ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം: ഗാന്ധിജിയും വിപ്ലവ പ്രസ്ഥാനങ്ങളും
ഗാന്ധിജിയും സമരങ്ങളും
• ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യഗ്രഹം:
ചമ്പാരൻ സത്യാഗ്രഹം (1917)
• നീലo തോട്ടങ്ങളിൽ കർഷകർക്കെതിരെയുള്ള പാശ്ചാത്യരുടെ ചൂഷണത്തിനെതിരെ നടന്ന പ്രക്ഷോഭം:
ചമ്പാരൻ സത്യാഗ്രഹം
• ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ നിരാഹാര സമരം:
അഹമ്മദാബാദ് മിൽ സമരം
• അഹമ്മദാബാദിലെ മിൽ ഉടമകളും തൊഴിലാളികളും തമ്മിൽ നടന്ന സമരം:
അഹമ്മദാബാദ് മിൽ സമരം (1918)
• ഖേദാ സത്യഗ്രഹത്തിന് (1918) നേതൃത്വം നൽകിയവർ:
ഗാന്ധിജി, സർദാർ വല്ലഭായ് പട്ടേൽ
• ഗുജറാത്തിലെ കർഷകർക്ക് വരൾച്ചയെത്തുടർന്ന് നികുതി ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭം:
ഖേദാ സത്യഗ്രഹം
വിപ്ലവ പ്രസ്ഥാനങ്ങൾ
• 'പഞ്ചാബ് നൗജവാൻ ഭാരതസഭ' എന്ന സംഘടനയ്ക്ക് രൂപം നൽകിയത്:
ഭഗത് സിംഗ്
• ബംഗാൾ വിഭജനത്തെ തുടർന്ന് നിരവധിപേരെ തൂക്കിക്കൊല്ലാനും നാടുകടത്താനും ഉത്തരവിട്ട കൊൽക്കത്തയിലെ ജില്ലാ മജിസ്‌ട്രേറ്റ്:
കിംഗ്സ് ഫോർഡ്
• കിംഗ്സ് ഫോർഡിനെ വധിക്കാൻ നിയോഗിച്ച വിപ്ലവകാരികൾ:
പ്രഫുല്ല ഛാക്കി, ഖുദിറാം ബോസ്
• 1930-ൽ ചിറ്റഗോംഗിലെ ആയുധശാല ആക്രമണം നടത്തിയ വിപ്ലവകാരികളിൽ പ്രധാനപ്പെട്ട ആൾ:
സൂര്യ സെൻ
• സൂര്യസെനോടൊപ്പം അറസ്റ്റിലായ വനിത:
കൽപ്പന ദത്ത
• ഇന്ത്യയിലെ പ്രായം കുറഞ്ഞ രക്തസാക്ഷി:
ഖുദിറാം ബോസ്
• ബംഗാൾ ഗവർണർ സ്റ്റാൻലി ജാക്സനെ വധിക്കാൻ ശ്രമിച്ച് അറസ്റ്റിലായ വനിത:
ബീനാ ദാസ്
• ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കെതിരെ പോരാടാൻ രൂപംകൊണ്ട (1902) പ്രധാനപ്പെട്ട വിപ്ലവപ്രസ്ഥാനം:
അനുശീലൻ സമിതി
• ബംഗാളിൽ രൂപംകൊണ്ട അനുശീലൻ വിപ്ലവസംഘടന രൂപീകരിച്ചത്:
ബരീന്ദ്രകുമാർ ഘോഷ് (അരബിന്ദോ ഘോഷിന്റെ സഹോദരൻ)
• 1912-ൽ വൈസ്രോയിയായിരുന്ന ഹാർഡിഞ്ച് രണ്ടാമനെ വധിക്കാൻ ശ്രമിച്ച ഇന്ത്യാക്കാരൻ:
റാഷ് ബിഹാരി ബോസ്
• ബ്രിട്ടീഷ് നിയമനിർമ്മാണ സഭയിലേക്ക് ബോംബ് എറിഞ്ഞത്:
ഭഗത്സിംഗ്, ബദുകേശ്യർ ദത്ത്
• ഇന്ത്യയ്ക്ക് വേണ്ടി അമേരിക്കയിൽ രൂപീകരിച്ച വിപ്ലവസംഘടന:
ഗദ്ദാർ പാർട്ടി (1913)
• ഗദ്ദാർ പാർട്ടി രൂപീകരിച്ചത്:
ലാലാ ഹർദ്ദയാൽ
ഹിന്ദുസ്ഥാൻ റിപ്പബ്ലിക് അസോസിയേഷൻ
• സ്ഥാപിച്ചത്: 1924
• 1928-ൽ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന പേരിൽ പുനഃസംഘടിപ്പിച്ചു.
