PSC EXAM
Live
wb_sunny

Indian Geography Question and Answers

Indian Geography Question and Answers


 പൂർവ്വഘട്ടം

• ബംഗാൾ ഉൾക്കടലിന് സമാന്തരമായി കാണപ്പെടുന്ന പർവ്വത നിര: 

പൂർവ്വഘട്ടം

• ഇന്ത്യയുടെ കിഴക്കൻ തീരത്ത് ബംഗാൾ ഉൾക്കടലിനും ഡക്കാൻ പീഠഭൂമിയ്ക്കും സമാന്തരമായ പർവ്വതനിര : 

പൂർവ്വഘട്ടം

    • പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി : 

ജീൻധാഘടാ കൊടുമുടി (1690 m) ആന്ധ്രാപ്രദേശ്
    
• പൂർവ്വഘട്ടം സ്ഥിതിചെയ്യുന്ന നാല് സംസ്ഥാനങ്ങൾ:

 പശ്ചിമബംഗാൾ, ഒഡീഷ, ആന്ധാ പ്രദേശ്, തമിഴ്‌നാട്
    
• കൊടൈക്കനാൽ സ്ഥിതി ചെയ്യുന്നത് :

 പളനികുന്നുകളിൽ


പശ്ചിമഘട്ടം (Western Ghats)

• ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറ് അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വതനിര: 

പശ്ചിമഘട്ടം

_____________________________________

റാൻ ഓഫ് കച്ച്

• ഗുജറാത്തിൻ്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ലവണത്വമുള്ള ചതുപ്പ് നിലങ്ങൾ :

 റാൻ ഓഫ് കച്ച്

• റാൻ ഓഫ് കച്ചിന്റെ രണ്ട് വിഭാഗങ്ങൾ : 

ഗ്രേറ്റ് റാൻ, ലിറ്റിൽ റാൻ

____________________________________


• താപ്തി നദീതടം മുതൽ കന്യാകുമാരി വരെ 1600 കി.മീറ്റർ വരെ വ്യാപിച്ചു കിടക്കുന്ന പർവ്വതം:

 പശ്ചിമഘട്ടം

• പശ്ചിമഘട്ടം കടന്നുപോകുന്ന 6 സംസ്ഥാനങ്ങൾ:

 ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണ്ണാടകം, കേരളം, തമിഴ്‌നാട്

• പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി:

 ആനമുടി

• പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ വെള്ളച്ചാട്ടം:

 ജോഗ് (ശരാവതിനദി)

• പശ്ചിമഘട്ടത്തിൻ്റെ (Western Ghats) തെക്കുഭാഗം:

 സഹ്യപർവ്വതം

• പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ:

 കൃഷ്ണ, കാവേരി, ഗോദാവരി

• പശ്ചിമഘട്ടത്തിലെ ആനമുടി (2695 മീറ്റർ) സ്ഥിതിചെയ്യുന്ന സംസ്ഥാനം:

 കേരളം

• സൈലന്റ്വാലി ദേശീയോദ്യാനം, ഇരവികുളം ദേശീയോദ്യാനം, പെരിയാർ കടുവാ സംരക്ഷിത പ്രദേശം തുടങ്ങിയവ പശ്ചിമഘട്ടത്തിലാണ്.

• പശ്ചിമഘട്ടവും (Western Ghats) പൂർവ്വഘട്ടവും (Eastern Ghats) സന്ധിക്കുന്നത്: 

തമിഴ്നാട്ടിലെ നീലഗിരി കുന്നുകൾ

• നീലഗിരിക്കുന്നുകളിലെ ഏറ്റവും ഉയരംകൂടിയ പ്രദേശം: 

ദോഡാബേട്ടാ

• പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി UNESCO തിരഞ്ഞെടുത്തത്: 

2012 ജൂലൈ

• ഊട്ടി സുഖവാസകേന്ദ്രം ഏത് മലയിൽ സ്ഥിതി ചെയ്യുന്നു: 

നീലഗിരി



തീരപ്രദേശങ്ങൾ

• ഇന്ത്യയിലെ 2 തീര സമതലങ്ങൾ: 

(1) പശ്ചിമതീരസമതലം (Western Coastal Plains)

(2) പൂർവ്വതീരസമതലം (Eastern Coastal Plains)

• ഇന്ത്യയുടെ തീരദേശം വ്യാപിച്ചു കിടക്കുന്നത്: ഗുജറാത്തിലെ റാൻ - ഓഫ് കച്ച് മുതൽ ഗംഗ ബ്രഹ്മപുത്ര ഡെൽറ്റാ വരെ


പശ്ചിമതീരം (പടിഞ്ഞാറൻ തീരസമതലം)

• ഗുജറാത്തിലെ റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെയുള്ള അറബിക്കടലിന്റെ തീരം: 

പശ്ചിമതീരം

• തെക്ക് പടിഞ്ഞാറൻ മൺസൂണിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന ഇന്ത്യൻ ഭൂപ്രദേശം:

