PSC EXAM
Live
wb_sunny

Indian Geography 2

Indian Geography 2


 ഇന്ത്യൻ ഭൂപ്രകൃതി

• ഇന്ത്യയുടെ അഞ്ച് ഭൂപ്രകൃതികൾ:

    (1) ഉത്തരപർവതമേഖല,
    (2) ഉത്തരമഹാസമതലം,
    (3) ഉപദ്വീപിയൻ പീഠഭൂമി,
    (4) തീരപ്രദേശങ്ങൾ
    (5) ദ്വീപുകൾ

ഉത്തരപർവതമേഖല

• ഇന്ത്യയുടെ വടക്കുള്ള പർവതനിരകൾ:

    ഉത്തരപർവതമേഖല

• ഉത്തര പർവത മേഖലയിൽ നിന്നുമുത്ഭവിക്കുന്ന നദികൾ:

 ഹിമാലയൻ നദികൾ

• പർവതനിരകളുടെ അടിസ്ഥാനത്തിൽ ഉത്തര പർവതമേഖലകൾ മൂന്നു വിധം:

    (1) ഹിമാലയം 
    (2) ട്രാൻസ്ഹിമാലയം
    (3) കിഴക്കൻ മലനിരകൾ (പൂർവാചൽ)

ഹിമാലയം

• ഇന്തോ ഓസ്ട്രേലിയൻ ഫലകവും യൂറേഷ്യൻ ഫലകവും പരസ്പരം അടുത്തതിന്റെ ഫലമായി പ്രാചീന തെഥീസ് സമുദ്രത്തിന്റെ അടിത്തറ മടങ്ങി രൂപംകൊണ്ട മടക്കു പർവ്വതം :

ഹിമാലയം

• ഹിമാലയം എന്ന വാക്കിനർത്ഥം:

മഞ്ഞിന്റെ വീട്

• ഹിമാലയത്തിലെ പ്രധാന മൂന്ന് സമാന്തര പർവ്വതനിരകൾ :

(1) ഹിമാചൽ (ലസ്സർ ഹിമാലയം)
(2) ഹിമാദ്രി (ഗ്രേറ്റർ ഹിമാലയം),
(3) സിവാലിക് നിരകൾ
(ഔട്ടർ ഹിമാലയം)

• ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകം :

ഹിമാലയം

____________________

ഗോഡ്മിൻ ഓസ്റ്റിൻ

• ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി : 

ഗോഡ്വിൻ ഓസ്റ്റിൻ (മൗണ്ട് K2 (8611)

___________________

• ഉത്തരപർവ്വതമേഖലയിലെ ഏറ്റവും വലിയ
പർവ്വതം : 

ഹിമാലയം

• ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കു പർവ്വതം : 

ഹിമാലയം

• ഹിമാലയം വ്യാപിച്ചു കിടക്കുന്ന 6 രാജ്യങ്ങൾ :

ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ചൈന, അഫ്ഗാനിസ്ഥാൻ

• ഹിമാലയം നിർമിച്ചിരിക്കുന്ന ശിലകൾ :

അവസാദശിലകൾ

• ഹിമാലയൻ നിരകളിൽ സ്ഥിതിചെയ്യുന്ന ലോക ത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി : 

എവറസ്റ്റ് (നേപ്പാൾ)

• നേപ്പാളിൽ എവറസ്റ്റ് അറിയപ്പെടുന്നത് : 

സാഗർമാതാ

• ടിബറ്റിൽ എവറസ്റ്റ് അറിയപ്പെടുന്നത് : 

ചോമോലുങ്‌മ

• ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി : 

മൗണ്ട് K2, (ഗോഡ്വിൻ ഓസ്റ്റിൻ)

" ഈ കൊടുമുടി ഔദ്യോഗികമായി ഇന്ത്യയിലും ഇപ്പോൾ പാക് അധീന കാശ്മീരിലുമാണ്."

------------------------------------------

ഗാങ്റിൻപോച്ചെ

കൈലാസ പർവ്വതം സ്ഥിതിചെയ്യുന്ന രാജ്യം : 

ടിബറ്റ്

• കൈലാസം ടിബറ്റിൽ അറിയപ്പെടു ന്നത്:

ഗാങ്റിൻപോച്ചെ

------------------------------------------

• ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി :

കാഞ്ചൻജംഗ (സിക്കിം)

• ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ഹിമാലയൻ കൊടുമുടി :

കാഞ്ചൻജംഗ

• ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ഉയരം കൂടിയ പർവതം :

നന്ദാദേവി (ഉത്തരാഖണ്ഡ്)

_______________

'ഭൂമിയുടെ മൂന്നാംധ്രുവം' സിയാച്ചിൻ

• ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി : 

സിയാച്ചിൻ

• കാരക്കോറം പർവ്വതനിരകളുടെ കിഴക്കായി സ്ഥിതിചെയ്യുന്ന ഹിമാനിയാണ് : 

സിയാച്ചിൻ

• സിയാച്ചിൻ എന്ന വാക്കിനർത്ഥം : 

റോസാപ്പൂക്കൾ സുലഭമായ ഇടം

• ലോകത്തിൽ ധ്രുവപ്രദേശങ്ങൾ കഴിഞ്ഞാൽ രണ്ടാമത്തെ നീളമേറിയ ഹിമാനി : 

സിയാച്ചിൻ (ഒന്നാമത് ഫെഡ് ചെൻകോ, താജിക്കിസ്ഥാൻ)

• സിയാച്ചിൻ ഹിമാനിയിൽ നിന്നും ഉത്ഭവിക്കുന്ന നദി :