• കക്കോറി കേസിന് നേതൃത്വം നൽകിയത്: ഹിന്ദുസ്ഥാൻ റിപ്പബ്ലിക് അസോസിയേഷൻ
• ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപീകരിച്ചവർ:
ചന്ദ്രശേഖർ ആസാദ്, ഭഗത് സിംഗ്
• 1931-ൽ പോലീസും ചന്ദ്രശേഖർ ആസാദും തമ്മിൽ നടന്ന പോരാട്ടത്തിൽ ആസാദ് കൊല്ലപ്പെട്ടു.
നെഹ്റു റിപ്പോർട്ട് (1928)
• ഇന്ത്യയിലെ എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ പൂനെയിൽ സമ്മേളിച്ച് ഭരണഘടനാ പരിഷ്കാരത്തിനായി ഒരു ഉപസമിതിയെ നിയോഗിച്ചു.
• മോത്തിലാൽ നെഹ്റു അധ്യക്ഷനായുള്ള ഈ ഉപസമിതി 1928 ആഗസ്റ്റിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടാണ്:
നെഹ്റു റിപ്പോർട്ട്
• ഇന്ത്യൻ ദേശീയ പതാക രൂപകൽപ്പന ചെയ്തത്:
പിംഗലി വെങ്കയ്യ
• ത്രിവർണ്ണ പതാകയെ നമ്മുടെ ദേശീയ പതാകയായി അംഗീകരിച്ച വർഷം:
1947 ജൂലൈ 22
ഉപ്പു സത്യഗ്രഹം (1930)
• സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരം:
ഉപ്പു സത്യഗ്രഹം
• 1930 മാർച്ച് 12-ന് ഉപ്പ് ഉത്പ്പാദിപ്പിക്കുന്നതിന് ബ്രിട്ടീഷ് ഭരണകൂടം ചുമത്തിയ കരം നിർത്തലാക്കാൻ 78 അനുയായികളോടൊപ്പം സബർമതി ആശ്രമത്തിൽ നിന്ന് (അഹമ്മദാബാദ്) ആരംഭിച്ച് 24 ദിവസത്തെ കാൽനടയാത്രയ്ക്ക് ശേഷം ഗാന്ധിജി ദണ്ഡി കടലോരഗ്രാമത്ത് (ഗുജറാത്ത്) എത്തി. (385 കി.മീ)
• ഗാന്ധിജി അനുയായികളോടൊപ്പം ബ്രിട്ടീഷ് നിയമം ലംഘിച്ച് ഉപ്പ് നിർമ്മിച്ച വർഷം:
1930 ഏപ്രിൽ 6
• ഗാന്ധിജി അറസ്റ്റിലായ ശേഷം ഉപ്പുസത്യഗ്രഹത്തിന് നേതൃത്വം നൽകിയത്:
അബ്ബാസ് തിയാബ്ജി
• ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം:
രഘുപതിരാഘവ രാജാറാം
• കൽക്കട്ടയിൽ ചേർന്ന അഖില കക്ഷി കോൺഫറൻസിൽ, മുസ്ലീംലീഗ്, ഹിന്ദുമഹാസഭ, സിഖ്‌ലീഗ് നേതാക്കന്മാർ എന്നിവർ നെഹ്റു റിപ്പോർട്ടിനെ എതിർത്തു.
സിവിൽ ആജ്ഞാ നിയമലംഘന പ്രസ്ഥാനം
• ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ജനകീയ പ്രക്ഷോഭമാണ്:
സിവിൽ ആജ്ഞാ നിയമലംഘന പ്രസ്ഥാനം
• സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം:
ലാഹോർ സമ്മേളനം (1929)
• ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്:
റാണി ഗൈഡിൻല്യു
• നിയമലംഘന പ്രസ്ഥാനത്തെ അടിച്ചമർത്തുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് വൈസ്രോയി ഇർവിൻ പ്രഭു കോൺഗ്രസുമായി സന്ധിസംഭാഷണത്തിൽ ഏർപ്പെട്ടു.
• ഗാന്ധി-ഇർവ്വിൻ സന്ധിയുടെ ഫലമായി കോൺഗ്രസ് നിയമലംഘന പ്രസ്ഥാനം നിർത്തിവച്ച വർഷം:
1934 മെയ് 20
• ഉപ്പ് പെട്ടെന്ന് നിഗൂഢമായ ഒരു വാക്കായി മാറി, ശക്തിയുടെ വാക്ക് ഇങ്ങനെ അഭിപ്രായപ്പെട്ടത്:
ജവഹർലാൽ നെഹ്റു
ഖാൻ അബ്ദുൾ ഗാഫർ ഖാൻ
• അതിർത്തി ഗാന്ധി എന്ന് അറിയപ്പെടുന്ന വ്യക്തി:
ഖാൻ അബ്ദുൾ ഗാഫർ ഖാൻ
• വടക്ക് പടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിൽ നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്:
ഖാൻ അബ്ദുൾ ഗാഫർ ഖാൻ

Post a Comment