തീരപ്രദേശങ്ങൾ
തീരപ്രദേശങ്ങൾ
• ഇന്ത്യയിലെ 2 തീര സമതലങ്ങൾ:
• പശ്ചിമതീരസമതലം (Western Coastal Plains)
• പൂർവ്വതീരസമതലം (Eastern Coastal Plains)
• ഇന്ത്യയുടെ തീരദേശം വ്യാപിച്ചു കിടക്കുന്നത്:
ഗുജറാത്തിലെ റാൻ - ഓഫ് കച്ച് മുതൽ ഗംഗാ ബ്രഹ്മപുത്ര ഡെൽറ്റാ വരെ.
പശ്ചിമതീരം (പടിഞ്ഞാറൻ തീരസമതലം)
• ഗുജറാത്തിലെ റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെയുള്ള അറബിക്കടലിന്റെ തീരം:
പശ്ചിമതീരം
• തെക്ക് പടിഞ്ഞാറൻ മൺസൂണിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന ഇന്ത്യൻ ഭൂപ്രദേശം:
പശ്ചിമതീരം
• പശ്ചിമ തീരസമതലത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നു:
1. ഗുജറാത്ത് തീരം (ഗുജറാത്തിന്റെ തീരപ്രദേശം)
2. കൊങ്കൺ തീരം (ഗോവ മുതൽ ഗുജറാത്ത് വരെ)
3. മലബാർ തീരം (കന്യാകുമാരി മുതൽ ഗോവ വരെയുള്ള സമതലം)
• ഉൾനാടൻ ജലാശയങ്ങളായ കായലുകളാൽ സമൃദ്ധമായ തീരം:
മലബാർ തീരം
• ഗുജറാത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ലവണത്വമുള്ള ചതുപ്പ് നിലങ്ങൾ:
റാൻ ഓഫ് കച്ച്
• റാൻ ഓഫ് കച്ചിന്റെ രണ്ട് വിഭാഗങ്ങൾ:
ഗ്രേറ്റ് റാൻ, ലിറ്റിൽ റാൻ
പൂർവ്വതീരം (കിഴക്കൻ തീരസമതലം)
• കന്യാകുമാരി മുതൽ ഗംഗാതടം വരെയുള്ള ബംഗാൾ ഉൾക്കടൽ തീരം:
പൂർവ്വതീരം
• പൂർവ്വതീരത്തുള്ള കായലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽ ശൃംഖല:
ബക്കിങ്ങ്ഹാം കനാൽ
• പൂർവ്വതീരത്തിന്റെ സ്ഥാനം:
പൂർവ്വഘട്ടത്തിനും ബംഗാൾ ഉൾക്കടലിനുമിടയിൽ
• തമിഴ്‌നാട് തീരവും ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരപ്രദേശവും ഭാഗമായിട്ടുള്ള കിഴക്കൻ തീരസമതലങ്ങൾ:
കോറമാണ്ടൽതീരം
• ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരവും ഒഡീഷയുടെ തീരവും പശ്ചിമ ബംഗാൾ തീരപ്രദേശവും ചേർന്നതാണ്:
വടക്കൻ സർക്കാർസ്
• വടക്ക് കിഴക്കൻ മൺസൂണിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന ഇന്ത്യൻ ഭൂപ്രദേശം:
പൂർവ്വതീരം
• പൂർവ്വതീര സമതലത്തിൽ സ്ഥിതി ചെയ്യുന്ന തടാകം:
ചിൽകാ തടാകം (ഒഡീഷ)
• പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള ഭാഗം:
കാർഡമം കുന്നുകൾ
ഥാർ മരുഭൂമി (Thar Desert)
• ഉത്തരമഹാസമതലത്തിന്റെ തെക്ക്-പടിഞ്ഞാറു ഭാഗം:
ഥാർ മരുഭൂമി (ഗ്രേറ്റ് ഇന്ത്യൻ ഡെസർട്ട്)
• രാജസ്ഥാൻ സംസ്ഥാനത്തിന്റെ പടിഞ്ഞാറ് മേഖല,
ഹരിയാന, ഗുജറാത്ത്, പാകിസ്ഥാൻ, പഞ്ചാബ്, സിൻഡ് എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഭാഗം:
ഥാർ മരുഭൂമി
• ഥാർ മരുഭൂമിയുടെ പ്രധാനഭാഗങ്ങൾ:
യഥാർത്ഥ മരുപ്രദേശം (മരുസ്ഥലി), അർധ മരുഭൂമി (ബാഗർ)
------------------------------------------------
Rank Maker
• ഇന്ത്യയുടെ തെക്ക്‌ഭാഗത്തുള്ള ദ്വീപ് രാഷ്ട്രം :
ശ്രീലങ്ക
• ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയിൽ സ്ഥിതി ചെയ്യുന്ന വലിയ ദ്വീപ് :
രാമേശ്വരം
------------------------------------------------
• ഥാർ മരുഭൂമിയിൽ വളരുന്ന ചെടികൾ :
കള്ളിച്ചെടികൾ, യുഫോർബിയ
• പല തരത്തിലുള്ള മണൽ കൂനകളും (sand dunes) ഉപ്പ് തടാകങ്ങളുമിവിടെ കാണപ്പെടുന്നു.
• ഇന്ത്യയുടെ ആണവ പരീക്ഷണ കേന്ദ്രമായ പൊഖ്റാൻ സ്ഥിതിചെയ്യുന്നത് :
ഥാർ മരുഭൂമിയിൽ
• ഥാർ മരുഭൂമിയുടെ കിഴക്കേ അറ്റത്തുള്ള ലവണ തടാകങ്ങൾ :
സംഭാർ തടാകം, ദ്വിസ്വാന തടാകം
• ഥാർ മരുഭൂമിയുടെ പാകിസ്ഥാനിലുള്ള ഭാഗം അറിയപ്പെടുന്നത് :
ചോലിസ്ഥാൻ മരുഭൂമി

Post a Comment