് നവ്‌റോജി
• ആധുനിക ഇന്ത്യയുടെ സാമ്പത്തിക ശാസ്ത്രജ്ഞൻ:
ദാദാഭായ് നവ്‌റോജി
• ബ്രിട്ടീഷ് പാർലമെൻ്റിൽ അംഗമായ ആദ്യ ഇന്ത്യാക്കാരൻ:
ദാദാഭായ് നവ്‌റോജി
• ദാദാഭായിയുടെ സാമ്പത്തിക സിദ്ധാന്തം:
ചോർച്ചാ സിദ്ധാന്തം (Drain Theory)
• ഇന്ത്യയുടെ ദേശീയ വരുമാനവും പ്രതിശീർഷവരുമാനവും ആദ്യമായി കണക്കാക്കിയ വ്യക്തി:
ദാദാഭായ് നവ്‌റോജി
• ദാദാഭായ് പ്രസിദ്ധീകരിച്ചിരുന്ന പത്രം:
വോയിസ് ഓഫ് ഇന്ത്യ
• ദാദാഭായ് നവ്‌റോജിയുടെ പ്രസിദ്ധ കൃതി:
Poverty & Un British Rule in India
സരോജിനി നായിഡു
• സരോജിനി നായിഡുവിൻ്റെ വീട്ടുപേര്:
ഗോൾഡൻ തഷോൾഡ്
• സരോജിനി നായിഡുവിന്റെ ആദ്യ കവിതാ സമാഹാരം:
ഗോൾഡൻ ത്രഷോൾഡ് (1905)
• സരോജിനി നായിഡുവിൻ്റെ രാഷ്ട്രീയ ഗുരു:
ഗോപാലകൃഷ്ണഗോഖലെ
• ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത:
സരോജിനി നായിഡു
• ഭാരതകോകിലം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്:
സരോജിനി നായിഡു
• മുഹമ്മദ് അലി ജിന്നയെ ഹിന്ദു മുസ്ലീം ഐക്യത്തിന്റെ പ്രവാചകൻ എന്ന് വിശേഷിപ്പിച്ചത്:
സരോജിനി നായിഡു
• ഇന്ത്യയിലെ ആദ്യ വനിതാ ഗവർണ്ണർ (ഉത്തർപ്രദേശ്):
സരോജിനി നായിഡു
• പദവിയിലിരിക്കെ അന്തരിച്ച ആദ്യ വനിതാ ഗവർണ്ണർ:
സരോജിനി നായിഡു
• ഇന്ത്യയുടെ വാനമ്പാടി എന്ന് സരോജിനി നായിഡുവിനെ വിശേഷിപ്പിച്ചത്:
ടാഗോർ

Post a Comment