PSC EXAM
Live
wb_sunny

Indian Geography Questions

Indian Geography Questions


 

ഉത്തരമഹാസമതലം

• ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം, ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത്: 

ഉത്തരമഹാസമതലം

• ഉത്തരപർവ്വതമേഖലയ്ക്കും, ഉപദ്വീപീയൻ പീഠഭൂമിക്കുമിടയിലുള്ള എക്കൽ സമതലം:

 ഉത്തരമഹാസമതലം

• സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികളും അവയുടെ പോഷകനദികളും വഹിച്ചുകൊണ്ട് വന്ന അവസാദശിലകൾ നിക്ഷേപിച്ച് രൂപം കൊണ്ടത് :

 ഉത്തരമഹാസമതലം

• ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലം : 

ഉത്തരമഹാസമതലം

• ഉത്തരമഹാസമതലത്തിലെ പ്രധാന മണ്ണിനം:

 എക്കൽമണ്ണ് (Alluvial Soil)

• ഇന്ത്യയിലെ പ്രധാന കാർഷികമേഖല :

 ഉത്തരമഹാസമതലം

• രാജസ്ഥാനിൽ കാണുന്ന ഉത്തരമഹാസമതലത്തിന്റെ ഭാഗം :

 മരുസ്ഥലി-ബാഗർ

• മരുസ്ഥലി-ബാഗർ പ്രദേശങ്ങളിലെ പ്രധാന മണ്ണിനം :

 മരുഭൂമി മണ്ണ്

• ഒന്നിച്ചു ചേർന്നൊഴുകുന്ന രണ്ട് നദികൾക്കിടയിലുള്ള എക്കൽപ്രദേശം:

 ദൊവാബ് (Doab)

• ബിയാസ്-രവി നദികൾക്കിടയിലുള്ള ദൊവാബ്:

 ബാരിഡോബ്

    • ബിയാസ് - സത്ലജ് : ബിസ്ത് ദൊവാബ്

    • ചിനാബ് - രവി : രെച്‌ന ദൊവാബ്

    • ഝലം - ചിനാബ് : ജേച്ച് ദൊവാബ്

    • സിന്ധു - ഝലം : സിന്ധു സാഗർ ദൊവാബ്


ഉപദ്വീപിയ പീഠഭൂമി

• ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും വലിയതുമായ ഭൂവിഭാഗം : 

ഉപദ്വീപീയ പീഠഭൂമി

• ഉപദ്വീപിയ പീഠഭൂമികൾ : 

മാൾവാ, ഡക്കാൺ, ഛോട്ടാനാഗ്‌പൂർ

• ഉപദ്വീപീയ പീഠഭൂമിയിലെ ഉയരം കൂടിയ കൊടുമുടി:

 ആനമുടി

• ഉപദ്വീപീയ പീഠഭൂമിയുടെ ഭാഗമായിട്ടുള്ള പ്രധാന പർവ്വത നിരകൾ:

 ആരവല്ലി, വിന്ധ്യാ-സാത്പുര, പശ്ചിമഘട്ടം, പൂർവ്വഘട്ടം


ആരവല്ലി

• ലോകത്തിലെ ഏറ്റവും പഴക്കമേറിയ പർവ്വത നിര:

 ആരവല്ലി

• പ്രധാനമായും ആരവല്ലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം: 

രാജസ്ഥാൻ

• രാജസ്ഥാനെ കിഴക്കൻ രാജസ്ഥാനും പടിഞ്ഞാറൻ രാജസ്ഥാനുമായി വേർതിരിക്കുന്നത്: 

ആരവല്ലി

• ആരവല്ലി പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി: 

മൗണ്ട് ഗുരുശിഖർ

• സാത്പുര പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ പർവതം: 

ധുപ്ഗാർഹ്

• ആരവല്ലി പർവ്വതനിരയിലെ ജൈന തീർത്ഥാടനകേന്ദ്രം: 

ദിൽവാര ക്ഷേത്രം (മൗണ്ട് അബു)

• ആരവല്ലി നിരയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന നഗരം: 

അജ്‌മീർ


മാൾവാ പീഠഭൂമി

• മാൾവാ പീഠഭൂമിയുടെ ഭാഗമായ പർവ്വതങ്ങൾ:

 ആരവല്ലി, വിന്ധ്യാ-സത്‌പുര

• മാൾവാ പീഠഭൂമി സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങൾ:

 മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്

• മാൾവാ പീഠഭൂമിയെ ഡക്കാൻ പീഠഭൂമിയിൽ നിന്നും വേർതിരിക്കുന്ന നദി: 

നർമദ

• മാൾവാ പ്രദേശത്ത് കൂടി ഒഴുകുന്ന പ്രധാന നദികൾ: 

ചമ്പൽ, മാഹി


ഛോട്ടാനാഗ്പൂർ പീഠഭൂമി

• ഇന്ത്യയിൽ ധാതുനിക്ഷേപങ്ങളുടെ കലവറ എന്നറിയപ്പെടുന്നത്: 

ഛോട്ടാനാഗ്‌പൂർ പീഠഭൂമി

• ഛോട്ടാനാഗ്‌പൂർ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങൾ:

 ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, ഛത്തീസ്‌ഗഡ്

• ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിന്റെ പ്രധാന പങ്കുവഹിക്കുന്ന ദാമോദർ താഴ്വര ഛോട്ടാനാഗ്‌പൂരിന്റെ ഭാഗമാണ്.

