Indian National Congress 2
ഇന്ത്യൻ നാഷണൽ കോൺഗ്രസ് വനിതാ പ്രസിഡന്റുമാർ:
• ആദ്യ വനിതാ പ്രസിഡന്റ്:
ആനി ബസന്റ് (1917)
• ആദ്യ ഇന്ത്യൻ വനിതാ പ്രസിഡന്റ്:
സരോജിനി നായിഡു (1925)
• പ്രസിഡന്റായ മൂന്നാമത്തെ വനിത:
നെല്ലിസെൻ ഗുപ്ത (1933)
• സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ പ്രസിഡന്റ്:
ഇന്ദിരാഗാന്ധി
• സ്വാതന്ത്ര്യാനന്തരം ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രസിഡന്റായ വനിത:
സോണിയാഗാന്ധി
മുസ്ലീം ലീഗ് രൂപീകരണം (1906)
• മുസ്ലീം ലീഗ് രൂപം കൊണ്ടത്:
ധാക്ക (ബംഗ്ലാദേശിന്റെ തലസ്ഥാനം)
• മുസ്ലീം ലീഗ് രൂപീകരണത്തിന് നേതൃത്വം നൽകിയവർ:
ആഗാഖാൻ, നവാബ് സലിമുള്ള, നവാബ് മൊഹ്സിൻ ഉൾമുൾക്ക്
• മുസ്ലീങ്ങൾക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തിയ ഭരണ പരിഷ്കാരം:
മിന്റോ-മോർലി ഭരണപരിഷ്കാരം (1909)
• പാകിസ്ഥാൻ എന്ന ആശയത്തിന്റെ പിതാവ്:
മുഹമ്മദ് ഇക്ബാൽ
• 'സാരെ ജഹാം സെ അച്ഛാ' എന്ന ദേശഭക്തി ഗാനം രചിച്ചത്:
മുഹമ്മദ് ഇക്ബാൽ
• പ്രത്യേക പ്രവിശ്യ എന്ന വാദം ഉന്നയിച്ച മുസ്ലീംലീഗ് സമ്മേളനം:
1930-ലെ അലഹബാദ് സമ്മേളനം
• മുഹമ്മദ് അലി ജിന്ന 'ടൂ നേഷൻ തിയറി' കൊണ്ടുവന്ന സമ്മേളനം:
ലാഹോർ സമ്മേളനം (1940)
ബംഗാൾ വിഭജനം (1905)
• ബംഗാൾ വിഭജനം നടത്തിയത്:
കഴ്സൺ പ്രഭു
• ബംഗാൾ വിഭജനം കൊണ്ട് ലക്ഷ്യമിട്ടത്:
മതത്തിൻ്റെ പേരിൽ ജനങ്ങളെ തമ്മിൽ അകറ്റി ദേശീയ പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുക.
• ബംഗാൾ വിഭജനത്തിനെതിരെ കോൺഗ്രസ് ആരംഭിച്ച രണ്ടു പ്രസ്ഥാനങ്ങൾ:
സ്വരാജ്, സ്വദേശി (1905)
• സ്വരാജ്-സ്വദേശി പ്രസ്ഥാനങ്ങൾ ലക്ഷ്യം വച്ചിരുന്നത്:
വിദേശവസ്തുക്കളെ ബഹിഷ്കരിക്കുകയും സ്വദേശി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
• ബംഗാൾ വിഭജനം റദ്ദുചെയ്തത് (1911):
ഹാർഡിഞ്ച് പ്രഭു രണ്ടാമൻ
• ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിൻ്റെ ശക്തമായ ഒരു ഉദാഹരണം:
ബംഗാൾ വിഭജനം
സൂററ്റ് വിഭജനം (1907)
• കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും രണ്ടായി വിഭജിച്ച സമ്മേളനം:
1907-ലെ സൂററ്റ് സമ്മേളനം
• സൂററ്റ് വിഭജനം നടക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ:
റാഷ് ബിഹാരി ഘോഷ്
• മിതവാദികൾക്ക് നേതൃത്വം നൽകിയത്:
ഗോപാലകൃഷ്ണ ഗോഖലെ
• മിതവാദികൾ:
ദാദാഭായ് നവറോജി, ഫിറോസ്‌ഷാ മേത്ത, ബദറുദ്ദീൻ തിയാബ്‌ജി, സുരേന്ദ്രനാഥ ബാനർജി.
തീവ്രവാദ വിഭാഗത്തിന് നേതൃത്വം നൽകിയവർ:
ലാലാ ലജ്‌പത് റായ്, വിപിൻ ചന്ദ്രപാൽ, ബാലഗംഗാധര തിലക് (ലാൽ, പാൽ, ബാൽ).
ഹോം റൂൾ പ്രസ്ഥാനം (1916)
• ഏത് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ നിന്നാണ് ഹോംറൂൾ (സ്വയംഭരണം നടത്തുക) എന്ന പദം ഇന്ത്യ സ്വീകരിച്ചത്:
അയർലണ്ട്
• 1916-ൽ രണ്ട് ഹോംറൂൾ ലീഗുകൾ സ്ഥാപിച്ചു.
• പൂനെ കേന്ദ്രമാക്കി 1916 ഏപ്രിലിൽ ഹോംറൂൾ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്:
ബാലഗംഗാധര തിലക്
• 1916 സെപ്റ്റംബറിൽ അഡയാർ (മദ്രാസ്) കേന്ദ്രമാക്കി മറ്റൊരു ഹോംറൂൾ ലീഗ് സ്ഥാപിച്ചത്:
ആനി ബസന്റ്
• പിൽക്കാലത്ത് രണ്ട് ഹോംറൂൾ പ്രസ്ഥാനങ്ങളും ഒരുമിച്ചു പ്രവർത്തിച്ചു.
• ഹോംറൂൾ പ്രസ്ഥാനത്തിന് കരുത്ത് പകർന്ന ആനി ബസന്റിന്റെ പത്രങ്ങൾ:
ന്യൂ ഇന്ത്യ, കോമൺവീൽ
ലഖ്‌നൗ ഉടമ്പടി (1916)
• തീവ്രവാദികളും മിതവാദികളും ഒന്നിച്ച സമ്മേളനം:
ലഖ്‌നൗ സമ്മേളനം (1916)
• ലഖ്‌നൗ സമ്മേളനത്തിലെ അധ്യക്ഷൻ:
എ.സി. മജുംദാർ
• ഗാന്ധിജി, നെഹ്‌റു എന്നിവർ ആദ്യമായി കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം:
ലഖ്‌നൗ സമ്മേളനം
• കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ 1916-ൽ ഒപ്പുവച്ച ഉടമ്പടി:
ലഖ്‌നൗ ഉടമ്പടി

Post a Comment