സൈമൺ കമ്മീഷൻ
സൈമൺ കമ്മീഷൻ
• മൊണ്ടേഗു - ചെംസ്ഫോർഡ് ആക്ടനുസരിച്ച് നടപ്പിലാക്കിയ ഇന്ത്യയിലെ ഭരണ പരിഷ്കാരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിയോഗിച്ച കമ്മീഷൻ (1927)
സൈമൺ കമ്മീഷൻ
• സൈമൺ കമ്മീഷൻ ചെയർമാൻ :
സർ ജോൺ സൈമൺ
• കമ്മീഷനിൽ ഉണ്ടായിരുന്ന അംഗങ്ങൾ:
7
• കമ്മീഷൻ അംഗങ്ങളിൽ മുഴുവൻപേരും ഇംഗ്ലീഷുകാരായിരുന്നു. അതിനാൽ ഇന്ത്യൻ ജനത സൈമൺ കമ്മീഷൻ ബഹിഷ്കരിച്ചു.
• മുംബൈയിലെത്തിയ (1928) സൈമൺ കമ്മീഷനെതിരെ 'സൈമൺ ഗോ ബാക്ക്' എന്ന മുദ്രാവാക്യം മുഴക്കി ഇന്ത്യൻ ജനത പ്രതിഷേധിച്ചു.
• സൈമൺ കമ്മീഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യയിലെ വൈസ്രോയി :
ഇർവിൻ പ്രഭു
• ലാഹോറിൽ സൈമൺ കമ്മീഷനെതിരെ നടത്തിയ പ്രകടനങ്ങൾക്ക് നേതൃത്വം നൽകിയത് :
ലാലാ ലജ്പത് റായ്
• പ്രകടനത്തിനുനേരെ പോലീസ് ശക്തമായ ലാത്തിച്ചാർജ്ജ് നടത്തി. ഇതിൽ പരുക്കേറ്റതിനാണ് ലാലാ ലജ്പത് റായ് മരണമടയാൻ കാരണം.
• ലാലാ ലജ്പത് റായിയെ ക്രൂരമായി ഉപദ്രവിച്ച സാണ്ടേഴ്സ് എന്ന ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനെ പിന്നീട് വെടിവെച്ചു കൊന്നത് :
ഭഗത്സിംഗ്
• സാൻഡേഴ്സിനെ വധിച്ച കാരണത്താൽ ഭഗത്സിംഗ് തൂക്കിലേറ്റപ്പെട്ട വർഷം :
1931 മാർച്ച് 31
• സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത് :
1930-ൽ
• സൈമൺ കമ്മീഷന്റെ പല ശുപാർശകളും 1935-ലെ ഇന്ത്യ ഗവൺമെന്റ് നിയമത്തിൽ പ്രാബല്യത്തിൽ മാറ്റി.
ഗാന്ധിജിയും സമരങ്ങളും
• ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം :
ചമ്പാരൻ സത്യാഗ്രഹം (1917)
• നീലo തോട്ടങ്ങളിൽ കർഷകർക്കെതിരെയുള്ള പാശ്ചാത്യരുടെ ചൂഷണത്തിനെതിരെ നടന്ന പ്രക്ഷോഭം :
ചമ്പാരൻ സത്യാഗ്രഹം
• ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ നിരാഹാര സമരം :
അഹമ്മദാബാദ് മിൽ സമരം
• അഹമ്മദാബാദിലെ മിൽ ഉടമകളും തൊഴിലാളികളും തമ്മിൽ നടന്ന സമരം :
അഹമ്മദാബാദ് മിൽ സമരം (1918)
• ഖേദാ സത്യാഗ്രഹത്തിന് (1918) നേതൃത്വം നൽകിയവർ :
ഗാന്ധിജി, സർദാർ വല്ലഭായ് പട്ടേൽ
• ഗുജറാത്തിലെ കർഷകർക്ക് വരൾച്ചയെ തുടർന്ന നികുതിയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭം :
ഖേദാ സത്യാഗ്രഹം

Post a Comment