Kings of Travancore
തിരുവിതാംകൂറിലെ രാജാക്കന്മാർ
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
(ഭരണകാലം ; 1729-1758)
• ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ്
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
• മാർത്താണ്ഡവർമ്മയുടെ ദളവ :
രാമയ്യൻ ദളവ
• വേണാട് വിപുലീകരിച്ച് തിരുവിതാംകൂർ
എന്ന പേരിൽ ശക്തി പ്രാപിച്ചത് ആരുടെ
ഭരണകാലത്താണ്
മാർത്താണ്ഡവർമ്മ
• മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാം
കൂറിന്റെ ആസ്ഥാനമായിരുന്നത്
കൽക്കുളം
-------------------------------------------------------------------------------
കുളച്ചൽ യുദ്ധം
• ഒരു യൂറോപ്യൻ ശക്തിയെ (ഡച്ച്) യുദ്ധത്തിൽ തോല്പ്പിച്ച ആദ്യ ഇന്ത്യൻ രാജാവ്:
മാർത്താണ്ഡവർമ്മ
• മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപ്പിച്ച യുദ്ധം :
കുളച്ചൽ യുദ്ധം (1741 ആഗസ്റ്റ് 10)
മുളക് മടിശ്ശീല
• മാർത്താണ്ഡവർമ്മയുടെ കാലത്ത് ആരംഭിച്ച തിരുവിതാംകൂർ വാണിജ്യ വകുപ്പ് അറിയപ്പെട്ടിരുന്നത് :
• മുളക് മടിശ്ശീല (ഈ വകുപ്പിന്റെ പൂർണ നിയന്ത്രണം ദളവമാർക്ക് ആയിരുന്നു)
------------------------------------------------------------------------------
• മാർത്താണ്ഡവർമ്മയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന കവികൾ :
രാമപുരത്തുവാര്യർ, കുഞ്ചൻനമ്പ്യാർ
മാർത്താണ്ഡവർമ്മയുടെ ഭരണനേട്ടങ്ങൾ:
" വാർഷിക ബജറ്റ് തയ്യാറാക്കുന്ന രീതി, സർവ്വേ നടത്തി ഭൂമി തരംതിരിച്ച് നികുതി നിശ്ചയിക്കുന്ന രീതി എന്നിവ ആരംഭിച്ചു.
" തിരുവിതാംകൂറിൽ ജന്മിത്വഭരണം അവ സാനിപ്പിച്ചു.
" അണക്കെട്ടുകൾ, ജലസംഭരണ കേന്ദ്രങ്ങൾ എന്നിവ തിരുവിതാംകൂറിൽ നിർമിച്ചു.
" കായംകുളത്തെ കൃഷ്‌ണപുരം കൊട്ടാരം പണികഴിപ്പിച്ചു.
--------------------------------------------------------------------------------------------------------
• ശത്രുക്കളിൽ നിന്നും രക്ഷ നേടുന്നതിനായി മാർത്താണ്ഡവർമ്മ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് സ്ഥിതിചെയ്യുന്നത്:
നെയ്യാറ്റിൻകര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിനു സമീപം
• മാർത്താണ്ഡവർമ്മ സ്വയം വിശേഷിപ്പിച്ചത്: നെയ്യാറ്റിൻകരയിലെ രാജകുമാരൻ
• മാർത്താണ്ഡവർമ്മ ആറ്റിങ്ങലിനെ തിരുവിതാംകൂറിൽ ലയിപ്പിച്ചത് :
1730
• 1742-ൽ ഡച്ച് കോട്ട മാർത്താണ്ഡവർമ്മ ആക്ര മിച്ചു. കൊട്ടാരക്കര എളയിടത്തു സ്വരൂപത്തെ തിരുവിതാംകൂറിൽ ലയിപ്പിച്ചു.
• മാർത്താണ്ഡവർമ്മ കായംകുളം പിടിച്ചടക്കിയ യുദ്ധം :
പുറക്കാട് യുദ്ധം (1746)
• മാർത്താണ്ഡവർമ്മ അമ്പലപ്പുഴ പിടിച്ചെടുത്ത വർഷം :
1754
• മാർത്താണ്ഡവർമ്മ കിളിമാനൂർ പിടിച്ചെടുത്ത വർഷം :
1742
• ശ്രീപത്മനാഭസ്വാമി ക്ഷേത്രം പുതുക്കിപ്പണിതത് :
1731
• തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണ നിർവ്വാഹകസമിതി :
എട്ടരയോഗം
• എട്ടുവീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവിതാംകൂർ ഭരണാധികാരി :
മാർത്താണ്ഡവർമ്മ
• കുളത്തൂർ, കഴക്കൂട്ടം, ചെമ്പഴന്തി, കൂടമൺ, പള്ളിച്ചൽ, വെങ്ങാനൂർ, രാമനാമഠം, മാർത്താണ്ഡമഠം എന്നിങ്ങനെ വ്യത്യസ്‌തമായ എട്ടു ഗ്രാമങ്ങളിലെ കുടുംബക്കാരായിരുന്നു എട്ടുവീട്ടിൽ പിള്ളമാർ.
• തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി :
മാർത്താണ്ഡവർമ്മ (1750 ജനുവരി 3 ബുധനാഴ്‌ച)
• തിരുവിതാംകൂറിന്റെ സർവ്വ സൈന്യാധിപൻ
• മാർത്താണ്ഡവർമ്മയ്ക്കു മുൻപിൽ കീഴട ങ്ങിയ ഡച്ച് സൈന്യാധിപൻ:
ഡിലനോയി
• തിരുവിതാംകൂറിൻ്റെ സർവ്വസൈന്യാധിപനായ വിദേശി :
ഡിലനോയി
• വലിയ കപ്പിത്താൻ' എന്നറിയപ്പെടുന്നത്:
ഡിലനോയി
• ഡിലനോയിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് :
തമിഴ്‌നാട്ടിലെ തക്കലയ്ക്കടുത്ത് ഉദയഗിരി കോട്ടയിൽ
• ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം, ഭദ്രദീപം എന്നിവ ആരംഭിച്ചത്
മാർത്താണ്ഡവർമ്മ
• നാടിന്റെ ക്ഷേമത്തിനായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷത്തിലൊരിക്കൽ നടത്തിയിരുന്ന ഉത്സവം :
മുറജപം
• മുറജപത്തിന്റെ ചെറു ചടങ്ങായ ഏത് ചടങ്ങാണ് 2 വർഷത്തിലൊരിക്കൽ നടത്തപ്പെടുന്നത് :
ഭദ്രദീപം
• മുറജപം ആദ്യം നടത്തിയത് :
1750
• അവസാനമുറജപം നടന്നത് :
2019-20
• മാർത്താണ്ഡവർമയുടെ കാലത്തെ തിരുവിതാംകൂറിന്റെ വ്യാപാര തലസ്ഥാനം :
മാവേലിക്കര
• ആധുനിക അശോകൻ എന്നറിയപ്പെടുന്നത് :
മാർത്താണ്ഡവർമ്മ
• 1753-ൽ മാവേലിക്കര ഉടമ്പടി ഒപ്പുവെച്ചത്
മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ
• കായംകുളം രാജാവുമായി മാർത്താണ്ഡവർമ്മ ഒപ്പുവച്ച ഉടമ്പടി:
മാന്നാർ ഉടമ്പടി (1742)
• വേണാട് ഉടമ്പടി ഒപ്പുവച്ചത്:
മാർത്താണ്ഡവർമ്മ, അലക്സാണ്ടർ ഓർമെ
• കൃഷ്ണപുരം കൊട്ടാരത്തിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ചുമർ ചിത്രം:
ഗജേന്ദ്രമോക്ഷം
• തിരുവിതാംകൂറിനോട് ആറ്റിങ്ങൽ കൂട്ടിചേർത്ത വർഷം:
1730
• 1736-ൽ മാർത്താണ്ഡവർമ്മയുടെ തടവിൽ കിടന്നു മരിച്ച കൊട്ടാരക്കര രാജാവ്:
വീര കേരളവർമ്മ
• ഉദയഗിരിക്കോട്ട് പുതുക്കി പണിത ഭരണാധികാരി:
മാർത്താണ്ഡവർമ്മ
• ഉദയഗിരികോട്ട നിർമ്മിച്ച ഭരണാധികാരി:
വീര രവിവർമ്മ (വേണാട് രാജാവ്)
• തിരുവിതാംകൂറിൽ അഞ്ചൽ സംവിധാനം ആരംഭിച്ചത്:
മാർത്താണ്ഡവർമ്മ
• സ്വന്തമായി സൈന്യത്തെ സംഘടിപ്പിച്ച ആദ്യ തിരുവിതാംകൂർ രാജാവ്:
മാർത്താണ്ഡവർമ്മ
• ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഒറ്റക്കൽ മണ്ഡപം നിർമ്മാണം തുടങ്ങിയത് ആരുടെ കാലത്താണ്:
മാർത്താണ്ഡവർമ്മ
• തിരുവിതാംകൂറിനെക്കുറിച്ചും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചും വിവരങ്ങൾ നല്കുന്നത്:
മതിലകം രേഖകൾ
• മാർത്താണ്ഡവർമ്മ അന്തരിച്ച വർഷം:
1758

Post a Comment