Kings of Travancore 3
ആയില്യം തിരുനാൾ ഗൗരിലക്ഷ്‌മിഭായി
(ഭരണകാലം : 1810-1815)
• തിരുവിതാംകൂറിലെ ആദ്യ വനിതാ ഭരണാധികാരി
ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ഭായി
ഗൗരി ലക്ഷ്മി ഭായിയുടെ ഭരണ നേട്ടങ്ങൾ
• അടിമക്കച്ചവടം നിർത്തലാക്കി (1812)
• സെക്രട്ടേറിയറ്റ് സമ്പ്രദായം നടപ്പിലാക്കി
• ജന്മിമാർക്ക് പട്ടയം നൽകുന്ന രീതി ആരംഭിച്ചു
• ബ്രിട്ടീഷ് ഇന്ത്യൻ മാതൃകയിലുള്ള ഭരണസംവിധാനം തിരുവിതാംകൂറിൽ തുടങ്ങി
• തിരുവിതാംകൂറിൽ പാശ്ചാത്യ രീതിയിലുള്ള ചികിത്സാ സമ്പ്രദായം ആരംഭിച്ചു
• തിരുവിതാംകൂറിൽ വാക്‌സിനേഷനും അലോപ്പതി ചികിത്സയും ആരംഭിച്ചു
• നീതിന്യായ അധികാരങ്ങൾ തഹസീൽദാരിൽ നിന്നും നീക്കം ചെയ്ത് നികുതി പിരിവ് മാത്രം അധികാരപ്പെടുത്തി
• തിരുവിതാംകൂറിൽ പോലീസ് സേന വിപുലീകരിച്ചു
• പുതിയ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു
• ജില്ലാകോടതികൾ സ്ഥാപിച്ചു (പത്മനാഭപുരം, മാവേലിക്കര, തിരുവനന്തപുരം, വൈക്കം, ആലുവ)
• പെൻഷൻ സമ്പ്രദായം ഏർപ്പെടുത്തി
• ഊഴിയവേല നിർത്തൽ ചെയ്‌ത ഭരണാധികാരി: ഗൗരി ലക്ഷ്മി ഭായി
• സർക്കാർ സർവീസിൽ ശമ്പളം ഇല്ലാതെ ഒരു നിശ്ചിത കാലം സേവനം ചെയ്യണമെന്ന വ്യവസ്ഥയാണ് ഊഴിയവേല
• ഏറ്റവും കുറച്ച് കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി:
ഗൗരി ലക്ഷ്‌മിഭായി (5 വർഷം)
• ദേവസ്വം (ക്ഷേത്രങ്ങളുടെ) ഭരണം സർക്കാർ ഏറ്റെടുത്തത്:
1811 സെപ്‌തംബർ
_____________
• ഗൗരി ലക്ഷ്‌മിഭായിയുടെ കാലത്തെ ദിവാൻ:
കേണൽ മൺറോ
• തിരുവിതാംകൂറിലെ ആദ്യ റസിഡന്റ് ദിവാൻ, ആദ്യ യൂറോപ്യൻ ദിവാൻ:
കേണൽ മൺറോ
• ചട്ടവരിയോലകൾ എന്ന നിയമസംഹിത തയ്യാറാക്കിയത്:
കേണൽ മൺറോ
• തിരുവിതാംകൂറിലും കൊച്ചിയിലും ദിവാനായിരുന്ന ബ്രിട്ടീഷുകാരൻ:
കേണൽ മൺറോ
• തിരുവിതാംകൂറിൽ ഓഡിറ്റ് ആൻഡ് അക്കൗണ്ട് സമ്പ്രദായം ആരംഭിച്ചത്:
കേണൽ മൺറോ
________________
ഗൗരിപാർവ്വതീ ഭായി (റീജന്റ്)
ഭരണകാലം : 1815-1829
• തിരുവിതാംകൂറിൽ റീജന്റ് ആയി ഭരണം നടത്തിയ ആദ്യ ഭരണാധികാരി:
ഗൗരിപാർവ്വതീ ഭായി
• തിരുവിതാംകൂറിലെ താണ ജാതിയിൽപ്പെട്ടവർക്ക് സ്വർണ്ണത്തിലും വെള്ളിയിലും ആഭരണങ്ങൾ അണിയാനുള്ള അധികാരം നൽകിയ ഭരണാധികാരി:
ഗൗരിപാർവ്വതീ ഭായി
• ഗൗരിപാർവ്വതീ ഭായിയുടെ ഭരണ നേട്ടങ്ങൾ:
• കയറ്റുമതി, ഇറക്കുമതി നികുതി നിർത്തലാക്കി
• പുതിയ നാണയ സമ്പ്രദായം ഏർപ്പെടുത്തിയത്:
ഗൗരിപാർവ്വതീ ഭായി
• തിരുവിതാംകൂർ രിൽ എല്ലാവർക്കും വീട് ഓടുമേയാൻ അനുവാദം നൽകിയ ഭരണാധികാരി:
ഗൗരിപാർവ്വതീ ഭായി
• ആധാര രജിസ്ട്രേഷനുകളിൽ സ്റ്റാമ്പ് സമ്പ്രദായം ഏർപ്പെടുത്തിയ ഭരണാധികാരി:
ഗൗരിപാർവ്വതീ ഭായി
• ആലപ്പുഴയിലും കോട്ടയത്തും പെൺ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചത്:
ഗൗരിപാർവ്വതീ ഭായി
• 1817-ൽ വിദ്യാഭ്യാസം ഗവൺമെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ചത്:
ഗൗരിപാർവ്വതീ ഭായി
