PSC EXAM
Live
wb_sunny

Indian History: Freedom Fighters 2

Indian History: Freedom Fighters 2


 രബീന്ദ്രനാഥ ടാഗോർ

• രബീന്ദ്രനാഥ ടാഗോറിൻ്റെ പിതാവ്: 

ദേവേന്ദ്രനാഥ ടാഗോർ

 മാതാവ്: ശാരദാ ദേവി

• രബീന്ദ്രനാഥ ടാഗോറിന്റെ സഹോദരൻ:

 സത്യേന്ദ്രനാഥ്

• ഇന്ത്യയിൽ സിവിൽ സർവീസ് പരീക്ഷ വിജയിച്ച ആദ്യ വ്യക്തി: 

സത്യേന്ദ്രനാഥ് ടാഗോർ

• ശാന്തി നികേതൻ ആരംഭിച്ച വർഷം: 

1901 ഡിസംബർ 22

• 1913-ൽ ടാഗോറിന് നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി: 

ഗീതാഞ്ജലി

• 1912-ൽ ഗീതാഞ്ജലി ഇംഗ്ലീഷിൽ പുറത്തിറക്കി.

• ടാഗോർ സർ പദവി ഉപേക്ഷിച്ച വർഷം: 

1919

• ടാഗോർ പ്രസിദ്ധീകരിച്ച പത്രിക:

 തത്വബോധിനി

• ടാഗോറിൻ്റെ പ്രശസ്ത നാടക കൃതി: 

വാത്മീകി പ്രതിഭ

• ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമന'യുടെ കർത്താവ് (1911 കൽക്കട്ട കോൺഗ്രസ്):

 രബീന്ദ്രനാഥ ടാഗോർ

• സാഹിത്യത്തിൽ നോബൽ സമ്മാനം നേടുന്ന ആദ്യ ഏഷ്യാക്കാരൻ (1913): 

രബീന്ദ്രനാഥ ടാഗോർ

• ടാഗോർ ഭവൻ സ്ഥിതി ചെയ്യുന്നത്: 

ജറുസങ്കോ (കൊൽക്കത്ത) (ഇന്നത്തെ വിശ്വഭാരതി സർവ്വകലാശാല ഇവിടെ സ്ഥിതി ചെയ്യുന്നു.)

• വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ച വർഷം:

 1921

• ഗീതാഞ്ജലി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്: 

ജി. ശങ്കരക്കുറുപ്പ്


മൗലാനാ അബുൾ കലാം ആസാദ്

• 1888 നവംബർ 11 ന് മെക്കയിൽ (സൗദി അറേബ്യ) ജനിച്ച സ്വാതന്ത്ര്യസമര സേനാനി:

 മൗലാനാ അബുൾ കലാം ആസാദ്

• അബുൾകലാം ആസാദിന്റെ തൂലികാനാമം:

 ആസാദ്

• ആസാദ് ആരംഭിച്ച ദിനപത്രം: 

അൽ-ഹിലാൽ (ഉറുദു), അൽബലാഗ്

• ആസാദ് ഗാന്ധിജിയെ പരിചയപ്പെട്ടത്: 

1920 ജനുവരിയിൽ ഡൽഹിയിൽ വെച്ച്

• സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നെഹ്റു മന്ത്രിസഭയിൽ വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തത്: 

മൗലാനാ അബുൾകലാം ആസാദ്

• ക്വിറ്റ് ഇന്ത്യാ സമരകാലത്തെ കോൺഗ്രസ് പ്രസിഡന്റ്: 

മൗലാനാ അബുൾ കലാം ആസാദ്

• സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ കാലം INC പ്രസിഡന്റായ വ്യക്തി: 

 മൗലാനാ അബുൾകലാം ആസാദ്

• അബുൾകലാം ആസാദിൻ്റെ ആത്മകഥ: 

ഇന്ത്യ വിൻസ് ഫ്രീഡം

• അബുൾകലാം ആസാദ് ആരംഭിച്ച ഉറുദു വാരിക:

 ലിസാൻ സിദ്ദിഖ് (സത്യനാഥം)

• അബുൾകലാം ആസാദിന്റെ ജന്മദിനമായ നവംബർ 11 ആചരിക്കുന്നത്: 

ദേശീയ വിദ്യാഭ്യാസദിനം

Tags

Post a Comment