 നുബ്ര

• നുബ്രനദി ചെന്ന് ചേരുന്ന സിന്ധു നദിയുടെ പോഷകനദി : 

ഷ്യോക്ക്

• ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡ് :

 സിയാച്ചിൻ

• സിയാച്ചിനിലെ വടക്ക് ഭാഗത്തെ ചുരം : 

ഇന്ദിരാ കോൾ


ഹിമാദ്രി

• ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ നിര:

ഹിമാദ്രി

• ഹിമാലയത്തിന്റെ നട്ടെല്ല് എന്നറിയപ്പെടുന്നത്:

ഹിമാദ്രി

• ശരാശരി 6000 മീറ്ററിന് മുകളിൽ ഉയരമുള്ളതിനാൽ എപ്പോഴും മഞ്ഞുമൂടി കാണപ്പെടുന്ന പ്രദേശം :

ഹിമാദ്രി

• ഹിമാദ്രിയിലെ പ്രധാന കൊടുമുടികൾ :

എവറസ്റ്റ്, കാഞ്ചൻജംഗ, നംഗപർവ്വതം


സിവാലിക് നിര

• ഹിമാലയത്തിന് ഏറ്റവും തെക്കേ അറ്റത്തുള്ള താരതമ്യേന ഉയരം കുറഞ്ഞ നിര :

സിവാലിക് നിര

• ഭൂകമ്പങ്ങളും ഉരുൾപൊട്ടലും കൂടുതലായി അനുഭവപ്പെടുന്ന പർവതനിര :

സിവാലിക് നിര

• സിവാലിക് നിരകളിലെ പ്രധാനതാഴ്വരകൾ:

ഡൂൺസ്

• സിവാലിക് നിരകളിലെ ഏറ്റവും വലിയ താഴ്വ‌ര :

ഡെറാഡൂൺ

• സിവാലിക് താഴ്വ‌രയിലെ പ്രധാന വൃക്ഷങ്ങൾ :

സാൽമരങ്ങൾ

• സിവാലിക് പ്രദേശത്ത് കാണപ്പെടുന്ന കൃഷിരീതി :

തട്ടുതട്ടായുള്ള കൃഷിരീതി


ഹിമാചൽ

• ഹിമാദ്രിക്കും സിവാലിക്കിനുമിടയിൽ സ്ഥിതി
ചെയ്യുന്ന ഉയരം കുറഞ്ഞ പർവ്വതനിര :

ഹിമാചൽ

• കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്നത്:

മസൂറി (ഉത്തരാഖണ്ഡ‌്)

• ഹിമാചലിൽ സ്ഥിതിചെയ്യുന്ന പ്രധാന വിനോ ദസഞ്ചാര കേന്ദ്രങ്ങൾ :

നൈനിറ്റാൾ, ഡാർജിലിംഗ്, സിംല, കുളു, ഗുൽമാർഗ്

• ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് : 

കുളു

• പൈൻ, ഓക്ക്, ദേവദാരു, ഫിർ എന്നീ മരങ്ങൾ കാണപ്പെടുന്നത് :

ഹിമാചലിൽ

• സഞ്ചാരികളുടെ സ്വർഗം എന്നറിപ്പെടുന്ന കാശ്മീർ താഴ്വര സ്ഥിതിചെയ്യുന്നത് :

ഹിമാചലിനും ഹിമാദ്രിക്കും ഇടയിൽ


ട്രാൻസ് ഹിമാലയം

• ജമ്മുകാശ്മീരിന്റെ്റെ വടക്കും, വടക്ക് കിഴക്കുമായി സ്ഥിതിചെയ്യുന്നത്:

ട്രാൻസ് ഹിമാലയം

• ട്രാൻസ് ഹിമാലയൻ നിരയിലെ പ്രധാന പർവതനിരകൾ :

കാരക്കോറം നിര, ലഡാക് നിര, സസ്കർനിര എന്നീ പർവ്വതങ്ങൾ സ്ഥിതിചെയ്യുന്നു.

• കാരക്കോറം പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :

മൗണ്ട് K2, (ഗോഡ്‌വിൻ ഓസ്റ്റിൻ)

• ഇന്ത്യയ്ക്കും തുർക്കിസ്ഥാനും ഇടയിൽ വാട്ടർഷെഡായി പ്രവർത്തിക്കുന്ന മലനിരകൾ:

കാരക്കോറം മലനിരകൾ


പാമീർ പർവ്വതനിര

• പാമീർ പർവ്വതനിര സ്ഥിതിചെയ്യുന്നത് :

താജിക്കിസ്ഥാൻ

• 'ലോകത്തിൻ്റെ മേൽക്കൂര' എന്നറിയപ്പെടുന്നത് : 

പാമീർ പർവ്വതനിര

» ശാഖകൾ : ഹിന്ദുക്കുഷ്, കുൻലുൻ പർവ്വതനിരകൾ

• പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങ ളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പ്രധാന പർവ്വതം :

ഹിന്ദുക്കുഷ് പർവ്വതം

• ഹിന്ദുക്കുഷ് പർവ്വതത്തിൽ സ്ഥിതിചെയ്യുന്ന പ്രധാന ചുരങ്ങൾ :

ഖൈബർ, ബോലൻ

• ടിബറ്റൻ പ്രദേശങ്ങളെ ചൈനയിൽ നിന്ന് വേർതിരിക്കുന്ന പർവ്വതം :

കുൻലുൻ

• പാമീറിൻ്റെ തെക്കുകിഴക്കൻ ശാഖ :

കാരക്കോറം പർവ്വതം

• കാരക്കോറം നിര സ്ഥിതിചെയ്യുന്നത് :

ജമ്മുകാശ്മീർ, ടിബറ്റ്


Tags

Post a Comment