ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ പ്രധാന സംഭവങ്ങൾ
ജാലിയൻ വാലാബാഗ് കൂട്ടക്കൊല
• ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം:
1919 ഏപ്രിൽ 13
• പഞ്ചാബിലെ ദേശീയ നേതാക്കളായിരുന്ന ഡോ.സത്യപാൽ, സെയ്‌ഫുദ്ദീൻ കിച്ചിലു എന്നിവരുടെ അറസ്റ്റിൽ പ്രതിഷേധിക്കാനായി അമൃത്സർ നഗരത്തിലെ ജാലിയൻ വാലാബാഗ് മൈതാനത്ത് സംഘടിച്ച ജനങ്ങളാണ് കൂട്ടക്കൊലയ്ക്കിരയായത്.
• ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടത്:
ലഫ്റ്റനന്റ് ഗവർണർ മൈക്കൽ ഒ. ഡയർ
• മൈക്കൾ ഒ ഡയറിനെ വധിച്ച കാരണത്താൽ ധീരദേശാഭിമാനിയായ ഉദ്ദം സിങ്ങിനെ തൂക്കിലേറ്റിയ വർഷം :
1940 ജൂലൈ 31
• ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് സൈനികരോട് ഉത്തരവിട്ട പട്ടാള ഉദ്യോഗസ്ഥൻ:
ബ്രിഗേഡിയർ ജനറൽ റജിനാൾഡ് ഡയർ
• ജാലിയൻവാലാബാഗ് സംഭവത്തിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ അംഗത്വം രാജിവച്ചത് :
സി. ശങ്കരൻനായർ
• ജാലിയൻവാലാബാഗ് സംഭവത്തിൽ പ്രതിഷേധിച്ച് 'കൈസർ - ഇ - ഹിന്ദ്' ബഹുമതി തിരിച്ചു നൽകിയവർ:
ഗാന്ധിജി, സരോജിനി നായിഡു
• ജാലിയൻവാലാബാഗ് സംഭവത്തെത്തുടർന്ന് ബ്രിട്ടൺ സമ്മാനിച്ച സർ പദവി തിരികെ നൽകിയത്:
രബീന്ദ്രനാഥ ടാഗോർ
• ജാലിയൻ വാലാബാഗ് സംഭവത്തെക്കുറിച്ചന്വേ ഷിക്കാൻ നിയോഗിച്ച കമ്മീഷൻ:
ഹണ്ടർ കമ്മീഷൻ
ഖിലാഫത്ത് പ്രസ്ഥാനം (1919)
• മുഹമ്മദലി, ഷൗക്കത്ത് അലി എന്നീ അലി സഹോദരന്മാരുടെ നേതൃത്വത്തിൽ ആരംഭിച്ച ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനം.
ഖിലാഫത്ത് പ്രസ്ഥാനം
• അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡൻ്റ് പദവി വഹിച്ച വ്യക്തി:
ഗാന്ധിജി
• ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ പശ്ചാത്തലത്തിലാണ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത്.
നിസ്സഹകരണ പ്രസ്ഥാനം (1920)
• ഗാന്ധിജി കോൺഗ്രസിനു നൽകിയ ആദ്യ സമരമുറ :
നിസ്സഹകരണ പ്രസ്ഥാനം
• ഗാന്ധിജിയുടെ നേതൃത്വത്തിൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ച സമ്മേളനം :
നാഗ്പൂർ സമ്മേളനം (1920)
• നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവന്ന സർവകലാശാലകൾ :
• അലിഗഡ്, ജാമിയ മിലിയ ഇസ്ലാമിയ, കാശി വിദ്യാപീഠ്, ഗുജറാത്ത് വിദ്യാപീഠ്, ബീഹാർ വിദ്യാപീഠ്
സ്വരാജ് പാർട്ടി (1923)
• ദേശബന്ധു ചിത്തരഞ്ജൻ ദാസ്, മോത്തിലാൽ നെഹ്റു എന്നിവർ കോൺഗ്രസ്സിൽ നിന്ന് രാജി വച്ച് മുൻകയ്യെടുത്ത് സ്ഥാപിച്ച പ്രസ്ഥാനം :
സ്വരാജ് പാർട്ടി (1923)
• ഇന്ത്യാക്കാരുടെ ന്യായമായ പല ആവശ്യങ്ങളും അവർ നിയമനിർമ്മാണ സഭകളിൽ ഉന്നയിച്ചു.
• പ്രവിശ്യകളിലെ ദ്വിഭരണത്തെപ്പറ്റി പഠിക്കാനുള്ള മുധിമാൻ കമ്മിറ്റിയുടെ രൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ചത്:
സ്വരാജ് പാർട്ടി
• ചൗരിചൗരാ സംഭവം നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി :
റീഡിംഗ് പ്രഭു
• 1921 നവംബറിൽ ഇംഗ്ലണ്ടിലെ വെയിൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിച്ചപ്പോൾ രാജ്യവ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
• കോൺഗ്രസ്സ് നിസ്സഹകരണ പരിപാടി കൂടുതൽ ഊർജ്ജസ്വലമാക്കാൻ തീരുമാനിച്ച് സമ്മേളനം :
1921-ലെ അഹമ്മദാബാദ് സമ്മേളനം
• ഗാന്ധിജി നിസ്സഹകരണം ആരംഭിക്കാൻ കാരണക്കാരനായ വ്യക്തി :
ഹെൻറി ഡേവിഡ് തോറോ
• 1922-ൽ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവയ്ക്കാനുണ്ടായ സംഭവം :
ചൗരിചൗരാ സംഭവം
• 1922 ഫെബ്രുവരി അഞ്ചിന് ഉത്തർപ്രദേശിലെ
ചൗരിചൗരായിൽ പ്രകടനം നടത്തുകയായിരുന്ന ജനക്കൂട്ടത്തിനുനേരെ പോലീസ് വെടിവച്ചതിൽ പ്രതിഷേധിച്ച് ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീ കൊളുത്തി. സ്റ്റേഷനിലുണ്ടായിരുന്ന 22 പോലീസുകാർ വെന്തുമരിച്ചു. ഇസംഭവമാണ് :
ചൗരിചൗരാ സംഭവം
ബർദോളി സത്യാഗ്രഹം
• ബർദോളി സത്യാഗ്രഹം നടന്നത് :
ഗുജറാത്ത് (1928)
• ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് :
സർദാർ വല്ലഭ്ഭായ്പട്ടേൽ
• ബർദോളി ഗാന്ധി എന്നറിയപ്പെടുന്നത്
സർദാർ വല്ലഭായ് പട്ടേൽ
• സർദാർ വല്ലഭ്ഭായ് പട്ടേൽ ബർദോളി സത്യഗ്രഹത്തിന് നൽകിയ നേതൃത്വത്തെ അനുസ്മരിച്ച് അദ്ദേഹത്തെ സർദാർ എന്നു വിളിച്ചത് :
ഗാന്ധിജി
• ബർദോളി സത്യാഗ്രഹത്തിനു കാരണം:
ബ്രിട്ടീഷുകാർ മുപ്പതു ശതമാനം നികുതി വർദ്ധിപ്പിച്ചതും ഗുജറാത്തിലുണ്ടായ ക്ഷാമവും

Post a Comment