Indian National Congress
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ.എൻ.സി.)
• ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപി ക്കപ്പെട്ട വർഷം :
1885 ഡിസംബർ 28
• ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ചത് :
ദാദാഭായ് നവറോജി
• ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത് :
ഗോകുൽദാസ് സംസ്‌കൃത കോളേജ് (മുംബൈ) (72 പ്രതിനിധികൾ പങ്കെടുത്തു)
• ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് :
ഡബ്ല്യൂ.സി, ബാനർജി
• ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ മുസ്ലീം പ്രസിഡന്റ് :
ബദറുദ്ദീൻ തിയാബ്ജി (1887)
• ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേ ളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി :
ജി.പി. പിള്ള
• ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപ കൻ :
എ.ഒ. ഹ്യൂം (അലൻ ഒക്ടോവിയൻ ഹ്യൂം)
----------------------------------------------------------------------------------------
ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്
• ഇന്ത്യൻ പതാക സർവ്വ ദേശീയ വേദിയിൽ ആദ്യമായി ഉയർത്തിയത്: മാഡം ഭിക്കാജി കാമ (1907 ഓഗസ്റ്റ് 18 ന് ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ)
• ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്:
മാഡം ഭിക്കാജികാമ
-----------------------------------------------------------------------------------------
• ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇംഗ്ലീഷുകാരനായ ആദ്യ പ്രസിഡന്റ്:
ജോർജ് യൂൾ (1888)
• ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം:
1901-ലെ കൽക്കട്ട സമ്മേളനം
• നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം:
1912-ലെ ബങ്കിപ്പൂർ സമ്മേളനം
• ഹിന്ദി ഔദ്യോഗിക ഭാഷയാക്കിയ സമ്മേളനം:
1925-ലെ കാൺപൂർ സമ്മേളനം
• കോൺഗ്രസിൻ്റെ ആദ്യ മലയാളി പ്രസിഡന്റ്:
ചേറ്റൂർ ശങ്കരൻനായർ (1897 അമരാവതി സമ്മേളനം)
• കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ്:
ആനി ബസന്റ് (1917)
• കോൺഗ്രസിൻ്റെ ആദ്യ ഇന്ത്യൻ വനിതാ പ്രസിഡന്റ്:
സരോജിനി നായിഡു (1925)
• ആദ്യ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത്:
ജി. സുബ്രഹ്മണ്യ അയ്യർ
• തെക്കേ ഇന്ത്യയിലെ 'വന്ദ്യവയോധികൻ' എന്നറിയപ്പെടുന്ന വ്യക്തി:
ജി. സുബ്രഹ്മണ്യ അയ്യർ
• ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡന്റായ സമ്മേളനം:
ബൽഗാം സമ്മേളനം (1924)
• രണ്ടാം കോൺഗ്രസ് സമ്മേളനം നടന്നത്:
കൊൽക്കത്ത (1886)
• രണ്ടാം കോൺഗ്രസ് സമ്മേളനത്തിന്റെ പ്രസിഡന്റ്:
ദാദാഭായ് നവറോജി
• ദാദാഭായ് നവറോജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ കോൺഗ്രസ് സമ്മേളനം നടന്നത്:
1906
• ബ്രിട്ടീഷ് സാമ്രാജ്യത്തിനകത്ത് സ്വരാജ് അഥവാ സ്വയം ഭരണാവകാശമുള്ള ഗവൺമെൻ്റ് സ്ഥാപിക്കുക എന്നതാണ് കോൺഗ്രസിൻ്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച സമ്മേളനം:
കൊൽക്കത്ത സമ്മേളനം (1906)
• ആദ്യമായി കോൺഗ്രസ് വന്ദേമാതരം ആലപിച്ച സമ്മേളനം:
1896-ലെ കൊൽക്കത്ത സമ്മേളനം (പ്രസിഡന്റ്: റഹ്മത്തുള്ള എം സയാനി)
• വന്ദേമാതരം രചിച്ചത്:
ബങ്കിം ചന്ദ്രചാറ്റർജി
• ദേശീയ ഗാനം ആദ്യമായി ആലപിച്ച സമ്മേളനം:
കൊൽക്കത്ത സമ്മേളനം (1911)
• 1911-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചത്:
ബി.എൻ. ധാർ
• വന്ദേമാതരം ഇന്ത്യയുടെ ദേശീയ ഗീതമായി അംഗീകരിച്ചത്:
1950 ജനുവരി 24
• തുടർച്ചയായി രണ്ട് സമ്മേളനത്തിൽ അധ്യക്ഷനായ ആദ്യ വ്യക്തി:
സുഭാഷ് ചന്ദ്രബോസ് (ഹരിപുര 1938, ത്രിപുരി 1939)
• കോൺഗ്രസ് പ്രസിഡന്റായ ആദ്യ ദക്ഷിണേന്ത്യക്കാരൻ:
പി. അനന്തചാർലു (1891 നാഗ്പൂർ സമ്മേളനം)
• ഖാദി, ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോമായ വർഷം:
1921
• രണ്ട് പ്രാവശ്യം INCയുടെ പ്രസിഡന്റായ വിദേശി:
സർ വില്യം വേഡർ ബേൺ (1889, 1910)
• സ്വാതന്ത്ര്യത്തിന് മുമ്പ് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായിരുന്നത്:
മൗലാന അബ്ദുൾ കലാം ആസാദ്
• കാൺപൂർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് (1925):
സരോജിനി നായിഡു
• ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോഴുള്ള കോൺഗ്രസ് പ്രസിഡന്റ്:
ജെ.ബി. കൃപലാനി
• കോൺഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത്:
ജെ.ബി. കൃപലാനി
• സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കോൺഗ്രസ് പ്രസിഡന്റ്:
പട്ടാഭി സീതാരാമയ്യ
• പട്ടാഭി സീതാരാമയ്യയുടെ പ്രധാന കൃതി:
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം
.jpg)
Post a Comment