• ലണ്ടൻ മിഷൻ സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്:
റാണി ഗൗരിപാർവ്വതീ ഭായിയുടെ കാലത്ത്
• വേളിക്കായലും കഠിനംകുളം കായലും തമ്മിൽ ബന്ധിപ്പിക്കുന്ന പാർവതീ പുത്തനാർ തോട് നിർമിച്ച ഭരണാധികാരി:
റാണി ഗൗരിപാർവ്വതീ ഭായി
സ്വാതിതിരുനാൾ രാമവർമ്മ
(ഭരണകാലം : 1829 - 1847)
• ആധുനിക തിരുവിതാംകൂറിന്റെ സുവർണ്ണകാലം എന്നറിയപ്പെട്ടിരുന്നത്:
സ്വാതിതിരുനാളിന്റെ ഭരണകാലം
• സ്വാതിതിരുനാളിന്റെ വിശേഷണങ്ങൾ: ഗർഭശ്രീമാൻ, ദക്ഷിണഭോജൻ
• സംഗീതജ്ഞരിലെ രാജാവ്, രാജാക്കന്മാരിലെ സംഗീതജ്ഞൻ എന്നറിയപ്പെടുന്നത്:
സ്വാതിതിരുനാൾ
• കര്‍ണാടക സംഗീതത്തിലും വീണ വായനയിലും വൈദഗ്‌ധ്യമുണ്ടായിരുന്ന തിരുവിതാംകൂര്‍ രാജാവ്:
സ്വാതിതിരുനാള്‍
• സ്വാതിതിരുനാളിന്റെ ആസ്ഥാനം കവി:
ഇരയിമ്മൻ തമ്പി
• "ഓമനത്തിങ്കൾ കിടാവോ..." എന്ന താരാട്ടുപാട്ടിന്റെ കർത്താവ്:
ഇരയിമ്മൻ തമ്പി
• സ്വാതിതിരുനാളിന്റെ ആട്ടക്കഥകൾ:
ഉത്തരാസ്വയംവരം, ദക്ഷയാഗം, കീചകവധം
• സ്വാതിതിരുനാളിന്റെ പ്രശസ്ത കൃതികൾ:
ഭക്തിമഞ്ജരി, ഉത്സവപ്രബന്ധം, ശ്രീപത്മനാഭശതകം, സ്യാനനൂപുരവർണപ്രബന്ധം
• സ്വാതിതിരുനാളിന്റെ കാലത്ത് ശക്തി പ്രാപിച്ച നൃത്തരൂപം:
മോഹിനിയാട്ടം
• മോഹിനിയാട്ടത്തിൽ വർണ്ണം, പദം, തില്ലാന എന്നിവ കൊണ്ടുവന്നത്:
സ്വാതിതിരുനാൾ
• സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ തിരുവിതാംകൂർ രാജാവ്:
സ്വാതിതിരുനാൾ
• നായർ ബ്രിഗേഡിയർ രൂപീകരിച്ച തിരുവിതാംകൂർ രാജാവ്:
സ്വാതിതിരുനാൾ
സ്വാതിതിരുനാളിൻ്റെ ഭരണ നേട്ടങ്ങൾ
» 'ശുചീന്ദ്രം കൈമുക്കൽ' നിർത്തലാക്കി
" തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു.
" മുൻസിഫ് കോടതികൾ സ്ഥാപിച്ച് നീതി ന്യായ ഭരണം പരിഷ്കരിച്ചു.
» തലസ്ഥാന നഗരിയിൽ ധർമ്മാശുപത്രി സ്ഥാപിച്ചു (തൈക്കാട്)
» ജലസേചന കാര്യങ്ങൾ നോക്കാൻ ഒരു ജലസേചന വകുപ്പും മരാമത്ത് വകുപ്പും ഏർപ്പെടുത്തി.
» 165 തരം ചെറുകിട ചുങ്കങ്ങൾ നിർത്ത ലാക്കി വാണിജ്യത്തെ പ്രോൽസാഹിപ്പിച്ചു.
" മലയാളഭാഷയുടെ ആധുനിക ലിപി 1837-ലെ വിളംബരം വഴി തിരുവിതാംകൂ റിൽ നടപ്പിലാക്കി.
" ഹജൂർ കച്ചേരി കൊല്ലത്തുനിന്ന് തിരുവനന്ത പുരത്തേക്ക് മാറ്റി
• തിരുവിതാംകൂറിൽ വാനനിരീക്ഷണകേന്ദ്രം ആരംഭിച്ചു (1836).
____________
ഇന്ത്യയിലെ ആദ്യ സെൻസസ്
• തിരുവിതാംകൂറിൽ ആദ്യ സെൻസസ് (ഇന്ത്യയിൽ ആദ്യം) നടന്നത് (1836) സ്വാതിതിരുനാളിന്റെ കാലത്ത്
• തിരുവിതാംകൂറിൽ ആദ്യ ക്രമീകൃത സെൻസസ് നടന്നത്:
ആയില്യം തിരുനാളിൻ്റെ കാലത്ത് (1875)
______________
• മൃഗശാല, പബ്ലിക് ലൈബ്രറി, ഗവൺമെന്റ്റ് പ്രസ്സ്, കുതിരമാളിക എന്നിവ സ്ഥാപിച്ചത്:
സ്വാതിതിരുനാൾ
• തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് :
സ്വാതിതിരുനാൾ (1834)
• 1836 മുതൽ ഇത് രാജാസ് പ്രീ സ്‌കൂൾ ആയി മാറി
• 1866-ൽ രാജാസ് പ്രീ സ്‌കൂൾ യൂണിവേഴ്സിറ്റി കോളേജ് ആയി മാറി

Post a Comment