 പശ്ചിമതീരം

• പശ്ചിമ തീരസമതലത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നു:

    1. ഗുജറാത്ത് തീരം (ഗുജറാത്തിന്റെ തീര പ്രദേശം)
    2. കൊങ്കൺ തീരം (ഗോവ മുതൽ ഗുജറാത്ത് വരെ)
    3. മലബാർ തീരം (കന്യാകുമാരി മുതൽ ഗോവ വരെയുള്ള സമതലം)

• ഉൾനാടൻ ജലാശയങ്ങളായ കായലുകളാൽ സമൃദ്ധമായ തീരം: 

മലബാർ തീരം

• ഗുജറാത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ലവണത്വമുള്ള ചതുപ്പ് നിലങ്ങൾ:

 റാൻ ഓഫ് കച്ച്

• റാൻ ഓഫ് കച്ചിന്റെ രണ്ട് വിഭാഗങ്ങൾ: 

ഗ്രേറ്റ് റാൻ, ലിറ്റിൽ റാൻ



പൂർവ്വതീരം (കിഴക്കൻ തീരസമതലം)

• കന്യാകുമാരി മുതൽ ഗംഗാതടം വരെയുള്ള ബംഗാൾ ഉൾക്കടൽ തീരം: 

പൂർവ്വതീരം

• പൂർവ്വതീരത്തുള്ള കായലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽ ശൃംഖല: 

ബക്കിങ്ഹാം കനാൽ

• പൂർവ്വതീരത്തിന്റെ സ്ഥാനം: 

പൂർവ്വഘട്ടത്തിനും ബംഗാൾ ഉൾക്കടലിനുമിടയിൽ

• തമിഴ്നാട് തീരവും ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരപ്രദേശവും ഭാഗമായിട്ടുള്ള കിഴക്കൻ തീരസമതലങ്ങൾ: 

കോറമാണ്ടൽ തീരം

• ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരവും ഒഡീഷയുടെ തീരവും പശ്ചിമ ബംഗാൾ തീരപ്രദേശവും ചേർന്നതാണ്: 

വടക്കൻ സർക്കാർസ്

• വടക്ക് കിഴക്കൻ മൺസൂണിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന ഇന്ത്യൻ ഭൂപദേശം:

 പൂർവ്വതീരം

• പൂർവ്വതീര സമതലത്തിൽ സ്ഥിതി ചെയ്യുന്ന തടാകം:

 ചിൽകാ തടാകം (ഒഡീഷ)

• പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള ഭാഗം:

 കാർഡമം കുന്നുകൾ


ഥാർ മരുഭൂമി (Thar Desert)

• ഉത്തരമഹാസമതലത്തിൻ്റെ തെക്ക്-പടിഞ്ഞാറു ഭാഗം : 

ഥാർ മരുഭൂമി (ഗ്രേറ്റ് ഇന്ത്യൻ ഡെസർട്ട്)

• രാജസ്ഥാൻ സംസ്ഥാനത്തിൻ്റെ പടിഞ്ഞാറ് മേഖല, ഹരിയാന, ഗുജറാത്ത്, പാകിസ്ഥാൻ, പഞ്ചാബ്, സിൻഡ് എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഭാഗം :

 ഥാർ മരുഭൂമി

• ഥാർ മരുഭൂമിയുടെ പ്രധാനഭാഗങ്ങൾ : 

യഥാർത്ഥ മരുപ്രദേശം (മരുസ്ഥലി), അർധ മരുഭൂമി (ബാഗർ)


Rank Maker

• ഇന്ത്യയുടെ തെക്ക് ഭാഗത്തുള്ള ദ്വീപ് രാഷ്ട്രം:

 ശ്രീലങ്ക

• ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയിൽ സ്ഥിതി ചെയ്യുന്ന വലിയ ദ്വീപ്: 

രാമേശ്വരം

• ഥാർ മരുഭൂമിയിൽ വളരുന്ന ചെടികൾ:

 കള്ളിച്ചെടികൾ, യുഫോർബിയ

• പല തരത്തിലുള്ള മണൽ കൂനകളും (sand dunes) ഉപ്പ് തടാകങ്ങളുമിവിടെ കാണപ്പെടുന്നു.

• ഇന്ത്യയുടെ ആണവ പരീക്ഷണ കേന്ദ്രമായ പൊഖ്റാൻ സ്ഥിതിചെയ്യുന്നത്: 

ഥാർ മരുഭൂമിയിൽ

• ഥാർ മരുഭൂമിയുടെ കിഴക്കേ അറ്റത്തുള്ള ലവണ തടാകങ്ങൾ: 

സംഭാർ തടാകം, ദ്വിസ്വാന തടാകം

• ഥാർ മരുഭൂമിയുടെ പാകിസ്ഥാനിലുള്ള ഭാഗം അറിയപ്പെടുന്നത്: 

ചോലിസ്ഥാൻ മരുഭൂമി

Tags

Post a Comment