Kings of Travancore 2
കാർത്തികതിരുനാൾ ധർമ്മരാജ
• തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ്:
കാർത്തികതിരുനാൾ ധർമ്മരാജ (40 വർഷം)
• തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റി സ്ഥാപിച്ച ഭരണാധികാരി:
കാർത്തികതിരുനാൾ ധർമ്മരാജ
• 'ധർമ്മരാജാ', 'കിഴവൻ രാജാവ്' എന്നിങ്ങനെ അറിയപ്പെട്ടിരുന്നത്:
കാർത്തികതിരുനാൾ ധർമ്മരാജ
• തൃപ്പാപ്പൂർ മൂപ്പൻ, ചിറവായൂർ മൂപ്പൻ എന്നീ പേരുകളിൽ അറിയപ്പെട്ട രാജാവ്:
കാർത്തികതിരുനാൾ ധർമ്മരാജ
• ധർമ്മരാജയുടെ കൊട്ടാരത്തിലെ കവികൾ:
കുഞ്ചൻ നമ്പ്യാർ, ഉണ്ണായിവാര്യർ
--------------------------------------------------------------------------------------
രാജാകേശവദാസ്
• തിരുവിതാംകൂറിലെ ആദ്യ ദിവാൻ:
രാജാകേശവദാസ് (കേശവപിള്ള)
• വലിയ ദിവാൻജി എന്നറിയപ്പെട്ടത്:
രാജാകേശവദാസ്
• തിരുവനന്തപുരത്തെ ചാല കമ്പോളം, ആലപ്പുഴ പട്ടണം എന്നിവ പണികഴിപ്പിച്ചത്:
രാജാകേശവദാസ്
• പത്മനാഭസ്വാമി ക്ഷേത്രഗോപുരത്തിന്റെ നിർമാണം പൂർത്തിയാക്കിയ ദിവാൻ:
രാജാകേശവദാസ്
• സപ്തസ്വരങ്ങളോടുകൂടിയ കുലശേഖര മണ്ഡപം ഇക്കാലത്താണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിർമിച്ചത്
• കേശവദാസിന് "രാജ" എന്ന പദവി നൽകിയത്:
ഗവർണർ ജനറൽ മോണിംഗ്‌ടൺ
---------------------------------------------------------------------------------
• ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ്:
കാർത്തിക തിരുനാൾ ധർമ്മരാജ
• ധർമ്മരാജാ രചിച്ച ആട്ടക്കഥകൾ:
കല്യാണസൗഗന്ധികം, ബകവധം, പാഞ്ചാലിസ്വയംവരം, രാജസൂയം, സുഭദ്രാഹരണം, നരകാസുരവധം, ഗന്ധർവ്വവിജയം
• ഭരതമുനിയുടെ നാട്യശാസ്ത്രത്തെ ആധാരമാക്കി കാർത്തിക തിരുനാൾ രചിച്ച കൃതി:
ബാലരാമഭരതം
• നെടുംകോട്ട (ആലുവ) പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്:
കാർത്തിക തിരുനാൾ ധർമ്മരാജ
• ധർമ്മരാജയുടെ പ്രധാന മന്ത്രിമാർ:
രാജാകേശവദാസ്, അയ്യപ്പൻ മാർത്താണ്ഡൻ പിള്ള
• 1762-ൽ കൊച്ചിയും തിരുവിതാംകൂറുമായി ഉണ്ടാക്കിയ സഖ്യം :
ശുചീന്ദ്രം ഉടമ്പടി (ശുചീന്ദ്രം ക്ഷേത്രത്തിൽ വച്ചാണ് ഈ ഉടമ്പടി ഒപ്പുവച്ചത്)
• ശുചീന്ദ്രം ഉടമ്പടിയിൽ ഒപ്പുവച്ചത് :
കൊച്ചിയിലെ പ്രധാനമന്ത്രി പാലിയത്ത് കോമി അച്ചൻ, തിരുവിതാംകൂർ ദളവ അയ്യപ്പൻ മാർത്താണ്ഡപിള്ള
• അയ്യപ്പൻ മാർത്താണ്ഡപിള്ളയുടെ പ്രധാന നേട്ടങ്ങൾ:
നികുതി വകുപ്പ് പുനഃസംഘടിപ്പിച്ചു. രാജ്യം തെക്കേമുഖം, വടക്കേമുഖം, പടിഞ്ഞാറേമുഖം എന്നിങ്ങനെ മൂന്ന് റവന്യൂ മേഖലകളാക്കി. സർവാധികാര്യക്കാർ എന്ന ഉദ്യോഗസ്ഥന്റെ കീഴിലായിരുന്നു ഓരോ മേഖലയും.