• റാഞ്ചി പീഠഭൂമി ഏത് പീഠഭൂമിയുടെ ഭാഗമാണ്:

 ഛോട്ടാനാഗ്‌പൂർ

• ഛോട്ടാ നാഗ്‌പൂർ പീഠഭൂമിയുടെ ഏറ്റവും ഉയർന്ന ഭാഗം: 

പരശ്‌നാഥ് കുന്നുകൾ


സത്പുര

• സത്പുര നിരകൾ സ്ഥിതി ചെയ്യുന്നത്: 

ഗുജറാത്ത്, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര

• നർമ്മദ -താപ്തി നദികൾക്കിടയിലുള്ള പർവ്വത നിര:

 സത്‌പുര

• സത്പുര നിരകളിൽ നിന്ന് ഉദ്ഭവിക്കുന്ന നദി:

 താപ്തി

• സാത്പുര പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം: 

ധുപ്ഗാർഹ് (മധ്യപ്രദേശ്)

• വിന്ധ്യ-സത്‌പുര പർവ്വത നിരയെ തമ്മിൽ ബന്ധിപ്പിക്കുന്ന പീഠഭൂമി: 

മൈക്കലാ നിരകൾ

• മധ്യപ്രദേശിലെ പ്രധാന വ്യവസായ കേന്ദ്രമായ പച്ച് മാർഹി സ്ഥിതിചെയ്യുന്ന മലനിരക്ക്: 

സത്പുര


വിന്ധ്യാപർവ്വത നിരകൾ

• വടക്കേ ഇന്ത്യയെയും തെക്കേ ഇന്ത്യയെയും വേർതിരിക്കുന്ന പർവ്വത നിരകൾ : 

വിന്ധ്യാപർവത നിരകൾ

• വിന്ധ്യാ പർതനിരകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങൾ : 

ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്

• വിന്ധ്യനിരകളിൽ നിന്ന് ഉദ്ഭവിക്കുന്ന യമുനയുടെ പോഷകനദികൾ : 

ചമ്പൽ, ബദ്‌വ, കെൻ

• വിന്ധ്യാപർവ്വതനിരയിലെ ഉയരം കൂടിയ ഭാഗം:

 സദ്‌ഭാവന കൊടുമുടി (കാലുമർ കൊടുമുടി)



ഡക്കാൻ പീഠഭൂമി

• ലോകത്തിലെ ഏറ്റവും വലിയ ലാവാ പീഠഭൂമി:

 ഡക്കാൻ പീഠഭൂമി

• പടിഞ്ഞാറു നിന്നും കിഴക്കോട്ട് ചരിഞ്ഞ് സ്ഥിതിചെയ്യുന്ന പീഠഭൂമി: 

ഡക്കാൺ പീഠഭൂമി

• ഡക്കാൻ പീഠഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദികൾ : 

കൃഷ്ണ‌, കാവേരി, ഗോദാവരി

• ഡക്കാൻ പീഠഭൂമിയിലെ ഏറ്റവും നീളമുള്ള നദി :

 ഗോദാവരി

• ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പ് അഗ്നിപർവ്വതസ്ഫോടനങ്ങളുടെ ഫലമായി പുറത്തുവന്ന ലാവ തണുത്തുറഞ്ഞുണ്ടായ ഭാഗം:

 ഡക്കാൻ ട്രാപ്പ് മേഖല

• ഡക്കാൻ ട്രാപ്പ് മേഖലയിൽ കാണപ്പെടുന്ന പരുത്തികൃഷിക്കനുയോജ്യമായ കറുത്ത മണ്ണ് : 

റിഗർ

• ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള ശിലകൾ കണ്ടെത്തിയിട്ടുള്ള പ്രദേശം : 

ധാർവാർ പ്രദേശം (കർണ്ണാടക)


Rank Maker

• 'ഡക്കാണിൻ്റെ രാജ്ഞി' എന്നറിയപ്പെടുന്ന സ്ഥലം :

 പുനെ (മഹാരാഷ്ട്ര)

• സത്പുരയുടെ റാണി:

 പച്ച്‌മർഹി

Tags

Post a Comment