Indian Geography 3
കിഴക്കൻ മലനിരകൾ (പൂർവാചൽ)
• ഹിമാലയത്തിൻ്റെ കിഴക്കേ അറ്റത്തുള്ള മലനിരകൾ:
പൂർവാചൽ
• പൂർവാചലിലെ പ്രധാനപ്പെട്ട കുന്നുകൾ: ഖാസി, ഗാരോ, ജയന്തിയ (മേഘാലയ), പാട് കായി കുന്നുകൾ, മിസോകുന്ന് (മിസോറം) നാഗ (നാഗാലാന്റ്)
• മൗസിൻറാം സ്ഥിതി ചെയ്യുന്ന മലനിര:
ഖാസി
• ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം:
മൗസിൻറാം (മേഘാലയ)
• നദീതാഴ്വരകളെ അടിസ്ഥാനമാക്കി സർ. സിഡ്‌നി ബർണാഡ് ഹിമാലയത്തെ 4 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് അവ:
പഞ്ചാബ് ഹിമാലയം (സിന്ധു മുതൽ സത്‌ലജ് വരെ)
കുമയൂൺ ഹിമാലയം (സത്ലജ് മുതൽ കാളി നദി വരെ)
നേപ്പാൾ ഹിമാലയം (കാളി നദി മുതൽ തിസ്‌ത വരെ)
അസം ഹിമാലയം (തിസ്‌ത മുതൽ ബ്രഹ്മപുത്ര വരെ)
ചുരങ്ങൾ:
ഉയരമേറിയ ഭൂഭാഗങ്ങൾക്ക് കുറുകെ മുറിച്ചു കടക്കുന്നതിന് അനുയോജ്യമായ പ്രകൃതിദത്ത മലമ്പാതകൾ
ചുരങ്ങൾ-സംസ്ഥാനങ്ങൾ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
• നാഥുലാ - സിക്കിം
• ഷിപ്‌കിലാ - ഹിമാചൽ പ്രദേശ്
• ലിപുലെഖ് - ഉത്തരാഖണ്ഡ്‌ഡ്
• കാരക്കോറം, സോജിലാ - ലഡാക്ക്
• ജെലപ് ലാ - സിക്കിം
• റോഹ്‌താങ്ങ് - ഹിമാചൽ പ്രദേശ്
• ബോംഡിലാ - അരുണാചൽ പ്രദേശ്
• താങ്‌ലാ - ലഡാക്ക്
• മന - ഉത്തരാഖണ്ഡ‌്
• ദിപുപാസ്സ് - അരുണാചൽപ്രദേശ്
• നാമാചുരം - ഉത്തരാഖണ്ഡ്
• കുംഭർലിഘട്ട് - മഹാരാഷ്ട്ര
• ബോർഘട്ട് - മഹാരാഷ്ട്ര
പ്രവേശന കവാടങ്ങൾ
• ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം :
ബോലൻ ചുരം
• കേരളത്തിലേക്കുള്ള പ്രവേശന കവാടം:
പാലക്കാട് ചുരം
• ചുരങ്ങളുടെ നാട്:
ലഡാക്ക്
• ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന പ്രധാന ചുരങ്ങൾ:
ഖൈബർ ചുരം, ബോലൻ ചുരം
• പാകിസ്ഥാനെയും, അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ചുരം:
ഖൈബർ ചുരം
• സിക്കിം, ലാസ എന്നിവയെ ബന്ധിപ്പിക്കുന്ന ചുരം (ടിബറ്റിന്റെ തലസ്ഥാനം):
ജെലപ്പല
• ലെ-സിയാചിൻ ഗ്ലേസിയർ:
ഖാർതുങ്‌ലാചുരം
• ഹിമാചൽപ്രദേശ്, തിബറ്റ്: ഷിപ്കിലാ
• സിക്കിം, ചൈന: നാഥുലാ (സിൽക്ക് റൂട്ട്)
• അരുണാചൽപ്രദേശ്, ലാസ: ബോംഡിലാ
• മൗണ്ട് ഗുരുശിഖർ, മൗണ്ട് അബു: ഗോരൻഘട്ട് ചുരം
• മുംബൈ-പുനെ: ബോർഘട്ട്
• നാസിക്ക് - മുംബൈ: താൽഘട്ട്
• പശ്ചിമഘട്ടത്തിലെ പ്രധാന ചുരങ്ങൾ:
ബോർഘട്ട്, താൽഘട്ട്, ചെങ്കോട്ടചുരം, പാലക്കാട് ചുരം
• ഡെക്കാനിലേക്കുള്ള താക്കോൽ എന്നറിയപ്പെടുന്ന ചുരം:
അസിർഗഡ്
• ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗതാഗത യോഗ്യമായ ചുരം:
ഉംലിഗ്ലാ ചുരം
ഉത്തരമഹാസമതലം
• ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം, ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത്:
ഉത്തരമഹാസമതലം
• ഉത്തരപർവ്വതമേഖലയ്ക്കും, ഉപദ്വീപീയൻ പീഠഭൂമിക്കുമിടയിലുള്ള എക്കൽ സമതലം:
ഉത്തരമഹാസമതലം

Post a Comment