• ആരുടെ ശ്രമഫലമായിട്ടാണ് വർക്കല ഒരു പട്ടണമായി വികസിപ്പിച്ചത്:
അയ്യപ്പൻ മാർത്താണ്ഡപിള്ള
• കേരളത്തിൻ്റെ കാശി എന്നറിയപ്പെടുന്നത്:
വർക്കല
• രണ്ടാം തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ മഹാരാജാവ് (1766) :
ധർമ്മരാജ
• മൈസൂർ സൈന്യം കേരളം ആക്രമിച്ചത് :
കാർത്തിക തിരുനാളിന്റെ കാലത്ത്
അവിട്ടം തിരുനാൾ ബാലരാമവർമ്മ
(ഭരണകാലം : 1798-1810)
• തിരുവിതാംകൂറിലെ അശക്തനും അപ്രാപ്യനുമായ ഭരണാധികാരി:
അവിട്ടം തിരുനാൾ ബാലരാമവർമ്മ
• അവിട്ടം തിരുനാൾ ബാലരാമവർമ്മയുടെ ദിവാൻ :
വേലുത്തമ്പി ദളവ
• വേലുത്തമ്പിയുടെ ജന്മദേശം:
തലക്കുളം (കന്യാകുമാരി ജില്ല)
• വേലുത്തമ്പി ദളവയുടെ യഥാർത്ഥ പേര്:
വേലായുധൻ ചെമ്പകരാമൻ
-------------------------------------------------------------------------------------------
കുണ്ടറവിളംബരം
തിരുവിതാംകൂർ റസിഡന്റായ മെക്കാളെയുമായി യോജിച്ചുപോകാൻ കഴിയാതിരുന്ന വേലുത്തമ്പി ഇംഗ്ലീഷുകാർക്കെതിരെ പ്രക്ഷോഭം നയിക്കാൻ തീരുമാനിച്ചു. 1809 ജനു വരി 11-ാം തീയതി കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്ര ത്തിൽ വച്ച് ജനങ്ങളുടെ മനോവീര്യം ഉയർത്താനായി അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി. ഈ പ്രഖ്യാപനമാണ് കുണ്ടറ വിളംബരം എന്ന് പേരിൽ വിഖ്യാതമായത്.
-----------------------------------------------------------------------------------------------
• വേലുത്തമ്പി തിരുവിതാംകൂറിന്റെ ദളവയായത്:
1802 മാർച്ച് 15-ന്
• തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചത്:
വേലുത്തമ്പി ദളവ
• കൊല്ലത്ത് ഹജൂർ കച്ചേരി ആരംഭിച്ചത്:
വേലുത്തമ്പി ദളവ
• വേമ്പനാട്ടുകായലിലെ ടൂറിസ്റ്റ് കേന്ദ്രമായ പാതിരാമണൽ ദ്വീപ് കൃഷിയോഗ്യമാക്കിയ ദിവാൻ:
വേലുത്തമ്പി ദളവ
• വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത സ്ഥലം:
മണ്ണടി (പത്തനംതിട്ട), 1809
• "മൃതശരീരം ബ്രിട്ടീഷുകാർ 'കണ്ണന്മൂല'യിൽ കെട്ടിത്തൂക്കി."
• വേലുത്തമ്പി ദളവ സ്‌മാരകം സ്ഥിതിചെയ്യുന്നത്:
മണ്ണടി
• വേലുത്തമ്പിയ്ക്കുശേഷം ദളവയായത്:
ഉമ്മിണിതമ്പി
• ബാലരാമപുരം പട്ടണം, വിഴിഞ്ഞം തുറമുഖം എന്നിവ പണിതത്:
ഉമ്മിണി തമ്പി
• തിരുവിതാംകൂറിൽ പോലീസ് സേനയ്ക്ക് തുടക്കംകുറിച്ച ദിവാൻ:
ഉമ്മിണി തമ്പി

Post a Comment